എനിക്ക് മുകളിലേക്ക് കയറിചെല്ലാൻ ഒരു മടി. അതുകൊണ്ട് ഞാൻ താഴെനിന്നും അവളുടെ ഫോണിലേക്ക് വിളിച്ചു.
എവിടെ…. അഭിരാമിയുടെ ചോദ്യമെത്തി.
ഞാൻ താഴെയുണ്ട്.
എന്ന ഇങ്ങോട്ട് കയറി വാ…
അത് വേണ്ട. കഴിഞ്ഞാൽ ഇങ്ങോട്ട് പോരെ. സമയം കളയണ്ട. ഞാൻ പറഞ്ഞു.
അത് കഴിഞ്ഞ് കത്യം നാല് മിനിറ്റ് കഴിഞ്ഞതും ഒരു ബ്രൗൺ അനാർക്കലി അണിഞ്ഞ് അവൾ എന്റെ അടുത്തേക്ക് നടന്നാടുത്തു.
ആ കാഴ്ച എന്റെ ഞരമ്പുകളിൽ പ്രകമ്പനം സൃഷ്ടിച്ചു. അനന്തരഫലം എന്റെ ഹാർട്ട് ബീറ്റ് വേഗത്തിലായി.
അവൾ മുടി വിടർത്തി ഇടത് മാറിന് മുകളിൽ ഇട്ടിരിക്കുന്നു. അവളുടെ വലത് കയ്യും പിടിച്ച് റെഡ് കളർ ഉടുപ്പണിഞ്ഞ് കൊച്ചു മാലാഖയായി നീനുമോളും. നീനു എന്നെ നോക്കി പുഞ്ചിരിച്ചു.
അഭിരാമി എന്റെ അടുത്തെത്തിയതിനുശേഷം ചെറു ചിരിയോടെ എനിക്ക് നേരെ കാറിന്റെ കീ നീട്ടി. ഞാനത് അവളുടെ കണ്ണിലേക്ക് നോക്കികൊണ്ട് തന്നെ വാങ്ങി.
അഭിരാമി അവളുടെ മുഖത്തൂടെ അലക്ഷ്യമായി പാറി നടക്കുന്ന മുടികളെ ഇടതുകയുടെ നടുവിരൽ കൊണ്ട് ഇടത് ചെവിക്കിടയിൽ ഒതുക്കിവെച്ചു. അപ്പോഴും ആ കണ്ണുകൾ എന്റെ കണ്ണിൽ തന്നെ തറഞ്ഞു നിന്നു.
എന്റെ നെഞ്ചിനുള്ളിലുടെ ഒരു മിന്നൽപിണർ കടന്നുപോയി.
പോവാം…. ആ ചുണ്ടുകളുടെ അനക്കം എന്നെ അങ്ങോട്ട് നോക്കാൻ പ്രേരിപ്പിച്ചു.
തൊണ്ടിപ്പഴം പോലെ ചുവന്ന് തുടുതിരിക്കുന്ന ചുണ്ടുകൾ. അവയുടെ രുചിയറിയാൻ എന്റെ ഉള്ളം വല്ലാതെ കൊതിച്ചു.
ഹലോ… പോവണ്ടേ… അവൾ ചെറു ചിരിയോടെ വീണ്ടും ചോദിച്ചു.
ആ.. ഞാൻ അല്പം വെപ്രാളത്തോടെ മറുപടി പറഞ്ഞു.
അഭിരാമി കാറിനടുത്തേക് നടന്നു. അപ്പോഴേക്കും നീനു അഭിരാമിയുടെ കൈവിട്ട് എന്റെ കയ്യിൽ പിടിച്ചിരുന്നു. ഞാനും നീനുവും കൂടി അവൾക്ക് പുറകെ കാറിനടുത്തേക്ക് നടന്നു.
ഞങ്ങൾ എത്തിയത് ഒരു ചുവന്ന i20 യുടെ അടുത്താണ്. ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. അഭിരാമിയും നീനുവും എന്റെ ഒപ്പം മുന്നിൽ തന്നെ കയറി.
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് ഒരു ആവറേജ് സ്പീഡിൽ ഓടിച്ചു. ആ കാറിൽ ac യുടെ ചെറിയ മൂളൽ ഒഴിച്ചാൽ മറ്റെല്ലാം നിശബ്ദമായിരുന്നു.