പിന്നീടുള്ള രണ്ട് മൂന്ന് ദിവസങ്ങളിൽ അതിന്റെ ചെറിയ ഒരു മൂടൽ എന്റെ മനസ്സിൽ തങ്ങി നിന്നു.
ആ ദിവസങ്ങളിൽ അവൾ ബാങ്കിലേക്ക് കയറിവരുബോൾ ഞാൻ അവളെ നോക്കാൻ പോയില്ല. ബാങ്കിൽ ഇരികുബോഴും അവൾ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കാൻ വല്ലാത്ത ഒരു മടി പോലെ.
പിന്നീടാങ്ങോട്ടുള്ള ദിവസങ്ങളിൽ ഒന്നോ രണ്ടോ നോട്ടത്തിൽ കൂടുതൽ ആവാതെ ഞാൻ ശ്രദ്ധിച്ചു.
അങ്ങനെ ദിവസങ്ങൾ കടന്നുപോയികൊണ്ടിരുന്നു. രണ്ടാമത്തെ സാലറിയും കിട്ടി. രമ്യ എന്നും പതിവ് പോലെ എന്തെങ്കിലുമൊക്കെ പറഞ്ഞ് പോവും. ഞാനും അത് എൻജോയ് ചെയുവാൻ തുടങ്ങിയിരുന്നു. കാരണം ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം രൂപം കൊണ്ടിരുന്നു.
അഭിരാമി എന്നത്തേയും പോലെ എന്നെയും അതെ പോലെ മറ്റുള്ളവരെയും മൈൻഡ് ചെയ്യാതെ കടന്നുപോകും. ആരോടും പതിവിൽ കവിഞ്ഞ സംസാരം ഉണ്ടാവാറില്ല. തന്റെ ജോലിക്ക് ആവശ്യമുള്ള കാര്യങ്ങൾ മാത്രമേ സംസാരിക്കൂ എന്ന് പ്രതിജ്ഞയെടുത്തത് പോലെയായിരുന്നു അത്.
പലരും കൂടുതൽ അടുക്കുവാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. പക്ഷേ അവൾ ആരോടും കൂടുതൽ ഇടപഴകാൻ ശ്രമിക്കാറില്ല. ഞാനാണെങ്കിൽ അതിന് പോലും ശ്രമിക്കാറില്ല.
അങ്ങനെ ഇരിക്കെ കുറച്ച് ദിവസങ്ങൾക്ക് ശേഷം. രമ്യ ലീവാണ് എന്ന് എന്നോട് മുൻകൂട്ടി പറഞ്ഞിരുന്നു. പോരാത്തതിന് ഇന്ന് രാവിലെയും വാട്സാപ്പിൽ മെസ്സേജ് അയക്കുക കൂടി ചെയ്തു.
ഞാൻ പതിവ് പോലെ കൊച്ചിയുടെ സൗന്ദര്യവും ആസ്വദിച്ച് ബാങ്കിലേക്ക് ചെന്നു.
good മോർണിംഗ്.. സെക്യൂരിറ്റി ചേട്ടന്റെ സ്ഥിരമുള്ള ഗുഡ് മോർണിംഗ് കിട്ടി. ഞാൻ തിരിച്ചും ഒരു ഗുഡ്മോർണിംഗ് പറഞ്ഞു.
പതിവ് പോലെ പത്ത് മണിക്ക് മിനിറ്റുകൾ മാത്രം ശേഷിക്കെ അഭിരാമി ബാങ്കിലേക്ക് കയറി വന്നു.
ഒരു ലൈറ്റ് മഞ്ഞ ചുരിദാറാണ് വേഷം. ഇവൾക്കിത് ചുരിദാറ് മാത്രം ഒള്ളോ… ഒരു സാരീയൊക്കെ ഇടുത്ത് വന്നൂടെ ഞാൻ ചിന്തിച്ചു.
അവൾ പതിവ് തെറ്റിക്കാതെതന്നെ എന്റെ ഭാഗത്തേക്ക് ഒന്ന് നോക്കുക കൂടി ചെയ്യാതെ അവളുടെ ചെയറിൽ പോയിരുന്നു.
ബാങ്ക് ടൈം തുടങ്ങിയശേഷം ഓരോരുത്തരായി കയറിവന്നുതുടങ്ങി. ഇന്ന് ബുധനാഴ്ച ആയതുകൊണ്ട് തിരക്ക് വളരെ കുറവായിരുന്നു.
ബാങ്കുകളിൽ പൊതുവേയുള്ള ഒരു പ്രശ്നമാണിത് അവധി വരുന്ന ദിവസത്തിന് മുമ്പുള്ള ദിവസവും ശേഷമുള്ള ദിവസവും നല്ല തിരക്കാവും ഇട ദിവസങ്ങളിൽ അത്ര തിരക്ക് ഉണ്ടാവാറുമില്ല.