“ഏയ്…നീ എ..എന്തുവാ ശ്രീ പറയുന്നേ…”കള്ളം പറഞ്ഞൊപ്പിക്കാൻ ഞാൻ പണിപ്പെട്ടു
“ദേ..കള്ളം പറഞ്ഞാലുണ്ടല്ലോ കണ്ണ് ഞാൻ കുത്തിപൊട്ടിക്കും കേട്ടോടാ പട്ടി…” എക്സ്ട്രാ കുറച്ച് കലിപ്പ് കയറ്റി ശ്രീ പറഞ്ഞു
“ഹോ..ദേഷ്യപ്പെടുമ്പോ എന്റെ പെണ്ണിനെന്തു ചന്തവാന്ന് നോക്കണേ..”സീൻ ഒന്ന് ലൂസാക്കാൻ ചെറിയ സോപ്പ് ഇട്ടെങ്കിലും ഒട്ടുമത് അങ്ങോട്ട് ഏറ്റില്ല!!
“..ദേ വല്ലവളുമാരുടേം അതുമിതുമൊക്കെ നോക്കി വെള്ളവെറക്കിയേച്ച് എന്നോട് കൊഞ്ചാൻ വന്നാലുണ്ടല്ലോ…” ചൂണ്ടുവിരൽ നീട്ടി എന്നോട് ദേഷ്യപ്പെടുമ്പോ പെണ്ണിന്റെ മുഖത്ത് നല്ല കുശുമ്പ് കാണുന്നുണ്ട്
“ഹാ…ദേഷ്യപ്പെടല്ലേ പെണ്ണേ…”അത് പറഞ്ഞവളുടെ കൈകളിൽ പിടിക്കാൻ നോക്കിയപ്പോ കൈ തട്ടി മാറ്റിയവൾ കൊച്ചുകുട്ടികളെ പിണങ്ങി നിന്നു
“ഓ അത്ര ജാഡ ആണേൽ വേണ്ട ഞാൻ അനുവിനോട് സംസാരിച്ചോളാം..” എന്നു പറഞ്ഞ് ഫോൺ എടുക്കാൻ നോക്കിയതും..
എന്റെ ഫോൺ എടുത്തുകൊണ്ടവൾ മാറിനിന്ന് എന്നെ നോക്കി ഗോഷ്ടി കാണിച്ചു
“അതിന് ഞാൻ സമ്മതിച്ചിട്ടു വേണ്ടേ…”മുമ്പേയുണ്ടായിരുന്ന പിണക്കമൊന്നുമില്ല..മറിച്ചൊരു കുസൃതി നിറഞ്ഞ ചിരി മാത്രമാണ് അവളുടെ മുഖത്ത്
“…നീ എന്താച്ചാ ചെയ്യ്…”ഞാനത് പറഞ്ഞിട്ട് പതിയെ കട്ടിലിൽ നിന്ന് എണീക്കാൻ ശ്രമിച്ചു
“…നിക്ക് നിക്ക് ഞാൻ പിടിക്കാം…എണീക്കണോങ്കി ന്നോട് പറഞ്ഞിട്ട് എണീറ്റപോര…” ഓടിപിടഞ്ഞവൾ എന്നെ വന്നു താങ്ങി പിടിച്ചു
എന്നെ താങ്ങി പിടിച്ച അവളെ തന്നെ നോക്കി നിന്നുപോയി…
“ന്തിനാ അഭീ ഇപ്പൊ നീ ചാടി എണീറ്റെ…ഡോക്ടർ പറഞ്ഞതല്ലേ കാലിൽ ഇപ്പഴേ കൂടുതൽ വെയിറ്റൊന്നും കൊടുക്കല്ലേന്ന്…”
അവളുടെ വാക്കുകളിൽ മുഴുകി അവളെയും നോക്കി ഞാൻ നിന്നു…
“…ഹ്മ്..മ് മ്…??”എന്റെ മുഖത്തേക്ക് നോക്കി എന്നോട് ചേർന്ന് നിക്കുന്ന അവൾ പിരികമുയർത്തി കാട്ടി
“…ഏയ്…ഒന്നുല്ല എനിക്കെന്നും ഇങ്ങനെ എന്തേലും സംഭവിച്ചാൽ കൊള്ളാരുന്നു എന്നൊരു ആഗ്രഹം…”
“ഏഹ്…ന്ത്വാ ചെക്കാ ഈ പറയണേ…”
“…അല്ലയീ കെയറിങ്ങോക്കെ കിട്ടുമ്പോ നല്ല സുഖം തോന്നുന്നുണ്ട്…പിന്നെ എപ്പോഴുമിങ്ങനെ നീ അടുത്ത് ഒട്ടിച്ചേർന്ന് ഉണ്ടാവുല്ലോ…”അത് പറഞ്ഞ് ഞാനൊന്ന് ചിരിച്ചു
“…അയ്യടാ…ദേ പെട്ടെന്ന് സുഖമായിക്കോ എനിക്ക് വയ്യ ഈ തടി ചുമക്കാനൊന്നും…”
തമാശയായി അവളും പറഞ്ഞു
“… ഇതുമൊത്തം നീ തന്നെ ചുമക്കേണ്ടി വരുന്ന തടിയാണ് മോളെ…”
“..ഹ്മ് അത് നമ്മക്ക് പിന്നെ ആലോചിക്കാട്ടോ…ഇപ്പൊ പറ എന്തിനാ എണീറ്റെ..” ഒരു നാണം കലർന്ന ചിരിതന്നവൾ പറഞ്ഞു