അവള്‍ ശ്രീലക്ഷ്മി 4 [Devil With a Heart]

Posted by

ശ്രീയുടെ തോളിലൂടെ കയ്യിട്ട് അവളോട് ചേർന്ന് നിൽക്കുന്ന അനു..അനുവിന്റെ ചുറ്റിലൂടെ ഒരു കൈ ചേർത്ത പിടിച്ചിരിക്കുന്ന ശ്രീ!!…

വണ്ടർ അടിച്ചു പണ്ടാരമടങ്ങിയിരിക്കുന്ന എനിക്കൊന്നും.മനസ്സിലായില്ല

“…ഏഹ്…എ..എന്തുവാ ഇത്…ശേ…ഏയ്..ഏഹ്…??!!” വായിലൊന്നും വരുന്നുണ്ടായില്ലെനിക്ക്

ശ്രീയും അനുവും തമ്മിൽ നോക്കിയിട്ട് നിന്നു ചിരിക്കുന്നു

“..എടി…ഇതൊക്കെ….??? എപ്പോ? എങ്ങനെ?…ഞാനൊന്നും അറിഞ്ഞില്ല…ശെടാ ഞാൻ വല്ല സ്വപ്നവും കാണുവാണോ??” ഞാൻ മേലോട്ടും താഴോട്ടും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നോക്കി…ഉറപ്പ് വരുത്താൻ തോളിൽ വയ്യാത്ത ഇടത്തൊന്ന് ഞെക്കി നോക്കി

“…യ്യോ…കോപ്പ്….ഉഫ്..സ്വപ്നവല്ല…”ഞാൻ നിലവിളിച്ചുപോയി നല്ലപോലൊരു ഞെക്കായിപോയി മൈര് വേണ്ടാരുന്നു

“നീയതെന്തൊക്കെയ അഭീ ചെയ്യണേ…”ശ്രീയാണ് പറഞ്ഞത്

“..ദേ പെണ്ണേ..പോണുണ്ടോ നീയൊന്ന്…” സത്യത്തിൽ ഈ കയ്യും കാലും കൊളം ആയി കിടക്കുന്ന ഞാനാരായി ..

ശ്രീ എന്റെയടുത്ത് വന്നിരുന്നു അവളുടെ അടുത്തായി അനു വന്ന് നിന്നു ഒരു കൈ ശ്രീയുടെ തോളിൽ വെച്ച് നിപ്പുണ്ട്

.

.

.

.

.

.

എനിക്ക് ആക്സിഡന്റ് ആയതിന്റെ അടുത്ത ദിവസം അനു എന്നെ കാണാൻ വന്നിരുന്നു അന്ന് അവിടെ വെച്ച് ശ്രീയോട് ഒരുപാട് നേരം സംസാരിച്ചിരുന്നു…ഞാൻ അവളോട് പറഞ്ഞ കാര്യങ്ങളൊക്കെ ശ്രീയെ പറഞ്ഞു മനസ്സിലാക്കിയിരുന്നു…അന്നത്തെ അവസ്ഥയിൽ ശ്രീയ്ക്ക് ചിന്തിക്കാൻ കുറച്ചു സമയം കിട്ടിയതുകൊണ്ടാണിപ്പോ ഇവരിങ്ങനെ ഒരുമിച്ചു നിക്കുന്നത്!!!

“എന്തായാലും എനിക്ക് കൊറച്ച് കേടുപാട് വന്നെങ്കിലെന്താ…രണ്ടിന്റേം വഴക്ക് കഴിഞ്ഞല്ലോ…”ഞാൻ ഒരു സമാധാനത്തോടെ പറഞ്ഞെങ്കിലും ഉള്ളിൽ ഈ പെണ്ണുങ്ങളെന്ത് മനുഷ്യരാല്ലേ എന്നൊരു ചിന്ത ആയിരുന്നു ഒരാണിനെ വട്ടം കറക്കാൻ എന്താ ഒരു കഴിവ്!!

രണ്ടും തമ്മിൽ തമ്മിൽ നോക്കി ഒരു ചിരിച്ചു നിക്കുകയായിരുന്നു

ആ സമയത്താണ് അച്ഛൻ ഡോർ തുറന്ന് കയറി വരുന്നത്..അനുവിനെ കണ്ടതും

“ആ…അനുമോൾ എപ്പോ വന്നു…?” അച്ഛന്റെ ചോദ്യം

“ഏഹ്…അച്ഛനെങ്ങനെ ഇവളെ അറിയാം..?”

“എടാ നിനക്ക് ആക്സിഡന്റ് ആയതിന്റെ പിറ്റേന്ന് അനുമോളിവിടെ വന്നിരുന്നു…”അച്ഛൻ തന്നെ മറുപടി പറഞ്ഞു

“ഓ അങ്ങനെ…”

“…..ഹ അനുമോളെ…മറ്റേ കുട്ടിക്ക് ഇപ്പൊ എങ്ങനെയുണ്ട്…”

“…റൂമിലേക്ക് മാറ്റിയിട്ടുണ്ട് അങ്കിളെ..ഇപ്പൊ പ്രശ്നമില്ല പിന്നെ കാലിന്റെ ഒടിവിനി നേരെയാക്കാൻ കുറച്ചു നാൾ പിടിക്കുമെന്ന് പറഞ്ഞു…”

“….വണ്ടിയിടിച്ചവരെ പറ്റി വല്ല അറിവുമുണ്ടോ മോളെ…?

“…ഇല്ലങ്കിളെ കേസ് കൊടുത്തിട്ടുണ്ടെന്ന് മാമൻ പറഞ്ഞിരുന്നു…”

Leave a Reply

Your email address will not be published. Required fields are marked *