“..ച്ഛീ…”
ഞാനൊന്ന് ചിരിച്ചു…
“അവന്…ഒന്ന് നടക്കാൻ കൂടി മേല…എന്നാലും ആഗ്രഹം കണ്ടില്ലേ…” അവളത് പറഞ്ഞ് കട്ട് ചെയ്തുവെച്ച ആപ്പിളിന്റെ കഷ്‌ണമെടുത്തെനിക്ക് വായിലേക്ക് വെച്ചുതന്നു…
“…അല്ല നീയല്ലേ കുറച്ചു മുന്നേ പറഞ്ഞേ ഞാനിവിടെയൊക്കെ ഓടി ചാടി നടക്കുമെന്ന്…എന്നിട്ട് ഇപ്പൊ ഇങ്ങനെ പറഞ്ഞാലോ…”
അവളത് മൈന്റ് ചെയ്യാതെ ഒരു കള്ളച്ചിരിയിലൊതുക്കി ഇരുന്നു..അവിടെയിരുന്ന് അവൾ മുറിച്ചു വെച്ച ഫ്രൂട്സ് മുഴുവൻ എന്നെക്കൊണ്ട് തീറ്റിപ്പിച്ചു..
.
.
.
.
.
അന്ന് വെറുതെ ഫോണിൽ കുത്തിക്കൊണ്ടിരുന്ന് എപ്പോഴോ ഉറങ്ങിപോയി…പിന്നീടാരോ സംസാരിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്… ജാനിയമ്മയോടും അമ്മയോടും കൂടെയായി ചിരിച്ചു സംസാരിച്ചിരുന്ന ആളിനെ കണ്ടപ്പോ ഞാൻ ഞെട്ടി പണ്ടരമടങ്ങിപ്പോയി!! അനു!!!
“…അനൂ നീയെന്ത ഇവിടെ…ഔ….യ്യോ???!!!” പെട്ടെന്നത് ചോദിച്ച് എണീറ്റപ്പോ കാലിലെ വേദന കാരണം ഞാൻ നിലവിളിച്ചുപോയി..
“..എന്തുവാടാ കാണിക്കുന്നെ നീയ്…വയ്യാണ്ട് കിടന്നാലും ഒന്ന് അടങ്ങി കിടക്കരുത്..”അമ്മയുടെ വക ആയിരുന്നു അത്
അവർ മൂന്നും എന്റെയടുത്തേക്ക് വന്ന് നിന്നു
“കുഴപ്പമൊന്നുമില്ലലോ അല്ലേടാ…?”അനു ചോദിച്ചു
“..നീയെന്താ ഇവിടെ….അവളെവിടെ….ശ്രീയെവിടെ…?”
ശ്രീ ഒന്ന് കൂൾ ആയിട്ടിരിക്കാണ് ഇപ്പൊ ഇവിടെ ഇവളെ കണ്ടാൽ ചിലപ്പോ സീൻ മാറുമെന്നായി എന്റെ പേടി..
“…ഹഹ ഇവനെന്താ അമ്മേ..ഇങ്ങനെ..” അനു ചിരിച്ചിട്ട് അമ്മയോടായി ചോദിച്ചു..അമ്മയുമതിന് ചിരിച്ചുകൊണ്ട് നിക്കുന്നു
“അനൂ എടി…അവളെവിടെ…അവള് വരുന്നേന് മുന്നേ നീ പോകാൻ നോക്ക്…ഇപ്പൊ എനിക്ക് കൊറച്ചു ജീവൻ ബാക്കിയൊണ്ട് അവളിപ്പോ നിന്നെയെങ്ങാനം കണ്ടാൽ ആ ബാക്കിയുള്ളത് കൂടെ അവളങ്ങ് എടുക്കും…”ഞാൻ ആകെ അങ്കലാപ്പിലായി അനുവിനോടായി കിടന്നു ബഹളം വെച്ചു പറഞ്ഞു
അനു അപ്പോഴും വെറുതെ ചിരിച്ചുകൊണ്ട് നിക്കുകയാണ്..
ഇവളിത് എന്ത് ഭാവിച്ചാണോ , കാര്യം ഞാൻ ഇവളും ശ്രീയും തമ്മിലുള്ള ഉടക്ക് തീർത്തുകൊടുക്കാമെന്ന് പറഞ്ഞെങ്കിലും ഈ അവസ്ഥയിൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ല!! ഊമ്പിയല്ലോ ആണ്ടവാ…
അപ്പോഴേക്കും റൂമിന്റെ ഡോർ തുറന്ന് ശ്രീ കയറി വന്നത് കണ്ടപ്പോഴേ എല്ലാം പൂർത്തിയായെന്ന് കരുതി ഞാൻ കണ്ണിറുക്കി അടച്ചു മുഖത്തേക്ക് കൈ കയറ്റി മുഖം മറച്ചു കിടന്നു
മനസ്സ് മൊത്തം ഇനി ഇതെങ്ങനെ ശെരിയാക്കുമെന്ന ചിന്തയായിരുന്നു
കുറച്ചു സമയം ആയിട്ടും പ്രത്യേകിച്ച് ബഹളം ഒന്നും കേൾക്കാതെ ഇരുന്നപ്പോ ഞാൻ കൈ മാറ്റി മുഖം ഉയർത്തി നോക്കിയതും കണ്ണ് കൊണ്ട് കണ്ടാലും വിശ്വാസം വരാത്ത ആ കാഴ്ച്ച കണ്ട് ഞാൻ വണ്ടർ അടിച്ച് ഇരുന്നു പോയി…