“…ശെടാ…ന്റെ പെണ്ണിനൊരു ഉമ്മതരാനും പാടില്ലെന്ന് പറഞ്ഞ എങ്ങനെ ശെരിയാവും…ഒന്നൂല്ലേലും ഒരു വികലാംഗനെ കുറച്ചു നാളത്തെ ഉറക്കം കളഞ്ഞു നോക്കിയതല്ലേ അതിനുള്ള പ്രതിഫലം എങ്കിലും തരണ്ടേ…”
“..ഓ ഒരു വികലാംഗൻ…ഇപ്പഴേ ഇവിടൊക്കെ ഓടി നടക്കുന്ന നീയാണോ ഇത് പറയുന്നേ…പിന്നെ എന്റെ മോന് പ്രതിഫലം തരണോന്ന് തോന്നുന്നേൽ എന്നെ കെട്ടി പൊന്ന് പോലെ നോക്ക്…പ്രതിഫലം മുഴുവനായും പലിശയായും ഞാൻ അന്നേരം വാങ്ങിക്കോളാ ട്ടോ…”
ശെ പെണ്ണ് വഴങ്ങുന്ന ചേലല്ല കണ്ടിട്ട്..ഇനി അവസാനത്തെ അടവ് തന്നെ ശരണം…വെറുതെയങ്ങ് ഇരക്കുക അത്രന്നെ!!
“..എന്റെ പൊന്നല്ലേ പ്ലീസ് പ്ലീസ് ഒരുമ്മ താടി പെണ്ണേ…പലിശ സഹിതം ഞാൻ തിരിച്ചും തന്നേക്കാം..നീ പറയുന്ന പലിശ…പ്ലീസ്….”ആ അവസാനത്തെ പ്ലീസിനൊരു വല്ലാത്ത നീട്ടുണ്ടായിരുന്നു എന്നുള്ളതാണ് സത്യം
എന്റെ സംസാരം കേട്ട് ചിരിയമർത്തി ഇരിക്കുന്ന അവളെ കണ്ടാൽ നെഞ്ചോട് ചേർത്തുവെച്ച് ഒരുപാട് സ്നേഹിച്ചു കൊല്ലാൻ തോന്നിപ്പോവും!!…ഒരു ചെറിയ കറുപ്പ് പൊട്ട് മാത്രമാണ് അവളുടെ മുഖത്തുള്ളത്…ഒരു കുഞ്ഞി പൊട്ട് ആ പിരികങ്ങൾക്ക് നടുവിലായി വെക്കുന്നത് എനിക്ക് എത്രത്തോളം ഇഷ്ടമാണെന്ന് അവൾക്ക് നന്നായറിയാം…
“ഓ…ചെറുക്കൻ സമ്മതിക്കത്തില്ലല്ലോ…ആദ്യം നീയത് കഴിക്ക്….”കട്ട് ചെയ്‌ത ഫ്രൂട്സ് എടുത്ത് കാട്ടി
“ഉം..ഉം…ആദ്യം ഉമ്മ പിന്നെ ഇത്…” ഞാനത് പറഞ്ഞു ഇളിച്ചു കാട്ടി
“എന്താ ഒരു ഇളി..ഒന്നടങ്ങു ചെക്കാ ഒരുമ്മയല്ലേ…”അത് പറഞ്ഞവൾ കസേരയിൽ ന്ന് എണീറ്റ് ബെഡിലേക്ക് കയറിരുന്നിട്ട് രണ്ടു കയ്യും എന്റെ നേരെ നീട്ടി വിളിച്ചു ഞാനൊന്ന് മുന്നോട്ടാഞ്ഞു അവളോട് അടുത്തപ്പോ എന്റെ ചെവികൾക്ക് ഇരുവശവും കൈകൊണ്ട് അവളിലേക്ക് പിടിച്ചടുപ്പിച്ച് എന്റെ നെറ്റിയിലവളൊരു നല്ല മുത്തം തന്നു ഞാനത് നന്നായി തന്നെ ആസ്വദിച്ചു…
മുത്തം തന്നു കഴിഞ്ഞു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..നല്ല സന്തോഷമാണാ മുഖത്ത്….എന്റെ അടുത്തേക്ക് അല്പം കൂടെ അടുത്തിട്ടവളെന്നെ അവളുടെ നെഞ്ചിലേക്ക് ചേർത്തു..കണ്ണുകളടച്ചു ഞാനാ നെഞ്ചിൽ കുറച്ചു നേരം കിടന്നു…ഒരു നൂൽ പോലെയുള്ളൊരു ചെയിനിൽ കോർത്തിട്ടിരിക്കുന്ന ചെറിയ ഒരു ലോക്കറ്റോട് കൂടിയ മാലയും ആ നെഞ്ചുകൾക്ക് ഭംഗി എടുത്തു കാട്ടുന്നുണ്ടായിരുന്നു…അവളുടെ മണം എന്നുമെനിക്ക് ഒരു വീക്നെസ്സ് ആയിരുന്നു ഇപ്പോഴത് ഒരുതരം ഭ്രാന്തായി മാറുന്നു…ജീവൻ പോകും വരെ ഈ പെണ്ണിന്റെ നെഞ്ചിൽ ഇങ്ങനെ ചായ്ഞ്ഞ് കിടക്കാൻ മനസ്സ് തുടിക്കുന്നു…