അവള്‍ ശ്രീലക്ഷ്മി 4 [Devil With a Heart]

Posted by

എന്റെ പ്രവർത്തി കണ്ടിട്ട് ചുണ്ടുകൾ അമർത്തി പിടിച്ച് ഒരു കവിളിലെ നുണക്കുഴി തെളിയിച്ചൊരു  ചെറിയ ചിരി ഞാൻ കണ്ടു..”ഹോ എന്റെ പൊന്നോ ഈ പെണ്ണെന്റെ ചങ്ക് തകർക്കും…ഇത്ര നാളും ഉള്ളതിനേക്കാൾ സൗന്ദര്യം പെണ്ണിന് കൂടിയോ ??..” മനസ്സിൽ ചിന്തിച്ചിരുന്നു

“അഭി..ടാ..”

അവളെയും നോക്കി കിളിപോയ ലുക്ക് വിട്ടിരുന്ന ഞാൻ തലകുടഞ്ഞ് തിരികെ ബോധത്തിലേക്ക് വന്നു

ഒരു ചെറിയ കുസൃതി മനസ്സിൽ തോന്നി

“ആ..യ്യോ…അമ്മോ…ഉഫ്…”തോളിലെ കെട്ടിൽ അമർത്തികൊണ്ട് ഞാൻ ചെറിയൊരു പ്രകടനം കാഴ്ചവെച്ചതും..

“അയ്യോ…എന്താ… എന്തുപറ്റിടാ… ” ആ വേവലാതി എന്നെ ഓർത്താണല്ലോ എന്ന് മനസ്സിലാക്കുന്ന ഓരോ നിമിഷവും ഈ പൊട്ടിപെണ്ണിനോട് ഇഷ്ടം കൂടുകയാണല്ലോ ദൈവമേ…മനസ്സിൽ ചിന്തിച്ചു കൂട്ടുന്ന സമയം കൊണ്ട് അവളെന്റെ മുന്നിൽ കൂടെ എന്താ പറ്റിയെ എന്നറിയാൻ ഇടത്തേക്ക് മുഖം കൊണ്ടുപോയി ആ മുഖത്ത് വല്ലാത്ത ഒരു ടെൻഷനുണ്ട്..

ഇപ്പോഴവളുടെ കഴുത്ത് എന്റെ മുഖത്തിന് നേരെയാണ്..ചെറിയ വിയർപ്പുതുള്ളികൾ ഞാൻ കണ്ടും…ഷാൾ ഇടാതെ സ്വല്പം ടൈറ്റ് ആയൊരു പച്ചകളർ ചുരിദാറാണ് അവളുടെ വേഷം…ചെരിഞ്ഞു നിന്നപ്പോൾ അവളുടെ  മാമ്പഴങ്ങളുടെ അഴക് വല്ലാതെ എന്നെ തളർത്തി കളഞ്ഞിരുന്നു ,കഴുത്തിന് താഴെ നെഞ്ചിലെ എല്ലുകൾ അവൾക്ക് വല്ലാത്തൊരു അഴകായിരുന്നു…അതിനൊപ്പം ശില്പികൾ കൊത്തിവെച്ച പോലെയുള്ള വടിവൊത്ത വയറും ഇടുപ്പും കൂടെ എന്റെ നിയന്ത്രണം കളഞ്ഞു…

അവൾ തോളിലേക്ക് നോക്കിനിന്ന സമയം കൊണ്ട് ഞാൻ വലതു കൈ കൊണ്ട് ഇടുപ്പിലൂടെ അവളെ എന്നോട് ചേർത്ത് ആ കഴുത്തിൽ മുത്തമിട്ടു…പെട്ടെന്നുള്ള എന്റെ പ്രവർത്തി പ്രതീക്ഷിക്കാതെ അവളൊന്നു ഞെട്ടി…

“യ്യോ….വിടടാ എന്നെ…”എന്നും പറഞ്ഞവളെന്നെ തള്ളി മാറ്റിയിട്ട് എന്നെ നോക്കി പറഞ്ഞതും ഞാനൊരു കള്ളച്ചിരി അങ്ങു പാസ്സ് ആക്കി വിട്ടു…

“…ഹ്മ് ഇതിനായിരുന്നോ ഈ നാടകം…ഞാനൊന്ന് പേടിചൂട്ടോ അഭീ…” എന്നെ പതിയെ വേദനിപ്പിക്കാതെ കവിളിൽ ഒരു കുത്തു തന്നിട്ട് അവൾ എന്നെ നോക്കി ഇരുന്നു…

“..ഒരുമ്മ താടി…”ഞാൻ കെഞ്ചി

“..ഇല്ല…ഉമ്മയുമില്ല കുമ്മയുമില്ല…പോടാ…”കള്ളച്ചിരി ഒളിപ്പിച്ചെന്റെ അവിശ്യമവൾ തള്ളിക്കളഞ്ഞു..

“..എന്തിനാ പെണ്ണേ ഇത്ര ജാഡ കാണിക്കണേ..ഒരുമ്മയല്ലേ ചോദിച്ചുള്ളൂ…”

“…കട്ടുകുടിക്കാൻ നോക്കിയില്ലേ…ഈ കള്ളന് ഞാൻ ഒന്നുമിപ്പോ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല…പോടാ” ചെറിയ നാണം ഉണ്ടവളുടെ സംസാരത്തിന്…

Leave a Reply

Your email address will not be published. Required fields are marked *