“..അവളെ ഞാൻ കരയിച്ചാലെന്താടാ എന്റെ മോൾക്ക് നീയില്ലേ!!”ജാനിയമ്മയുടെ തന്നെ മറുപടി…അതിൽകൂടുതൽ ഒന്നും എനിക്ക് വേണ്ടിയിരുന്നില്ല
ആ സമയം അച്ഛന്മാര് രണ്ടുപേരും അവിടെ ഹാജർ പറഞ്ഞിരുന്നു..എന്റെ നെഞ്ചിൽ പറ്റികിടക്കുന്ന ശ്രീയെ കണ്ട് ചാച്ചൻ(ശ്രീയുടെ അച്ഛൻ!!) ചെറുതായി പുഞ്ചിരിച്ചിട്ട് പറഞ്ഞു
“..അച്ഛന്റെ പൊന്നുമോൾക്കിനി ഇങ്ങനെ കിടന്ന് കരയാൻ അച്ഛനെ വേണ്ടല്ലോ…അല്ലേ…”അത് കേട്ട് ശ്രീ ഒന്ന് ചെരിഞ്ഞു ചാച്ചനെ നോക്കി അവളെ കളിയാക്കാൻ പറഞ്ഞതാണെന്ന് മനസ്സിലായപ്പോ അവൾ ചിണുങ്ങികൊണ്ട് വീണ്ടും മുഖം നെഞ്ചിലേക്ക് പൂഴ്ത്തി
“ടാ..മര്യാദക്ക് ജോലി വാങ്ങി വന്നാൽ നിനക്കവളെ കെട്ടിച്ചു തരാം ഇല്ലേ ദേ ഇവൻ പിന്നെപ്പോഴെങ്കിലും എന്നോട് വന്ന് പറയും എന്റെ മോളെ നിന്റെ ജോലീം കുലീമില്ലാത്ത മോനാണല്ലോ കെട്ടിച്ചു കൊടുത്തെയെന്ന്!!”
എന്നോടാണ് പറഞ്ഞതെങ്കിലുമത് ചാച്ചന്റെ മണ്ടയ്‌ക്കിട്ടാണ് കൊണ്ടത് …”
“..രാജീവാ..എടാ പിള്ളേരുടെ മുന്നിലെങ്കിലും എന്നെ വെറുതെ വിടടാ..”ചാച്ചൻ അത് പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും കൂട്ടത്തോടെ നിന്നു ചിരിച്ചു….
അന്ന് രാത്രി എല്ലാരും കൂടെ ഒരുമിച്ചിരുന്നായിരുന്നു ഭക്ഷണം കഴിച്ചത് എന്റെയടുത്ത് ശ്രീ ഇരുന്നു അവൾ കഴിപ്പിക്കുമെന്ന് ഉറപ്പായത് കൊണ്ട് ഞാൻ പാത്രമെടുത്തില്ല..അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു…എനിക്കു കൂടെയുള്ള ആഹാരം അവൾ പാത്രത്തിലെടുത്തു..ചപ്പാത്തിയും ചിക്കൻ റോസ്റ്റുമായിരുന്നു ഭക്ഷണം..എന്റെ നേരെ തിരിഞ്ഞിരുന്ന് ചപ്പാത്തി കുറച്ചു മുറിച്ചെടുത്ത് ഒരു ചെറിയ പീസ് ചിക്കനതിൽ വെച്ച് ഗ്രേവിയിൽ മുക്കി എന്റെ വായിൽ വെച്ചു തന്നു
“..നിനക്ക് തനിയെ എടുത്തു കഴിച്ചാലെന്താടാ..നിന്റെ കൈക്ക് കുഴപ്പമൊന്നുമില്ലലോ..”‘അമ്മ ചോദിച്ചു
“..നീയൊന്ന് ചുമ്മാതെ ഇരുന്നെ സന്ധ്യേ ആദ്യം നീ നന്നാവ് എന്നിട്ട് പിള്ളേരെ നന്നാക്ക്!!..എടാ കൃഷ്ണാ കുറച്ച് ദിവസം മുമ്പേ ഇവളിത് പോലെ എന്നെ ഊട്ടാൻ വന്നിട്ട് ഞാൻ കഴിച്ചില്ലെന്നും പറഞ്ഞിവളെന്നോട് പിണക്കമായിരുന്നു..”അമ്മയെ കുറ്റം പറഞ്ഞിട്ട് ചാച്ചനോടായി അച്ഛനത് പറഞ്ഞപ്പോൾ അമ്മയിരുന്നു ഉരുകി തീർന്നിരുന്നു
“..നീ കൊടുത്തോ മോളെ അവളൊന്നും പറയില്ല!!..” അച്ഛൻ ശ്രീയോട് പറഞ്ഞു അവളൊരു പുഞ്ചിരിയോടെ എന്നെയും ഊട്ടി അവളും കഴിച്ചു..
അച്ഛന്മാർ രണ്ടുപേരും നമ്മൾ അണുങ്ങടെ പൊതു സ്വഭാവം കാട്ടി ഇരുന്നു ചരിച്ചു..ഭക്ഷണം കഴിച്ചെല്ലാവരും പിരിഞ്ഞെങ്കിലും..സാധാരണ ദിവസം പോലെ ആയിരുന്നില്ല ഞങ്ങൾക്ക് രണ്ടിനും..ഇത്ര നാളും ഇല്ലാതിരുന്ന നാണം ആയിരുന്നു രണ്ടിനും..മുൻപ് മറ്റൊന്നും ചിന്തിക്കാതെ അവളുടെ കൂടെ പോയി കിടക്കുമായിരുന്നു ഇപ്പോഴുമതിന് മാറ്റമൊന്നുമുണ്ടായില്ല പക്ഷെ ഇന്നെന്തോ രണ്ടുപേർക്കും ഒരു ചളിപ്പ് തോന്നി..