“..അല്ല ഏതെന്ന് പറഞ്ഞാ വാങ്ങാ..”
“..ആവോ അതനുവിനോട് വല്ലോം ചോദിക്കാം…”
“…എന്റെ പൊന്ന് പെണ്ണേ ഇതിനി അവളെ അറിയിക്കണോ…ശേ”
“..എന്നാ എന്റെ കൊച്ചിന്റെ അച്ഛനാവാൻ റെഡി ആയിക്കോ മോൻ..”
“…അതാ അതിലും നല്ലത്!!..”
“..അവളുടെ ഏതോ അകന്ന ഫാമിലി ഫ്രണ്ട് ഡോക്ടറുണ്ടെന്ന് പറഞ്ഞു അവരോട് ചോദിച്ച് വാങ്ങാം അഭീ…”
“..അത് നിനക്കെങ്ങനറിയാം അങ്ങനൊരു ഡോക്ടറുണ്ടെന്ന്…”
“അനു പറഞ്ഞിരുന്നു…”
“..അപ്പൊ നീയവളോട് പറഞ്ഞല്ലേ!!..”
“..ഹ്മ്…” സാധാരണ പോലെ അവളൊന്ന് മൂളിയിട്ട് എന്റെ കാലിൽ തടവിക്കൊണ്ടിരുന്നു..
“ആ പൂർണ്ണമായി!!!…..ശേ ഇനിയവളുടെ മുഖത്തു ഞാൻ എങ്ങനെ നോക്കും…”
“..നീയെന്തിനാ അവളുടെ മുഖത്ത് നോക്കണേ എന്നെ നോക്കിയ മതി!!!”
“..ദേ പെണ്ണേ തമാശ കളിക്കല്ലേ…”
പുറത്തപ്പോഴേക്ക് വണ്ടിയുടെ ഹോണടി കേട്ടു..ശ്രീ പോയി വാതിൽ തുറന്നു..
അമ്മയും ജാനിയമ്മയും റൂമിലേക്ക് കയറി വന്നു..അവർ ചെറിയൊരു പോസ് ഇട്ടിട്ട് മുറിയൊക്കെ ഒന്ന് നോക്കിയിട്ട് തമ്മിൽ തമ്മിൽ നോക്കി..
“ഇതെന്ത് കുന്തമാവോ..രണ്ടിനും വട്ടായോ!!”
“..കാലിന് നീരുണ്ടല്ലോടാ ചെറുക്കാ..നീയെന്തായിന്ന് വല്ല ഫുട്‌ബോളും കളിക്കാൻ പോയോ..?” അമ്മയുടെ വകയായിരുന്നു ചോദ്യം..ഞാനാകെ ഒന്നു പരുങ്ങി..അവർക്ക് പിറകിൽ ശ്രീയും നിൽപ്പുണ്ടായിരുന്നു..ആ ചോദ്യം വന്നതും ഒരു നിമിഷത്തേക്ക് എന്റെ നോട്ടം അവളിൽ പാളി വീണു പെട്ടന്ന് തന്നെ ഞാനത് മാറ്റുകയും ചെയ്തു…അമ്മമാരത് കണ്ടോ??ഏയ് കണ്ടുകാണില്ല!!
“ശ്രീമോളാണോ എണ്ണയിട്ടു തന്നത്…”
അമ്മയെന്നോടാണ് ചോദിച്ചതെങ്കിലും മറുപടി ശ്രീയുടെ വകയായിരുന്നു..
“..അതേ സന്ധ്യേമ്മേ ഞാനാ ഇട്ടുകൊടുത്തെ…ഇന്നവൻ എഴുന്നേറ്റ് നടന്നു ഞാൻ പറഞ്ഞതാ നടക്കല്ലേന്ന് അവൻ കേട്ടില്ലമ്മേ..”
ഇടക്ക് ജാനിയമ്മയും വന്നെന്റെ മുടിയിഴകളിലൂടെ കൈയ്യോടിച്ചു
കുറച്ചു കഴിഞ്ഞപ്പോഴേക്കും അവർ രണ്ടുപേരും റൂമിൽ നിന്ന് പുറത്തേക്ക് പോകാൻ ഒരുങ്ങിയിട്ട് പോകാതെ നിന്നു
“..എടി ജാനി നിന്റെ മോൾക്ക് കള്ളം പറയാൻ അറിയില്ലെന്നൊന്ന് പറഞ്ഞുകൊടുക്ക് കേട്ടോ..!!!”
ജാനിയമ്മ അത് കേട്ട് ചിരിച്ചു എന്നിട്ട് ശ്രീയോടായി പറഞ്ഞു
“എന്റെ മോള് മറന്നുപോയൊരു കാര്യമുണ്ട് ഞങ്ങളെ നിങ്ങടെ അമ്മമാരാ..”
“എന്തിനാ ശ്രീമോളെ അറിയാത്ത പണിക്ക് പോണേ..”ശ്രീയോടായി അമ്മ ഒരു ചിരിയോടെ ചോദിച്ചു
ശ്രീയാകെ ചൂളി നിക്കാണ്..എന്താണ് അവർ പിടിച്ചതെന്ന് മനസ്സിലാവാതെ അവൾ നിന്ന് വിരൽ കടിച്ചുകൊണ്ട് നിന്ന് വിയർക്കുകയായിരുന്നു..ഇടക്കിടക്ക് എന്നെ നോക്കുന്നുമുണ്ടവൾ