…അതേ സമയം മറ്റെവിടെയോ രണ്ടു ഗുണ്ടകൾ അവരെ ഏൽപ്പിച്ച കൊട്ടേഷൻ ചെയ്ത് തീർക്കാതെ ശബരി എന്നയാളെ കാണുന്നു..അയാൾ അവരോട് മര്യാദയില്ലാതെ പെരുമാറുന്നു..പിന്നീടവർ ശബരിയെയും അയാളുടെ അനിയൻ ഹരിയെയും തീർക്കാനുള്ള പ്ലാനിടുന്നു..അവിടെവെച്ച് അവർക്ക് കൊട്ടേഷൻ കിട്ടിയവനെ തീർത്തു വരുന്ന വഴിക്ക് അഭിയെ അപകടപ്പെടുത്തിയത് ഇവരാണ്…
അപകടം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്ക് ശേഷം അവന് ബോധം തെളിഞ്ഞു ..അവിടെ അവൻ ക്ഷീണിച്ചിരിക്കുന്ന ശ്രീയെ കാണുമ്പോൾ അവനെയത് വളർത്തെ വിഷമിപ്പിക്കുന്നു…ആരെയും ശ്രദ്ധിക്കാതെ അവൻ അവൾക്കൊരു മുത്തം കൊടുക്കുന്നു ജാനിയമ്മ അത് കണ്ടു നിന്നെങ്കിലും അവർ അതിനൊരു സമ്മതമായിരുന്നു നൽകിയത്…അവരുടെ പ്രണയം ജാനിയമ്മ അംഗീകരിച്ചു കഴിഞ്ഞിരുന്നു..ജനിയമ്മയുടെ മാറ്റത്തിന് കാരണം എന്തെന്ന് മനസ്സിലാവാതെ മരുന്നിന്റെ ക്ഷീണത്തിൽ അവനുറങ്ങി….
ബാക്കി വായിച്ചോളൂ…..
ആശുപത്രിയിൽ ആയിട്ടിപ്പൊ ഒരാഴ്ച കൂടെ കഴിഞ്ഞു…ആശുപത്രി വാസം അത്ര സുഖമുള്ള ഏർപ്പാടല്ലെന്ന് ഒരൊറ്റ ആഴ്ചകൊണ്ട് ഞാൻ മനസ്സിലാക്കി..എന്ത് ചെയ്യാനാ കിട്ടിയ പണി എട്ടിന്റെയായിപോയില്ലേ…ഇനിയും കുറഞ്ഞതൊരു ഒന്നര രണ്ട് മാസം എങ്കിലും വേണ്ടിവരും മൊത്തത്തിൽ റെഡി ആയി വരാൻ എന്നാണ് ഡോക്ടർ പറഞ്ഞത്…ശരീരത്തിന്റെ മനസ്സിന്റെയും അസ്വസ്ഥതകൾക്ക് ആകെ ആശ്വാസം ആയുള്ളത് അവളാണ്…ശ്രീ…ഞാൻ ഒന്ന് അനങ്ങുമ്പോ തന്നെ അത് വേണോ? ഇത് വേണോ ? എഴുന്നേറ്റിരിക്കണോ ?എന്നു ചോദിച്ചുകൊണ്ട് ഏത് നേരവും എന്റെയൊപ്പമവളുണ്ട്…അമ്മമാർ ആരെങ്കിലും കൂട്ടിന് നിൽക്കാമെന്ന് പറഞ്ഞെങ്കിലും പെണ്ണിന്റെ വാശിക്കു മുന്നിൽ അവർക്ക് മറുത്തൊന്നും ചെയ്യാനും കഴിഞ്ഞിരുന്നില്ല!!….ഈ രണ്ടാഴ്ച്ച അവൾ കോളേജിൽ പോയിട്ടില്ല ഏത് നേരവും ഇവിടിയിരുന്നാൽ പിന്നെ ക്ലാസ്സിലെങ്ങനെ പോകാനാ…
“ശ്രീ…നീയങ്ങനെ ക്ലാസ് കളയണതെന്തിനാ പെണ്ണേ…അമ്മയോ ജാനിയമ്മയോ ഇവിടെ നിക്കില്ലേ!!” ബെഡിൽ ഇരുന്ന് ഞാൻ എന്റെയടുത്ത് ഫ്രൂട്സ് കട്ട്ചെയ്ത് കൊണ്ടിരുന്ന ശ്രീയോടായി ചോദിച്ചു
“എന്താടാ നിനക്ക് ഞാൻ ഇവിടെ ഇരുന്നിട്ട് പിടിക്കുന്നില്ലേ…” കയ്യിലിരുന്ന കത്തി എനിക്ക് നേരെ ചൂണ്ടി ഒരു തമാശ കലർത്തി അവൾ ചോദിച്ചിട്ട് ഒരു പിരികം പൊക്കി ആക്ഷൻ കാട്ടി അവളുടെ ചോദ്യം!!
“എന്റമോളെങ്ങും പോണ്ട എന്നെ നോക്കി ക്ലാസ്സും കളഞ്ഞ് നീ ഇവിടെയിരുന്നോ…”
ആ കത്തിയുടെ മുനയിലേക്ക് നോക്കി അവളുടെ കയ്യിൽ പതിയെ പിടിച്ചു ഞാൻ താഴ്ത്തി…