അങ്ങനെ കുറച്ചു നേരം സംസാരവും ചിരിയും ഒക്കെ കഴിഞ്ഞവർ പോകാനിറങ്ങിയപ്പോ കൂട്ടത്തിലെയൊരുത്തി പറഞ്ഞു
“അഭിനവേ ഇതിന് നീ എന്തായാലുമൊരു ചെറിയ പാർട്ടി തന്നെ തരണം കേട്ടോ..!!”
ശ്രീയെയും അനുവിനെയും നോക്കിയാണവളത് പറഞ്ഞത്..
“എടി അവരടെ വഴക്ക് തീർന്നതിന് ഞാനെന്തിനാടി ചെലവ് ചെയ്യണേ..വേണേ അവര് തന്നെ തരട്ടെ…”ഞാൻ ചോദിച്ചു
“…പൊക്കെ പെണ്ണേ ചെലവൊക്കെ പിന്നെ..ചെയ്യാം അവനൊന്നാത് വയ്യാണ്ടിരിക്കാ അപ്പഴാ…”അനുവിന്റെ മറുപടി
“…ചെലവൊക്കെ ഞങ്ങള് തന്നേക്കാം ഇപ്പൊ അവനെ നിങ്ങള് വെറുതെ വിട്ടേക്ക്!!”..പിറകെ ശ്രീയുടെ മറുപടി
“..എനിക്കിതൊന്നും കാണാൻ മേലെ..” എന്നു പറഞ്ഞുകൊണ്ട് ചിലവ് ചെയ്യാൻ പറഞ്ഞവൾ ബാക്കിയുള്ളവരെയും തള്ളി പുറത്തേക്കിറങ്ങി..”
അവർ പോയിട്ട് കുറച്ച് സമയത്തിന് ശേഷം എന്തൊക്കെയോ ചിന്തിച്ചിരിക്കുന്ന അനുവിനെ കണ്ട ശ്രീ അവളെ വിളിച്ചു
“..അനൂ..ഡി..എന്തന്നാ ഈ ആലോചിച്ചു കൂട്ടണേ..?”
“അല്ല ശ്രീ…അഭിയുടെ അമ്മയ്ക്കും അച്ഛനും എന്നെ എന്തോ ഇഷ്ടമല്ലാത്ത പോലെയാണിപ്പോ…”
“..ഏഹ് അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ..അതൊക്കെ നിന്റെ വെറും തോന്നലാവുമനൂ…അമ്മയ്ക്ക് നിന്നെ വല്യ കാര്യമാണല്ലോ” അമ്മയന്ന് അനുവിനോട് സംസാരിച്ചതൊക്കെ വെച്ചു നോക്കുമ്പോ അങ്ങനെയൊക്കെ അവൾക്ക് വെറുതെ തോന്നുവാനെ വഴിയുള്ളൂ!!
“..അല്ലഭീ ഞാനും ശ്രദ്ധിച്ചിരുന്നു..മുന്നത്തെ പോലെയല്ലിപ്പൊ…സന്ധ്യമ്മയുടെ മനസ്സിലെന്തോ ഉണ്ട്ടാ…” ശ്രീ പറഞ്ഞു
“..ടാ അന്ന് എന്റെ കൂടെ എന്റെ ആക്സിഡന്റ് പറ്റി കിടക്കുന്ന കസിനെ കാണാൻ ആയിട്ടവർ വന്നുകഴിഞ്ഞാണിങ്ങനൊക്കെ…”
എന്താവും കാരണമെന്നറിയാൻ തലപുകഞ്ഞിരുന്ന് ആലോചിച്ചു ഒരെത്തും പിടിയും കിട്ടിയില്ലെനിക്ക്!!..എന്നാലുമെന്താവും കാരണം…കണ്ടുപിടിക്കാം…
പിന്നീട് പലപ്പോഴും അനു വന്നപ്പോ ഞാൻ അമ്മയെ ശ്രദ്ധിച്ചിരുന്നു അച്ഛൻ പിന്നെ പകൽ ഹോസ്പിറ്റലിലേക്ക് വരാത്തതിനാൽ അവിടുന്ന് കാര്യമെന്താന്ന് അറിയാൻ കഴിയില്ലെന്നറിയാവുന്നത് കൊണ്ട് ആ വഴിക്ക് പോയില്ല!!..
ശെരിയാണ് അവൾ വരുമ്പോഴൊക്കെ അമ്മയുടെ മുഖത്തൊരു പതറിച്ച ഞാൻ കണ്ടിരുന്നു…എന്തോ കാര്യമായിട്ടുണ്ട് അപ്പൊ…
അങ്ങനെ വീണ്ടുമൊരാഴ്ച്ച കഴിഞ്ഞടുത്ത ദിവസം ഡിസ്ചാർജ് വാങ്ങി വീട്ടിൽ പോകാറായി… വീട്ടിലും പോയി റെസ്റ്റ് അത്യാവശ്യമാണെന്ന് ഡോക്ടറിന്റെ നിർദ്ദേശം കർശനമായിരുന്നു…
ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി..ശ്രീയെന്റെ ഭാര്യയെ പോലെയായെന്ന് വേണമെങ്കിൽ പറയാം…അതതേപടി അംഗീകരിച്ചത് പോലെയായിരുന്നു ബാക്കിയുള്ളവരും!!! മറുത്ത് അവർ എന്തെങ്കിലും പറഞ്ഞാലും ശ്രീയത് കാര്യമാക്കുമായിരുന്നില്ല എന്നുളളത് മറ്റൊരു കാര്യം…
.