“എന്നാലും….”
“..നിന്റെയീ പഞ്ഞികെട്ട് കുറച്ചുനേരം കൂടെ ഇരുന്നിരുന്നേൽ കൊള്ളാരുന്നു പക്ഷെ ചെറിയൊരു വേദന വന്നോണ്ടാ…ഇല്ലേ നിന്നെ ഞാൻ പൊക്കി വിടുവൊ…” ഞാനത് പറഞ്ഞു ചിരിച്ചു
പെണ്ണിന്റെ മുഖത്തൊരു തെളിച്ചം വന്നു…ഒരു നാണം കലർന്ന പുഞ്ചിരി തന്നവൾ തിരിഞ്ഞു മറ്റെന്തോ ചെയ്യാൻ പോയി..
അങ്ങനെ അന്നത്തെ ദിവസവും സാധാരണ പോലെ പോയി..ഇങ്ങനെ കുറച്ച് ദിവസങ്ങൾ കൂടെ ആ ആശുപത്രിയിൽ കഴിയേണ്ടി വന്നു…ഇടക്കൊരു ദിവസം കയ്യിലെയും മറ്റ് കെട്ടുകളുമഴിച്ചു..അതുകാരണം ആ കൈയ്യൊന്നു ഫ്രീയായി…
ഈ ദിവസങ്ങളിലെല്ലാം ശ്രീ എന്റെയൊപ്പം തന്നെ ഉണ്ടായിരുന്നു…ഇടക്ക് അമ്മയും ജാനിയമ്മയും അച്ഛനും ചാച്ചനും വന്നു നിൽക്കാറുണ്ടായിരുന്നു…
അപ്പോഴൊക്കെ അവരുടെ മുഖത്ത് ആകെയൊരു മൂടൽ ഞാൻ ശ്രദ്ധിച്ചിരുന്നു
എന്താണ് കാരണമെന്ന് മാത്രം മനസ്സിലായില്ല!!
എന്നെ കാണാൻ ആയി പലപ്പോഴായി അനുവും വന്നിരുന്നു..
അങ്ങനെ ഒരു ദിവസം അനു ഞങ്ങളുടെ കുറച്ചു കൂട്ടുകാരുമായി വന്നു
ഒരു ചെറിയ പടതന്നെ റൂമിലേക്ക് കയറി വന്നു..അനു കയറി വന്നതും എന്റെ അടുത്തുണ്ടായിരുന്ന ശ്രീയെ ചേർത്ത് പിടിച്ചു നിർത്തി…ഇത് കണ്ടുനിന്ന മറ്റുപിള്ളേർക്കരല്ലാം ആകെ ഒരു അത്ഭുദമായിരുന്നു.
“..എടി നീയെന്നെയൊന്ന് നുള്ളിയെ…” അവിടെ കൂട്ടത്തിൽ നിന്ന ഒരുത്തൻ കൂടെ നിന്നയൊരു പെണ്ണിനോട് പറഞ്ഞതും അവൾ അവന്റെ തൊലിയുരിഞ്ഞു പോകുന്നപോലൊരു പിച്ചു വെച്ചുകൊടുത്തു
“..നാറി പിച്ചാൻ പറഞ്ഞാൽ പിച്ചികീറിയെടുക്കാനല്ല പറഞ്ഞേ..ഔഫ്…ഓ”
“നിനക്ക് അല്ലേലും നല്ലയൊരു നുള്ളു തരണമെന്ന് നല്ല ആഗ്രഹമായിരുന്നു അതെന്തായാലും നടന്നു……അല്ല നീയെന്തിനാ പിച്ചാൻ പറഞ്ഞേ” ആ നുള്ളിയവൾ പറഞ്ഞു
“…അതുപിന്നെ കണ്ണികണ്ടാൽ കൊല്ലാൻ നടന്നിരുന്നവള് ഇപ്പൊ ദേ അവളെ ചേർന്ന് നിക്കുന്നു…അത് വിശ്വാസം വരാഞ്ഞിട്ടാവും നിന്നോടത് പറഞ്ഞത്…”വേറൊരുത്തിയുടെ മറുപടി
“എന്നാലും എന്റളിയാ ഇവരെങ്ങനെ ഒന്നിച്ചട..”നുള്ള് കിട്ടിയിവൻ എന്നോട് ചോദിച്ചു
“..ഡെയ് നീയൊക്കെ എന്നെ കാണാൻ തന്നെയാ വന്നേ???…”
“..സോറിയടാ മച്ചമ്പി…ഇതുവരെ കാണാത്ത കാഴ്ചകൾ കാണുമ്പോ പലതും മറന്നുപോയതാ…നിനക്കിപ്പോ എങ്ങനെ ഉണ്ടടാ…”
“…വേദന ഒക്കെ കുറവുണ്ടടാ…കുറച്ച് ദിവസം കൂടെയിവിടെ ഇങ്ങനെ കിടക്കണമെന്ന തോന്നുന്നെ…”
“..എന്തായാലും നീ റെസ്റ്റ് എടുക്ക് ക്ലാസ്സിന്റെ കാര്യവൊന്നും നീ മൈന്റ് ആക്കണ്ട അതെല്ലാം നമ്മക്ക് എച്ച് ഓ ഡിയോട് പറഞ്ഞ് സെറ്റ് ആക്കാം..!!”