അവളെ പിടിച്ചെന്റെ മുന്നിലേക്ക് നിർത്തിയവളുടെ വയറ്റിലൂടെ ഒരു കൈ ചുറ്റി പിടിച്ച് എന്റെ മടിയിലേക്ക് അവളെ പിടിച്ചിരുത്തി…
“അയ്യോ..അഭീ അടങ്ങടാ..നിന്റെ കാല് വേദനിക്കൂടാ…അടങ്ങഭീ…”
“..മിണ്ടാണ്ടിരിക്കടീയവിടെ!!!”
അവൾ പെട്ടെന്ന് നിശ്ശബ്ദയായി..
ശരീരത്തിന്റെ വേദനകൾ മറന്നിട്ടാണവളെ ഞാൻ എന്റെ മടിയിൽ വലതു കാലിൽ കുറച്ചധികം ഭാരം കൊടുത്തവളെ എന്റെ മടിയിൽ പിടിച്ചിരുത്തിയത്…
ഇടതു വശത്തേക്ക് കാലുകളിട്ട് വലതു കാലിൽ ആണവൾ ഇരുന്നത് പക്ഷെ എന്നിലധികം ഭാരം വരാതിരിക്കാൻ അവൾ കഷ്ടപ്പെടുന്നത് എനിക്ക് മനസ്സിലായി
എന്റെ ഒരു കൈ അപ്പോഴും അവളുടെ വയറിനെ ചുറ്റി ഇരിപ്പുണ്ടായിരുന്നു..എന്റെ കഴുത്തിന് ഒപ്പം പൊക്കം മാത്രം ഉള്ളത് കൊണ്ടവളുടെ മുഖം എന്റെ മുഖത്തിനോട് അടുത്താണിപ്പോൾ
ചോദിക്കേണ്ടിയിരുന്നില്ല എന്നൊരു ഭവമായിരുന്നില്ലേ അവളുടെ മുഖത്ത് എന്നെനിക്ക് തോന്നി
“…ഓർമ്മവെച്ചകാലം മുതൽ കൈകൾ കോർത്തുപിടിച്ച് നടന്നതും, ഒരുമിച്ചിരുന്നു ചിരിച്ചതും സന്തോഷിച്ചതും, ഞാൻ ഒരിക്കൽ പോലും വിഷമിച്ചിരിക്കാൻ വിടാതെ എന്നെ ചേർത്തു നിർത്തിയൊരു പെണ്ണേ ഉള്ളു…എന്റെയീ ജീവൻ പോലുമാ ഒരുത്തിക്ക് വേണ്ടിയുള്ളതാ. അവളാണ് എന്റെയെല്ലാം….അതെന്റെ മടിയിലിരിക്കുന്ന എന്റെ പെണ്ണാണെന്നെവിടെ പോയി പറയാനും ഞാൻ തയ്യാറാ…പക്ഷെ ഇപ്പഴുമെന്റെ പെണ്ണിനത് മനസ്സിലാക്കാൻ കഴിയാതെ ഓരോ ചോദ്യോം ചോദിച്ചോണ്ടിരിക്കും…”
അത് മുഴുവനവളുടെ കണ്ണുകളിൽ നോക്കിയാണ് ഞാൻ പറഞ്ഞത്..
പറഞ്ഞു കഴിഞ്ഞപ്പോൾ ആ മിഴികളിൽ ചെറിയ ഈറണനിയുന്നത് ഞാൻ ശ്രദ്ധിച്ചു
എന്നിലേക്ക് അവൾ ചുരുണ്ടുകൂടിയെന്നെ കെട്ടി പിടിച്ചിരുന്നു
“സോറിയഭീ…”
“നീ തന്നെ അല്ലെ പെണ്ണേ പറഞ്ഞത് നമ്മൾക്കിടയിലിതുവരെ ഇല്ലാതിരുന്നത് ഒന്നും ഇനിയും വേണ്ടെന്ന്…ന്നിട്ടിപ്പൊ നീ തന്നെ അത് പറയാ…?”
“ഹ്മ്….”
“എന്ത് കും…വായിതോന്നണത് എന്തേലും അങ്ങു വിളിച്ച് പറയാ എന്നിട്ടെന്റെ വായീന്ന് ന്തേലും കേട്ടിട്ട് ഉടനേയിങ്ങനെ ചുരുണ്ട് കേറിയ മതീലോ പെണ്ണിന്…”
“ഹ്മ്…ഹ്മ്…പോടാ…ഞാൻ പിന്നെ വേറെ എവിടേലും പോവോ..എനിക്കെന്റെ ചെക്കന്റെ നെഞ്ചിലെ ചൂടുപറ്റിയിരിക്കാൻ അരുടേം അനുവാദം വേണ്ട!!…”
“…ഹ്..ശെരിയെന്ന..” ഞാൻ ഒന്ന് ചിരിച്ചു പറഞ്ഞു
“..എടി മണുക്കൂസെ…”
” ആഹ്മ്…”
“കാല് ചെറുതായി വേദനിക്കുന്നുണ്ട് ട്ടോ…”
“അയ്യോ…” അവൾ പിടഞ്ഞെണീറ്റു
എന്നെ നോക്കിയവൾ നഖം കടിച്ചു നിക്കുന്നു…ഒരു പേടി ആ മുഖത്തുണ്ട്…
“നോവുണ്ടോടാ….”
“ഏയ്…വിഷമിക്കണ്ട ഒന്നുല്ല പെണ്ണേ…”