എന്തായാലും അവളെ കണ്ടല്ലോ സന്തോഷമായി .. അവൾ പാർക്കിങ്ങിലേക്ക് പോയി വണ്ടി ൽ കേറുന്ന ഒന്ന് നോക്കി നിന്നിട്ട് ഞാൻ പതിയെ റോഡിലേക്ക് ഇറങ്ങി നടന്നു …
ബസ് വല്ലോം കിട്ടുമോ ന്ന് നോക്കണം ഞാൻ റോഡിന്റെ സൈഡ് പറ്റി ബസ് സ്റ്റാൻഡ് നോക്കി പതിയെ നടന്നു ..
അവളോട് ഞാൻ ആരാ ന്ന് പറയണോ വേണ്ടയോ എന്ന ചോദ്യം എന്റെ ഉള്ളിൽ കിടന്നു വിങ്ങി കൊണ്ടിരുന്നു, പറഞ്ഞാൽ അവൾക്ക് അങ്ങനെ ഒരാളെ ഓർമ പോലും ഇല്ലെന്ന് എങ്ങാനും പറഞ്ഞാൽ പിന്നെ ഞാൻ ഇല്ലാതെ ആയത് പോലെ ആവും. ഇപ്പോൾ ആണേൽ അവളെ ദിവസവും കാണാൻ എങ്കിലും പറ്റുന്നുണ്ട് . ജയിലിൽ ആയിരുന്ന ഓരോ സമയവും ഞാൻ ആഗ്രഹിച്ചിരുന്നത അവിടുന്ന് ഇറങ്ങി ഓടി പോയി അവളെ ഒന്ന് കാണണം ന്ന് കുറെ സംസാരിക്കണം എന്ന് പക്ഷെ ഇപോ കണ്ടപ്പോ എനിക് അവളെ ഫേസ് ചെയ്യാൻ പോലും ആവുന്നില്ല എന്നതാണ് സത്യം.
ഒന്നാലോചിച്ചു നോക്കിയ അവൾ എന്നെ മൻസിലാക്കാഞ്ഞത് നന്നായി ഇത്രേം വലിയ ഒരു സ്ഥാപനത്തിന്റെ MD ഒക്കെ ആയി ഇരിക്കുന്ന അവൾ ഇപോ അവളുടെ ജീവിതത്തിലെ എന്ത് ഉയരത്തിൽ ആയിരിക്കും അങ്ങോട്ടെക്ക് ഒരു കൊലയാളി ആയി ശിക്ഷ അനുഭവിച് ജയിലിൽ നിന്ന് ഇറങ്ങിയ ഞാൻ ഒരിക്കലും സിങ്ക് ആവില്ല . ഈ ജീവിതത്തിൽ ആ അധ്യായം അടഞ്ഞു ഇനി അങ്ങനെ കരുതുക അത് തന്നെയാണ് നല്ലത് ഒന്നുമില്ലേലും ദിവസവും അവളെ ഒന്ന് കാണുക എങ്കിലും ചെയ്യാല്ലോ എനിക്ക് അത് മതി.
പെട്ടെന്ന് ഒരു കാർ വളഞ്ഞു പുളഞ്ഞു അവനെ കടന്നു പോയി റോഡ് സൈഡിലെ മണ്ണിലേക്ക് ഇറങ്ങി പുതഞ്ഞു നിന്നു .
ഞാൻ ഞെട്ടി പോയി .. പൊടി ഒക്കെ അവിടെ പൊങ്ങിയിരുന്നു ഞാൻ ചുറ്റും നോക്കി റോഡിൽ ആരും ഇല്ല വിജനമായ സ്തലമാണ് .. കാറിന് അടുക്കലേക്ക് പോവാണോ വേണ്ടയോ ന്ന് ഒന്ന് ആലോചിച്ചു പിന്നെ രണ്ടും കല്പിച് ഞാൻ അങ്ങോട്ട് നടന്നു