“ഒ ഐ സി.. ok ok ഞാൻ ദേ വരുവാ താൻ ഇറങ്ങിക്കോ ”
ജിനു വേഗം ഇറങ്ങി പോയി
ഞാൻ വണ്ടി യുടെ കീ യും എടുത്ത് പതിയെ താഴേക്ക് ഇറങ്ങി . നല്ല ക്ഷീണം ഉണ്ട് രാവിലെ എണീറ്റ പിന്നെ ഒന്നും കഴിച്ചില്ലല്ലോ . കണ്ണിൽ ഒക്കെ ഇരുട്ട് കേറുന്നപോലെ ഉണ്ട്
രാവിലെ നിർബന്ധിച്ചു ശങ്കരൻ ചേട്ടനെ വീട്ടിലേക്ക് പറഞ്ഞു വിട്ടത് അബദ്ധമായി പോയെന്ന് തോന്നി.
ഞാൻ ഇറങ്ങി താഴേക്ക് വരുമ്പോൾ അകൗണ്ട്സ് സ്റ്റാഫുകൾ ഒഴികെ മിക്കവരും അവിടെ എന്നെ കാത്ത് നില്പുണ്ട് . രാവിലെ ക്യാമ്പിനിൽ കേറി വന്നവനും അവിടെ നില്പുണ്ട് അവിടെ , അപ്പോഴും എനിക്ക് ആളെ കണ്ടിട്ട് നല്ല പരിചയം തോന്നുന്നുണ്ട് പക്ഷെ ആര് എങ്ങനെ ഒരു പിടിയും ഇല്ല.
ഞാൻ എല്ലാരേം ചുമ്മ ഒന്ന് ചിരിച്ചു കാണിച്ചിട്ട് പുറത്തേക്ക് ഇറങ്ങി . അവർ പെട്ടെന്നു ഷോപ്പ് ക്ളോസ് ചെയ്തു .
“Ok മാഡം അപ്പോ നാളെ കാണാം ഗുഡ് നൈറ്റ് ”
ജിനു അത് പറഞ്ഞു പാർക്കിങ്ങിലേക്ക് ഇറങ്ങി
“ഗുഡ് നൈറ്റ് ജിനു, ഗുഡ് നൈറ്റ് പ്രകാശ് , ഗുഡ് നൈറ്റ് ഓൾ ”
ഞാൻ എല്ലാരേം ഒന്ന് വിഷ് ചെയ്ത് കാർ എടുക്കാൻ വേണ്ടി പാർക്കിങ്ങിലേക്ക് നടന്നു .
ആകെ തളർന്നു പോകുന്ന പോലെ ഉണ്ട് എങ്ങനെയോ നടന്നു ഞാൻ കാറിന്റെ അടുത്ത് എത്തി ഉള്ളിലേക്ക് കയറി കാർ സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് എടുത്ത് ഓടിച്ചു .
………………………………………………………………….
ഒരു നോക്ക് എങ്കിലും അവളെ കാണാൻ വേണ്ടിയാണ് തോമസ് ചേട്ടൻ നിർബന്ധിച്ചിട്ടും പോവാതെ അവിടെ തന്നെ നിന്നത്. ബാഗും എടുത്ത് ഞാൻ ഇറങ്ങി വരുമ്പോ കണ്ടു അവൾ സ്റ്റെപ് ഇറങ്ങി വരുന്നത് , രാവിലെ കണ്ടത് പോലെ ആയിരുന്നില്ല അവൾ ആകെ ക്ഷീണിതയായിരുന്നു ന്ന് കണ്ടപ്പോ തന്നെ എനിക്ക് തോന്നിയിരുന്നു .. അവൾ എല്ലാരോടും ഗുഡ് നൈറ്റ് പറഞ്ഞപ്പോൾ എന്നോടും പറഞ്ഞ പോലെ തോന്നി, എന്നെ ഒന്ന് നോക്കിയോ??? ഹേയ്… എനിക്ക് തോന്നിയത് ആവും.