സ്വാതന്ത്ര്യം 2 [കിരൺ കുമാർ]

Posted by

 

“വേണ്ട ചേട്ട ഞാൻ  ഒന്ന് പോയി നോക്കാം പോയി പഠിക്കുന്നത് നല്ലതല്ലേ  എല്ലാ ദിവസവും ഇങ്ങനെ ചേട്ടന് എന്നെ ആക്കാൻ പറ്റില്ലല്ലോ ”

 

“ഒ എന്ന നിന്റെ ഇഷ്ടം. സൂക്ഷിച്ചു ഒക്കെ പോണേ നാളെ കാണാം.”

 

പുള്ളി അതും പറഞ്ഞു പാർക്കിങ്ങിൽ നിന്നും തന്റെ  ബൈക്ക് എടുക്കാൻ പോയി

 

ഞാൻ ബാഗ് എടുക്കാൻ വേണ്ടി ഉള്ളിലേക്കും കയറി

 

 

………………………………………………………………….

 

രാവിലെ വന്ന മുതൽ ആകെ വട്ടായി ഇരിക്കുവാ എനിക്ക് ഈ സ്വീകരണവും എല്ലാരുടെയും മുഖത്തുള്ള ഭാവവും ഒക്കെ കണ്ടിട്ട്..

എന്തൊക്കെ ആണോ ആവോ ഇനി ഇവിടെ ഞാൻ ചെയ്യണ്ടത് . മണിക്കൂറുകളോളം ആ ബ്രാഞ്ച് ഹെഡ് നെ യും ഫ്ലോർ മാനേജർ നേയും ഒക്കെ ഇരുത്തി ഓരോന്ന് പറഞ്ഞു കൊടുത്തു വായിലെ വെള്ളം വറ്റി . രാവിലെയും ഒന്നും കഴിച്ചില്ല , ഇവിടെ ആരും എന്നോട് ഉച്ചക്ക് ഫുഡ് കഴിക്കുന്ന കാര്യം ചോദിച്ചതും ഇല്ല , നല്ല വിശപ്പ് ഉണ്ട് , ഞാൻ സമയം നോക്കി  ഹോ 8 മണി ആയോ .. ഫോണിൽ ഒരുപാട് മിസ് കോൾ ഉണ്ട് ഓസ്‌ട്രേലിയന്ന് അച്ഛൻ വിളിച്ചിരുന്നു അയ്യോ സൈലന്റ്  ൽ വച്ച കൊണ്ട് അറിഞ്ഞത് പോലും ഇല്ല ഹാ ഇനി വീട്ടിൽ ചെന്നിട്ട് വിളിക്കാം .

ഞാൻ പയ്യെ എണീറ്റ് ക്യാബിന് ഉള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു . എന്നാലും ആ രാവിലെ ക്യാബിനിലേക്ക് കേറി വന്ന ആളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ പക്ഷെ എത്ര ആലോചിചിട്ടും ഒരു പിടിയും കിട്ടുന്നുമില്ല. പെട്ടെന്ന് ആരോ പുറത്ത് വന്നത് കണ്ടു

 

“മേ ഐ കം ഇൻ മാഡം??”

 

” ആ എസ് കം ഇൻ .”

 

ജിനു ആയിരുന്നു

 

” ആ എഡോ താനോ ?  .. എന്തായിരുന്നു?? ”

 

”  അല്ല മാം 8 മണി വരെ ആണ് ടൈം എല്ലാരും അവിടെ മാഡം ഇറങ്ങാൻ കാത്ത് നില്കുവാ “

Leave a Reply

Your email address will not be published. Required fields are marked *