” ആ എന്തായി മോനെ.. അയാൾ കൊന്നൊ നിന്നെ ? ” തോമാച്ചേട്ടൻ ആണ്
“ഹേയ് ഇല്ല ചേട്ടാ നന്നായി പെരുമാറി എന്നെ വഴക്ക് ഒന്നും പറഞ്ഞില്ല ”
“ആഹാ അത് കൊള്ളാല്ലോ.. എന്ന വ നമുക്ക് മിക്സി യെ പറ്റി പഠിക്കാം ”
ഞാൻ പുള്ളിയുടെ പുറകെ പോയി, അങ്ങനെ ഓരോന്ന് ഒക്കെ പഠിച്ചു ഞാൻ അവിടെ മിക്കവരും ആയി കമ്പനി ഒക്കെ ആയി , എല്ലാരും എന്നോട് വീട് എവിടാ ന്നൊക്കെ ചോദിക്കുമ്പോൾ ഞാൻ ഓരോ കാര്യം കള്ളം പറഞ്ഞൊഴിഞ്ഞു.
വൈകിട്ട് 8 മണി വരെ ഷോപ്പ് ഉണ്ട് നിന്ന് നിന്ന് എന്റെ കാൽ ഒരു പരുവം ആയി . ഇടക്ക് ഒരു കസ്റ്റമറെ അറ്റൻഡ് ചെയ്യാൻ ഞാൻ നോക്കി അവർ ഒരു മിക്സി വാങ്ങി ഞാൻ ആദ്യമായ് അങ്ങനെ ഒരു ഡീൽ ക്ലോസ് ചെയ്‌തു.
അപ്പോഴക്കെ ഞാൻ മുകളിൽ നിന്നും അമ്മു ഇറങ്ങി വരുമോ എന്നുള്ള ചിന്ത ആയിരുന്നു , വേറെ ഒന്നിനും അല്ല ഒന്ന് കാണാൻ മാത്രം പക്ഷെ അവൾ വന്നില്ല . സ്റ്റാഫുകൾ ഒക്കെ പോകാൻ തുടങ്ങി ഷോപ്പ് ക്ളോസ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ഒക്കെ സെക്യൂരിറ്റി ചേട്ടന്മാർ തുടങ്ങി.
“എടാ നീ പോയില്ലേ??”
ബാഗും ഒക്കെ എടുത്ത് വന്ന തോമാച്ചേട്ടൻ ചോദിച്ചു
“ഞാൻ… ഞാൻ പോവാൻ നിൽകുവായിരുന്നു ചേട്ടാ ”
“അല്ല നീ താമസിക്കുന്ന അങ്ങോട്ട് ഇപോ വണ്ടി വല്ലതും കിട്ടുമോ?? ”
“ഒന്നും അറിയില്ല ഞാൻ രാവിലെ ഓട്ടോ പിടിച്ച വന്നേ ”
” നിനക്ക് സ്‌ഥലം അറിയാമോ??”
” അതറിയാം ”
“എന്ന വേഗം പോയി ബാഗ് എടുത്തോണ്ട് വാ ഞാൻ ആക്കി തരാം നിന്നെ. ”
“അയ്യോ ചേട്ടന് അത് ഒരു ബുദ്ധിമുട്ടാവില്ലെ?? ”
“ഡെയ് ഡെയ് മര്യാദക്ക് പോയി എടുത്തുകൊണ്ട് വാ നീ.. “