സ്വാതന്ത്ര്യം 2 [കിരൺ കുമാർ]

Posted by

 

കുറച്ചു മണിക്കൂർ കഴിഞ്ഞപ്പോൾ ജിനു സറും പ്രകാശ് സറും താഴേക്ക് സ്റ്റെപ്പ് ഇറങ്ങിവരുന്നേ കണ്ടു അവരുടെ മട്ടും മോറും കണ്ടപ്പോ തന്നെ എനിക്ക് മനസിലായി പണി പാളി ന്ന്.

 

” അഖിൽ… പോയ്‌ പ്രകാശ് സർ നെ കണ്ടിട്ട് വ ”

 

ജിനു സർ അയാളുടെ ടേബിളിൽ ഇരുന്ന് എന്നോട് വിളിച്ചു പറഞ്ഞു  , ഞാൻ പേടിച്ചു പേടിച്ചു താഴെയുള്ള ക്യാബിന് ഉള്ളിൽ കയറി

പുള്ളി അവിടെ ഉണ്ടായിരുന്നു

 

“സർ…”

 

” ആ അഖിൽ എന്നാണ് പേര് ല്ലേ? ”

 

“അതേ സർ ”

 

” താൻ ഇരിക്ക് .”

 

ഞാൻ അവിടെ ഇരുന്നു

 

“സർ ഞാൻ അറിയാതെ കേറി പോയതാ ..”

 

” ഹ സാരമില്ല ഡോ മാഡം ഞങ്ങളെ ഇട്ട് വാരി എന്നലും കുഴപ്പം ഇല്ല ശിവൻ സർ പറഞ്ഞിട് വന്നതല്ലേ താൻ .. അതുകൊണ്ട് എനിക്ക് ഒരു കുഴപ്പവും ഇല്ല ഇനി സൂക്ഷിച്ചൊക്കെ നടക്കണം . ജോലി ഒക്കെ നന്നായി പഠിച്ചെടുക്കാൻ നോക്ക് ”

 

“അത് ഞാൻ പഠിചോളാ സർ … താങ്ക് യൂ സർ ”

 

“തന്റെ സർട്ടിഫിക്കറ്റ് ഒക്കെ ഞാൻ കണ്ടു . എന്ത് പ്രശ്നം ആണേലും താൻ ഇക്കാലത്ത് 10 വരെ പഠിച്ചിട്ട് ഒരു കാര്യവും ഇല്ല . മര്യാദക്ക് ഡിസ്റ്റന്റ് ആയി പ്ലസ് 2 ഉം പിന്നെ ഡിഗ്രി യും ഒക്കെ എടുത്തോണം കേട്ടല്ലോ ”

 

അയാൾ ഇച്ചിരി അധികാരത്തിൽ പറഞ്ഞു, ഞാൻ എന്ത് പറയണം എന്ന് അറിയാതെ നിന്നു

 

“പറഞ്ഞ കേട്ടോ??”

 

“ചെ…. ചെയ്യാം സാർ”

 

“ആ നല്ലത്, താൻ ഇപോ ചെല്ലു എന്ത് ആവശ്യം ഉണ്ടേലും എന്നോട് പറയാൻ മടിക്കണ്ട ”

 

ഞാൻ ക്യാമ്പിനിൽ നിന്ന് വെളിയിൽ ഇറങ്ങി ,  ദൈവമേ എന്ത് നല്ല മനുഷ്യൻ .

 

Leave a Reply

Your email address will not be published. Required fields are marked *