ഓരോന്ന് ആലോചിച്ചു ഞാൻ നടന്നു റോഡിന് സൈഡിലേക്ക് കയറി
“അച്ചുവേട്ട………..”
ഉച്ചത്തിലുള്ള അമ്മുവിന്റെ വിളി കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു നിന്നു ,, എന്റെ ഹൃദയം നിലച്ചു പോയി…
നോക്കുമ്പോൾ കരഞ്ഞു കൊണ്ട് എന്റെ നേർക്ക് ഓടി വരുന്ന ആതിര…. അല്ല എന്റെ അമ്മു…
അവിടെ നിന്നവർ എല്ലാം അന്തം വിട്ട് അവളെ നോക്കി നിൽക്കുന്നു..
ഓടി വന്നു അവൾ കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക്ക് വീണു..
എന്ത് ചെയ്യണം എന്നറിയാതെ സ്തബ്ധനായി ഞാൻ നിന്നു പോയി.
(തുടരും)