പുള്ളി ഓടി വന്നു എന്നെയും ദേവി ചിറ്റയെയും എല്ലാരെയും ഒക്കെ നോക്കി
“എന്താ….എന്താ പറ്റിയെ??”
“താൻ ഇത് എവിടായിരുന്നു ഇവിടെ നടന്നത് ഒക്കെ അറിഞ്ഞോ താൻ?”
“എന്താ…എന്താ പറ്റിയെ??”
അവർ അവിടെ നടന്നത് ഒക്കെ പുള്ളിക്ക് വിശദീകരിച്ചു കൊടുത്തു
പുള്ളി നടന്നു എന്റെ അടുക്കലേക്ക് വന്നു
“ദേവിയ മോനെ ഇപോ ഇവിടെ എത്തിച്ചത് ”
ഞാൻ പുള്ളിയെ നോക്കി ഒന്നു ചിരിക്കുക മാത്രം ചെയ്തു .
“പിന്നെ നീ ഇനി വാടക ക്ക് ഒന്നും നിക്കണ്ട നമ്മുട ഗസ്റ്റ് house ഉണ്ട് അവിടെ താമസിക്കാം, ശങ്കര അതിന് എന്താ വേണ്ടത് ന്ന് വച്ച ചെയ്യുക ”
ദേവി ചിറ്റ പറഞ്ഞു
“വേണ്ട ചേച്ചി..അതിന്റെ ആവശ്യം ഇല്ല”
“വേണം … ശങ്കര എന്താ ന്ന് വച്ച ചെയ്യുക അതിന്”
“ഞാൻ സീരീയ്‌സ് ആയി പറഞ്ഞതാണ് വേണ്ട ചേച്ചി ”
ഞാൻ ആതിര യെ നോക്കി അവൾ അതേ ഭാവത്തിൽ നിൽക്കുകയാണ്
“ഞാൻ പോകുവാ… ഞാൻ നിങ്ങളുടെ ഷോപ്പ് ലെ വെറും ഒരു സ്റ്റാഫ് ആണ് ഇപോ ഒരു തെറ്റ് കണ്ടപ്പോ പ്രതികരിച്ചു അത്രേ ഉള്ളൂ അത് അങ്ങനെ കണ്ട മതി ഇപോ ഇവർ അല്ല വേറെ ആരെങ്കിലും ആണേൽ കൂടെ ഞാൻ ഇത് തന്നെ ചെയ്തേനെ. നല്ല വാക്കുകൾ ക്ക് നന്ദി എനിക്ക് അത് മതി. പോട്ടെ..”
ഞാൻ അതും പറഞ്ഞു റോഡ് ലക്ഷ്യമാക്കി നടന്നു
അങ്ങനെ ഒക്കെ പറഞ്ഞു എങ്കിലും എന്റെ അമ്മുന്റെ കയ്യിൽ കേറി പിടിച്ച അവന്റെ കൈ വെട്ടി എടുക്കാൻ ആണ് എനിക്ക് ആദ്യം തോന്നിയത് എന്നതാണ് സത്യം… ആ വീട്ടിലേക്ക് ഒരു തിരിച്ചു പോക്ക് എന്നെകൊണ്ട് … എന്നെ കൊണ്ട് ആവില്ല അതിന് .
അതാണ് അവർ പറഞ്ഞത് ഞാൻ നിരസിച്ചത്.. എനിക്ക് ഒന്നും വേണ്ട എത്ര നാൾക്ക് ന്ന് അറിയില്ല അവളെ ഇങ്ങനെ ദിവസവും കണ്ടുകൊണ്ട് ഇരിക്കാല്ലോ അത് മതി… അത് മതി എനിക്ക്…