അവിടെ എല്ലാം കണ്ടു നിന്നിരുന്ന ഒരു വല്യപ്പൻ ആണ് ദേവി ചിറ്റയോട് പറഞ്ഞത്
“ആര്?? ആരാ തല്ലിയത്??” ദേവി ചിറ്റ അത്ഭുതത്തോടെ ചോദിച്ചു
അവർ ആതിര യെ നോക്കി ഞാനും, അവൾ എന്നെ തന്നെ രൂക്ഷമായി നോക്കി നിൽക്കുന്നു
“ദെ… ആ നിൽകുന്ന ചേട്ടനാ…” ശ്രീദേവി കേറി പറഞ്ഞു .
അപ്പോഴാണ് ദേവി ചിറ്റ എന്നെ കണ്ടത് തന്നെ . അവർ എന്റെ അടുക്കലേക്ക് നടന്നു
“നന്ദിയുണ്ട് മോനെ… എന്താ മോന്റെ പേര്?? ”
അവർ എന്റെ തലയിൽ തലോടികൊണ്ട് ചോദിച്ചു
“അ… അഖിൽ എന്ന ചേച്ചി ”
“ആഹാ എവിടാ വീട്? ”
” ഞാൻ .. ഞാൻ നിങ്ങളുടെ ഷോപ്പിലെ പുതിയ സ്റ്റാഫ് ആണ് ഇവിടെ അടുത്ത് ഒരു വീട്ടിൽ പെയിങ് ഗസ്റ്റ് ആണ് ”
“ടി നീ എന്താ ഇങ്ങനെ അന്തം വിട്ട് നിൽകുന്നേ ഒരു നന്ദി വാക്ക് എങ്കിലും പറഞ്ഞ് കൂടെ നിനക്ക്?? ”
അവർ ആതിരയെ നോക്കി പറഞ്ഞു
അവൾ പക്ഷെ ഇപ്പഴും അതേ പോലെ തന്നെ എന്നെ നോക്കി നിക്കുവാണ്
“താങ്ക്സ് ചേട്ടാ”
ശ്രീദേവി പറഞ്ഞു
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു
കൂടി നിന്ന ആളുകൾ ഒക്കെ അവരവരുടെ വഴിക്ക് പോയി തുടങ്ങി , ഞാൻ എന്റെ ബാഗ് കൊടുത്ത ആളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി ദേവി ചിറ്റയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ടു പതിയെ നടന്നു
“പോട്ടെ..”
” അതേ… മോൻ വാടകയ്ക് ആണോ? താമസിക്കുന്നെ..”
“അതേ… മാസം 3000 രൂപ ”
“ശങ്കര…. ശങ്കരാ….ഇയാൾ ഇത് എവിടെ പോയി കിടക്കുവാ എഡോ ശങ്കരാ”
അവർ ആരെയോ തിരക്കുന്ന പോലെ ചുറ്റും നോക്കി വിളിച്ചു
പെട്ടെന്ന് ഒരാൾ ഓടി അവിടേക്ക് വന്നു
“ശങ്കരൻ ചേട്ടൻ….” എന്റെ നാവിൽ ആ പേര് വന്നു