സ്വാതന്ത്ര്യം 2 [കിരൺ കുമാർ]

Posted by

മൂക്ക് പൊളിഞ്ഞവൻ വീണ്ടും എണീറ്റ് വന്നു ഞാൻ അവന്റെ കൈ ൽ ഒരു പൂട്ടിട്ട് പിടിച്ചു നിർത്തി അവനെയും വലിച്ചു കമന്ന് താഴെ കിടന്നവന്റെ നട്ടെല്ല് നോക്കി ഒരു ചവിട്ട് കൊടുത്തു.. അവൻ ഒരു ആർത്ത നാദത്തോടെ അവിടെ കിടന്നു പുളഞ്ഞു

 

“മൂന്ന് മാസം മിനിമം വേണം അവൻ ഒന്ന് എണീക്കാൻ ഇനി നീ…നിനക്ക് എന്റെ അമ്മു ന്റെ കൈയിൽ പിടിക്കണം അല്ലെ.. ”

 

ഞാൻ അവന്റെ കൈ പിടിച്ചു തിരിച്ചു ഓടിച്ചു പുറകിലേക്ക് ആക്കി . ഉണക്ക വിറക് ഒടിയുന്ന പോലെയുള്ള സൗണ്ട് കേട്ടു, വേദനയോടെ അവൻ അലറി.

 

ഞാൻ അവന്റെ മറ്റേ കയ്യും അതേ പോലെ ഒടിച്ചുമടക്കി വച്ചു

 

“മാപ്പ് പറയട അമ്മുനോട്…”

 

ഞാൻ അലറി …

 

“എടാ പറയാൻ..” ഞാൻ പിന്നെയും അവന്റെ കൈ പുറകിലേക്ക് കൊണ്ടുവന്നു

 

“ആ……പറയാം….പറയാം….”  അവൻ കാറി..

 

“മാപ്പ്….മാപ്പ്…..”

 

ഞാൻ അവന്റെ കൈ വിടുവിച്ചു അവന്മർ രണ്ടും കൂടെ എണീറ്റ് ഓടി .

ഞാൻ അവളെ നോക്കി അവളും ആ പെണ്ണും ഉൾപ്പടെ അവിടെ ഉണ്ടായിരുന്ന സകല ആളുകളും എന്നെ അന്തം വിട്ട് നോക്കി നിൽക്കുകയാണ്

 

പെട്ടന്ന് ദേവി ചിറ്റ അവിടേക്ക് ഓടി വന്നു

 

“മോളെ…മോളെ, എന്ന പറ്റിയെ??”

അവർ ചുറ്റിനും നോക്കി ആയ വഴി എന്നെയും നോക്കി . അവരുടെ മുഖം കണ്ടപ്പോൾ തന്നെ എന്റെ ഓർമകൾ പുറകിലേക്ക് പോയി ഞാൻ മുഖം തിരിച്ചു കളഞ്ഞു

 

“എന്താ ന്ന് എന്താ പറ്റിയെ… ശ്രീദേവി…??”

 

അവർ മോളുടെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു

 

“അതമ്മെ ചേച്ചിയുടെ കൈയ്യിൽ കേറി രണ്ടുപേരു പിടിച്ചു ”

 

“ചിറയിൽ തറവാട്ടിലെ പെണ്ണിന്റെ കയ്യിൽ കയറി പിടിച്ചെന്നോ ആര്? ആർക്കാ അതിന് ധൈര്യം ഉള്ളത് ഇവിടെ??”

 

“പുറം നാട്ടുകാർ ആരോ ആണെന്ന് തോന്നുന്നു , സാരമില്ല കണക്കിന് കൊടുത്ത വിട്ടത് രണ്ടിന്റേം കൈ ഇനി പൊങ്ങില്ല “

Leave a Reply

Your email address will not be published. Required fields are marked *