“നീ കൊള്ളാലോ ടി മോളെ… ”
അവൻ അവളുടെ കൈ ൽ മുറുക്കി പിടിക്കാൻ തുടങ്ങി … എനിക്ക് അത് മതിയായിരുന്നു
“വിടടാ. അവളെ…..”
ഉച്ചത്തിൽ ഉള്ള എന്റെ അലർച്ച കേട്ട് അവിടെ നിന്ന സകല ആളുകളും എന്നെ നോക്കി.. അമ്മു ന്റെ കണ്ണുകളിൽ ഞെട്ടൽ എന്നെ അവിടെ കണ്ടതിൽ
“എന്തോ… നീ ഏതാ അത് പറയാൻ??”
“ഞാൻ ആരെങ്കിലും ആയിക്കോട്ടെ അഞ്ചു സെക്കന്റ് ഞാൻ തരും അവളുടെ കൈയും വിട്ട് അവളോട് ഒരു മാപ്പും പറഞ്ഞു നീയൊക്കെ പൊക്കോ ഇല്ലേൽ ”
“ഇല്ലേൽ നീ എന്ത് ചെയ്യും അങ്ങു ഉലത്തുമോ”
“ഒന്നേ……..രണ്ട്………മൂന്നെ……..നാലെ…..അഞ്ചെ……” ഞാൻ വാച്ചിൽ നോക്കി എണ്ണി..
“എന്തേ…. ദേ ഇപ്പോഴും പിടിക്കും ”
അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു
“വിടടാ ചേച്ചിയെ… വിടടാ” ആ പെണ്ണ് അവനെ തല്ലാൻ നോക്കുന്നുണ്ട്
“അപ്പോ നീയൊക്കെ തീരുമാനം എടുത്തു. Ok കുറെ നാൾ ആയി ഞാൻ ഈ വേഷം ഒന്ന് അഴിച്ചു വച്ചതാ സമ്മതിക്കില്ല ല്ലേ നീയൊന്നും ”
“കിടന്നു വായ് താളം അടിക്കാതെ ധൈര്യം ഉണ്ടേൽ വാടാ” മറ്റവൻ വെല്ലുവിളി നടത്തി
ഞാൻ തോളിൽ കിടന്ന ബാഗ് ഊരി സൈഡിൽ നിന്ന ഒരു ചേട്ടന്റെ കയ്യിൽ കൊടുത്തു . അമ്മു എന്നെ തന്നെ ഉറ്റു നോക്കി ഞാൻ എന്താ ചെയ്യാൻ പോകുന്നേ എന്ന ആകാംക്ഷയിൽ നിൽക്കുകയാണ്
പെട്ടെന്ന് അവന്മാർക്ക് ഒരു അവസരവും കൊടുക്കാതെ അവന്മർ പോലും പ്രതീക്ഷിക്കാത്ത സ്പീഡിൽ ഞാൻ ഓടി വന്നു അമ്മുന്റെ കൈ ൽ പിടിച്ചിരുന്നവന്റെ മൂക്കിന് നോക്കി ഒരു പഞ്ച് കൊടുത്തു. അവൻ ചോര ഒലിച്ചു തുടങ്ങിയ മൂക്കും പൊത്തി താഴേക്ക് ഇരുന്നു പോയി
“എടാ……” മറ്റവൻ എന്നെ നോക്കി തല്ലാൻ ഓടി വരികയാണ് .
ഞാനവന്റെ കൈ പാങ്ങിന് ന്ന് ഒഴിഞ്ഞു മാറി അവൻ വന്ന ദിശയിൽ തന്നെ അവനെ ഒന്ന് ചവിട്ടി വിട്ടു അവൻ താഴേക്ക് കമെന്നടിച്ചു വീണു.