ഞാൻ നില്കുന്നതിന്റെ അപ്പുറത്തെ സൈഡിൽ ഒരു കസവു സാരി ഉടുത്ത് അണിഞ്ഞൊരുങ്ങി ഒരു ദേവി യെ പോലെ നിൽകുന്ന എന്റെ അമ്മു. ഞാൻ അവളെ തന്നെ നോക്കി അവിടെ നിന്നു അവളുടെ കൂടെ ഒരു പെണ്കുട്ടി ഉണ്ട് അവളുമായി എന്തൊക്കെ യോ പറയുകയും മൊബൈലിൽ ഫോട്ടോ എടുക്കുകയും ഒക്കെയാണ് അവൾ. ഞാൻ അതൊകെ നോക്കി അതേ നില്പ് നിന്നു.
“എടാ ആ പീസ് കൊള്ളാല്ലോ??”.
“എന്ത് ചരക്കാ മോനെ അത് കൂടെയുള്ള ആ പെണ്ണും കൊള്ളാം”
“നമുക്ക് ഒന്ന് ട്രൈ ചെയ്താലോ??”
“പിന്നെന്താ വാ..”
എന്റെ പുറകിൽ നിന്ന രണ്ടു യുവാക്കളുടെ ശബ്ദമാണ് ഞാൻ കേട്ടത് .. അവന്മാർ അതും പറഞ്ഞു അമ്മുവിന്റെ ഭാഗത്തേക്ക് പോവുന്നത് ഞാൻ കണ്ടു. ഒട്ടും അമാന്തിക്കാതെ ഞാനും അവരുടെ പുറകെ പോയി.
അമ്മുവും ആ പെണ്കുട്ടി യും കൂടെ നടക്കുകയാണ് പുറകെ അവരേ ഫോളോ ചെയ്ത് അവന്മാർ രണ്ടു പേരും പുറകെ ഞാനും .
ആ പെണ്ണ് അവളെ കൈയിൽ പിടിച്ചു വലിച്ചു വളക്കടകളുടെ അടുത്തേക്കണ് പോകുന്നത് . കടയിൽ എത്തി എന്തോ ഐറ്റംസ് ഒക്കെ എടുത്ത് പരിശോധന നടത്തുന്ന അവരുടെ ഇടയിലേക്ക് ഇവന്മാർ മനപ്പൂർവ്വം ഇടിച്ചു കയറി . അവളുടെ ദേഹത്ത് ഒക്കെ അവർ തട്ടുന്നുണ്ട് അമ്മു അസ്വസ്ഥത യോടെ സൈഡിലേക്ക് മാറി .
“ഹേയ് മാൻ എന്താണ് കാണിക്കുന്ന തനിക്ക് ഒരു മാനേഴ്‌സ് ഇല്ലേ” അവൾ ചീറി
“ദെ… ഇത് നോക്കട രാഹുലെ..ഈ ചേച്ചി നമ്മളെ മാനേഴ്‌സ് പഠിപ്പിക്കാൻ വന്നതാ”
ഒരുവൻ അവളുടെ നേരെ തിരിഞ്ഞു
“ചേച്ചി എന്നേം കൂടെ പഠിപ്പിക്കാമോ എവിടാ ന്ന് വച്ച ഞാൻ വരാം.. നന്നായി പഠിപ്പിക്കനേ” മറ്റവൻ വഷളൻ ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ വയറിന് സൈഡൽ തൊടുന്ന രീതിക്ക് കടയിൽ നിന്നും എന്തോ എടുക്കാൻ നോക്കി
“യൂ ബാസ്റ്റർഡ് ”
അമ്മു അവന്റെ മുഖം നോക്കോ കൈ ആഞ്ഞു വീശി. എന്നാൽ അവൻ പുഷ്പം പോലെ ആ കൈ പിടിച്ചു വച്ചു