ഞാൻ ഒന്ന് ഉറപ്പിച്ചു അവൾക്ക് എന്നെ മനസിലായിട്ടു പോലും ഇല്ല , എങ്ങനെ മനസ്സിലാവാൻ ആണ് അതിന് അത്രേ ചെറിയ പ്രായത്തിൽ അവൾ എന്നെ കണ്ടതല്ലേ ഇത്ര വർഷം കഴിഞ്ഞ് ഞാൻ എന്ന ഒരു വ്യക്തിയെ വരെ അവൾ മറന്നു കാണും ഹ ഹ .
“എടാ… നീ എന്ത് ആലോചിച്ചു നിക്കുവാ ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ??? ”
തോമസ് ചേട്ടൻ ചോദിച്ചു
ഞാൻ ഞെട്ടി സ്‌തലാകാല ബോധത്തിലേക്ക് വന്നു
“ങേ… എൻ… ഏതാ എന്താ ചേട്ടാ ??”
“ആ ബെസ്റ്റ് , ആരോടാ ഞാൻ അപ്പോ ഇത്രേം നേരം വായിട്ടലച്ചത് , നീ എന്തിനാ ഇപോ ഓടി ക്യാബിനിൽ കയറിയെ..°? നിനക്ക് മാനസികമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ??? ”
” അയ്യോ ചേട്ടാ ഇനി അതും കൂടി താങ്ങാൻ വയ്യ. സോറി ഞാൻ അപ്പോഴത്തെ എന്തോ ഒരു അവസ്ഥയിൽ സോറി ചേട്ടാ… ”
“ഉം… വന്ന ദിവസം തന്നെ ജോലി പോയേനെ.. ആ പുതിയ MD കൊച്ചു ഒടുകത്തെ ചൂടിൽ ആണ് അവരെ രണ്ടിനെയും ഇട്ട് തുള്ളിക്കുവാ .. സ്റ്റാഫിനെ മര്യാദക്ക് നിർത്താൻ എന്നൊക്കെ പറഞ്ഞു ”
“അയ്യോ ചേട്ടാ…”
“ഹ MD വരുമ്പോ തന്നെ ചാക്കിട്ട് എടുക്കാം ന്നും പറഞ്ഞ് പ്ലാൻ ഒക്കെ ചെയ്ത് ഇരുന്നത രണ്ടും ഇപോ നീ കാരണം എല്ലാം കുളം ആയി , ഒന്ന് സൂക്ഷിച്ചോ നീ…പിന്നെ നീ വാ ഞാൻ ഓരോ പണി ഒക്കെ പഠിപ്പിച്ചു തരാം”
ദൈവമേ… ആദ്യ ദിവസം തന്നെ ജോലി പോവോ…. ശിവേട്ടൻ അറിഞ്ഞ പിന്നെ ഞാൻ എങ്ങന പുള്ളിയുടെ മുഖത്ത് നോക്കും . ഞാൻ ഓരോന്ന് ഒക്കെ ആലോചിച്ചു കൂട്ടി , തോമസേട്ടൻ എന്നെ വിളിച്ചു കൊണ്ടു പോയി ഓരോ പ്രോഡക്ട് ഉം അതിന്റെ പ്രവർത്തനവും കാര്യങ്ങളും ഒക്കെ പറഞ്ഞ് തന്നു പിന്നെ led ടിവി ഡിസ്‌പ്ലേ ചെയ്യാനും പഠിപ്പിച്ചു . പിന്നെ എന്നോട് പുള്ളി കസ്റ്റമർ വരുമ്പോ ഡീൽ ചെയ്യന്നത് ഒക്കെ നോക്കി പഠിക്കാൻ പറഞ്ഞു, ഞാൻ പുള്ളിയുടെ കൂടെ നടന്നു ഓരോന്ന് നോക്കി പഠിക്കാൻ തുടങ്ങി.