ഞാൻ ഒന്നും മിണ്ടാതെ ഒന്ന് മൂളുക മാത്രം ചെയ്തു
“അതൊകെ പോട്ടെ ചേട്ടാ നമുക്ക് പോയാലോ”
” ആ പോവാം.. ഇന്ന് ഇനി ഞാൻ ആക്കി കൊള്ളാം നിന്നെ ബസിന് പോവണ്ട”
“Ok ചേട്ടാ ”
അങ്ങനെ പുള്ളിയുടെ വണ്ടിയിൽ ഇരുന്ന് പോകുന്ന വഴിയാണ് അമ്പലത്തിന്റെ മുന്നിൽ എത്തിയപ്പോൾ തിരക്കും മേളവും ഒക്കെ കണ്ടത്
“ഇവിടെ ഇന്ന് കൊടിയേറ്റ് ആണ് കിടിലൻ ഉത്സവമാ ” തോമ ചേട്ടൻ പറഞ്ഞു
“ഹ അറിയാം ചേട്ടാ പണ്ട് ഒരുപാട് വന്നു കൂടിയതാ ..അതേ എന്നെ എന്നാൽ ഇവിടെ ഇറക്കാമോ??”
“എന്താടാ??”
“അല്ല പെട്ടെന്ന് ഇതൊക്കെ കണ്ടപ്പോൾ ഒന്ന് കൂടാൻ മോഹം ”
“ആ അടിപൊളി ന്ന കൂടിക്കോ ഞാൻ പോവാ വീട്ടിൽ പെണ്ണുമ്പിള്ള കാത്തിരിക്കും ”
പുള്ളി എന്നെ അവിടെ ഇറക്കി വണ്ടി ഓടിച്ചു പോയി.
ഞാൻ ചുറ്റും ഒന്ന് നോക്കി , പഴേ പോലെ ഒന്നും അല്ല നല്ല മാറ്റം വന്നിരിക്കുന്നു അമ്പലത്തിനും ചുറ്റുപാടിനും ഒക്കെ .
ഞാൻ റോഡ് ക്രോസ് ചെയ്ത് അമ്പലപറമ്പിലേക്ക് കയറി .അവിടെ ഒക്കെ കറങ്ങി നടന്നു അവിടെ മുഴുവൻ ആളും ബഹളവും ഒക്കെയാണ് കുറെ നടന്നു അവസാനം കൊടിയേറ്റ് സമയം ആയി ന്ന് അറിഞ്ഞ് എല്ലാവരും കൊടിമര ചുവട്ടിലേക്ക് നീങ്ങിയപോൾ ഞാനും പതിയെ അങ്ങോട്ട് നടന്നു . എല്ലാവരും മുകളികേക്ക് നോക്കി കൈ കൂപ്പി നിൽക്കുന്നു ഞാനും അതേ പോലെ നിന്നു, പണ്ട് അമ്മുന്റെ തറവാട്ടിൽ നിന്ന് എല്ലാരും കൂടെ വരുമ്പോ ആ കൂടെ ഞാനും വന്നിരുന്നു ഇങ്ങനെ അവർ എല്ലാം നില്കുമ്പോ അപ്പുറം മാറി ഞാനും നിന്നിട്ടുണ്ട്..
ഞാൻ കണ്ണുകൾ അടച്ചു നിന്നു . മന്ത്രോച്ചാരണവും മേളവും അകമ്പടിയോടെ അമ്പലത്തിൽ ഉത്സവ കൊടിയേറി , ഞാൻ കണ്ണ് തുറന്നു ആ കൊടിയിൽ നോക്കി ഒന്ന് കൈ കൂപ്പി താഴേക്ക് നോക്കി… ന്റെ ഹൃദയം നിന്നു പോയി.