“ആ ഇനി പറ നീ എന്താ സംഭവം”
“അത്.. അത് ചേട്ടാ… മാഡം അത് അത്… ”
“ഹ കാര്യം പറയട”
“അവൾ അവൾ എന്റെ അമ്മുവാ”
“നിന്റെ…. നിന്റെ അമ്മുവോ??? എന്നു വച്ചാൽ??”
അയാൾ ഞെട്ടലോടെ ചോദിച്ചു
“അത് പഴേ കഥയാണ് …. ”
“ഹ നീ പറയു ചെക്കാ…ലാഗ് ആക്കാതെ ”
“ഞാൻ ഞാനൊരു ശിക്ഷ കഴിഞ്ഞിറങ്ങിയ കൊലയാളി ആണ് ചേട്ടാ”
“ങേ….”
പുള്ളി പെട്ടെന്ന് കുടിച്ചുകൊണ്ടിരുന്ന ബിയർ താഴെ വച്ചു ഞെട്ടി എന്നെ നോക്കി
ഞാൻ നടന്ന കാര്യങ്ങൾ എല്ലാം പുള്ളിയോട് പറഞ്ഞു
“എടാ അപ്പോ… അപ്പോ നിന്നെ അവൾക്ക് മനസിലായില്ലേ??”
“എങ്ങനെ മനസിലവാനാണ് ?? അത്ര ചെറു പ്രായത്തിൽ എന്നെ കണ്ടതല്ലേ.”
“നിനക്ക് എന്ന അവളോട് കാര്യം പറഞ്ഞ പോരെ.. നീ ആരാ ന്ന്?”
“ഞാൻ ആദ്യം അത് ആലോചിച്ചത അന്ന് ഓടി ആ ക്യാബിനിൽ കേറിയത് അതിന് തന്നെ ആയിരുന്നു പക്ഷെ…. പിന്നെ വേണ്ട ന്ന് വച്ചു ”
“എന്താടാ ”
” ചേട്ടൻ അവളുടെ ഇപ്പോഴത്തെ സ്ഥിതി കണ്ടില്ലേ അവിടേക്ക് എന്നെ പോലെ ഒരാൾ… എങ്ങനെ ശരിയാവാൻ ആണ് ”
“എന്നാലും നീ അവൾക്ക് വേണ്ടി അല്ലെ നിന്റെ ജീവിതം ഇത്രയും നാൾ കളഞ്ഞത്??’”
“ഹ പോട്ടെ ചേട്ടാ… അവൾ സന്തോഷത്തോടെ ജീവിക്കുന്നത് എനിക്ക് ഇവിടെ നിന്ന് കാണാൻ പറ്റുമല്ലോ അത് മതി എനിക്ക് ബാക്കി കാലം ജീവിക്കാൻ ”
“എന്നാലും മോനെ… നീ… അവൾ നിന്നെ കാത്ത് ഇരിക്കുക ആണേൽ??”
“ഹേയ് അങ്ങനെ ഒന്നും ഉണ്ടാവില്ല ചേട്ടാ.. ഇത്ര കൊല്ലം ആയിട്ട് എന്നെ ഒന്ന് തിരക്കുക കൂടി ചെയ്യാത്ത അവൾ എന്നെ ഓർക്കുന്നു കൂടി കാണില്ല പിന്നല്ലേ”
“എടാ അതിന് ആ കൊച്ചിനെ ഞാനും ആദ്യമായ് ആണ് കാണുന്നെ അന്ന്. അവൾ ഇവിടെ ഒന്നും ഇല്ലായിരുന്നു പുറത്ത് എന്തോ ആയിരുന്നു ഓസ്‌ട്രേലിയയിലോ മറ്റോ..”