” എന്ന വേണ്ട ടാ നിനക്ക് സങ്കടം ആവുമെങ്കിൽ ഞാൻ ഇത് ചോദിച്ചത് ആയി തന്നെ നീ മറന്നേക്ക് ”
“ഹേയ് അങ്ങനെ ഒന്നും ഇല്ല ഞാൻ പറയാം പക്ഷെ ഇവിടെ വച്ചു പറഞ്ഞാൽ ശരിയാവില്ല വൈകിട്ട് ഇറങ്ങിയിട്ടു നമുക്ക് നോക്കാം”
“ഓകെ എന്ന വൈകിട്ട് ഒരുമിച്ചു പോകാം സംസാരിക്കാൻ പറ്റിയ ഒരു സ്ഥലം ഉണ്ട് അവിടെ വച്ചു പറയാം ”
“ഏത് സ്‌ഥലം?? ”
“അത് നീ അപ്പോ കണ്ടോ..”
പുള്ളി അതും പറഞ്ഞു ഒരു കസ്റ്റമറെ കണ്ടു ആ വഴി പോയി. ഞാനും അടുത്ത കസ്റ്റമറെ ഒപ്പിക്കാൻ വേണ്ടി പോയി.
വൈകിട്ട് വരെ ഓരോ കാര്യവും സെയിലും ഒക്കെ ആയി സമയം പോയി . ഇടക്ക് അമ്മു ഇറങ്ങി താഴെ വന്നു എല്ലാം നടന്നു കാണുകയും എന്നെ കണ്ടപ്പോ ഒന്ന് ചിരിച്ചു കാണിക്കുകയും ഒക്കെ ചെയ്തു എനിക്ക് പിന്നെ എന്ത് വേണം ആകെ സന്തോഷം .
പക്ഷെ അവൾ നേരത്തെ അഞ്ചര ആയപ്പോൾ തന്നെ കാറും എടുത്ത് പോകുന്ന കണ്ടു എനിക്ക് കുറച്ചു സങ്കടം ആയി എന്നത് വേറൊരു കാര്യം
അങ്ങനെ ഷോപ് ക്ളോസ് ആവാൻ സമയം ആയപ്പോൾ. ഞങ്ങൾ രണ്ടും കൂടെ തോമ ചേട്ടന്റെ ബൈക്കിൽ കേറി പുറപ്പെട്ടു
“എവിടാ ചേട്ടാ ആ സ്‌ഥലം ??”
“അതൊകെ ഉണ്ടാടാ നീ പിടക്കാതെ”
പുള്ളി വണ്ടി ഓടിച്ചു അടുത്തുള്ള ബിയർ ആൻഡ് വൈൻ പാർലറിൽ ആണ് കേറിയത്
“ആ ഇതായിരുന്ന സ്ഥലം ”
ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ചോദിച്ചു
“അതേ നീ വാ ”
പുള്ളി വണ്ടി സൈഡ് ആക്കി ഇറങ്ങി അകത്തേക്ക് നടന്നു പുറകെ ഞാനും.
അവിടെ ഒഴിഞ്ഞ ഒരു മൂലക്ക് ഉള്ള ടേബിൾ നോക്കി ഞങ്ൾ ഇരുന്നു .പുള്ളി രണ്ട് ബിയറും പറന്നു അത് വന്നു പൊട്ടിച്ചു കുടി തുടങ്ങി.