” ആരുടെ കാർ ???”
“ഹ പറയട്ടെ ഇടക്ക് കേറാതെ ”
“ആതിര ടെ കാർ ആയിരുന്നു അത് ”
“ആതിരയോ??? ഒ മാഡം ?
അയ്യോ എന്നിട്ട്”
“അതേ… ഞാൻ ഓടി ചെന്നു നോക്കുമ്പോ ആകെ അവശയായി കിടക്കുന്ന ആതിരയെ കണ്ടു ഞാൻ അമ്മു നെ വിളിച്ച് എണീപ്പിച്ചു കാറിൽ വെള്ളം ഉണ്ടായിരുന്നു അതൊക്കെ മുഖത്തു തളിച്ചു കുടിക്കാനും ഒക്കെ കൊടുത്തു അവൾ എന്നിട്ട് നോർമൽ ആയപ്പോ വീട്ടിൽ പോയി. അതിന് ഒരു നന്ദി പറയാൻ വിളിച്ചതാ. അല്ലാതെ വേറെ ഒന്നും അല്ല .”
“ഹോ … ദൈവമേ ഒന്നും പറ്റിയില്ലലോ ഭാഗ്യം . ആ അപ്പോ അതാണ് രാവിലെ നിന്നെ കണ്ടപ്പോ നോക്കിട്ട് പോയത് ല്ലേ??”
“ആ അതേ… ”
” അല്ല ടാ മോനെ… ഒരു കാര്യം ഉണ്ടല്ലോ?? ”
ഞാൻ സംശയത്തോടെ പുള്ളിയെ നോക്കി
“എ… എന്താ ചേട്ടാ??”
“അല്ല നീ ഇപ്പോഴും അമ്മു എന്നാണ് ല്ലോ മാഡത്തിനെ വിളിച്ചത്??? ”
ഞാൻ ഞെട്ടി
“ഹേയ്… ഞാനോ ഇല്ലാലോ ”
“നീ ഉരുളാണ്ട് സത്യം പറ നിനക്ക് എന്തോ രഹസ്യം ഉണ്ട്… ആതിരയെ നീ ആദ്യമായി അല്ല ഇവിടെ കാണുന്നത് . അന്ന് ഞാൻ ഇവളുടെ വീടിനെ പറ്റി പറഞ്ഞപ്പോഴും നീ ഇതേ പേരും വിളിച്ചാണ് ക്യാബിനിലേക്ക് ഓടിയത്. സത്യം പറ”
“അയ്യോ ചേട്ടാ… അത്..”
“നിനക്ക് പറ്റുമെങ്കിൽ പറഞ്ഞ മതി. പിന്നെ എന്നോട് പറഞ്ഞു ന്ന് കരുതി ഞാൻ ആരോടും പോയ് എല്ലാം പറഞ്ഞു നടക്കുക ഒന്നും ഇല്ല . എന്നെ നിനക്ക് വിശ്വാസം ഉണ്ടെങ്കിൽ മാത്രം പറഞ്ഞ മതി”
“അയ്യോ ചേട്ടാ വിശ്വാസ കുറവ് ഉണ്ടായിട്ട് ഒന്നും അല്ല എന്റെ ജീവിതത്തിൽ തന്നെ അടഞ്ഞ ഒരു അദ്ധ്യായം ആണ് അവ . വീണ്ടും വീണ്ടും… “