“അത്.. അപ്പോ കുറെ പ്രോബ്ലംസ് ഉണ്ടായി ”
“എന്ത് പ്രോബ്ലം? ”
“അത് കുറച്ചു പേഴ്‌സ്നൽ ആണ് ആതിരാ പറയാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്”
“ഹ ന്ന പറയണ്ട താൻ … എന്നാൽ പൊക്കോ”
ഞാൻ എണീറ്റ് ഡോർ ലക്ഷ്യമായി നടന്നു
“അതേ… ഈ പ്ലസ് 2 ഉം ഡിഗ്രി യ്യും ഒക്കെ ഡിസ്റ്റന്റ് ആയിട്ട് പഠിക്കാൻ പറ്റും ”
ഞാൻ അവളെ ഒന്ന് നോക്കി ചിരിച്ചു കാണിച്ചു പുറത്തേക്ക് ഇറങ്ങി .
അവളോട് രണ്ടു വാക്ക് ങ്കിൽ രണ്ടു വാക്ക് സംസാരിക്കാൻ പറ്റിയതിൽ അതീവ സന്തോഷത്തിൽ ആയിരുന്നു ഞാൻ. അതും അല്ല അവൾ ആതിര ന്ന് വിളിച്ചുകൊള്ളാൻ പറയുകയും ചെയ്തു ഹോ എനിക്ക് ഇനി എന്ന വേണം …
ഞാൻ സന്തോഷത്തോടെ സ്റ്റെപ്പ് ചാടി ചാടി ഇറങ്ങി
“എന്താടെ ഭയങ്കര സന്തോഷത്തിൽ ആണല്ലോ , എന്താ അവിടെ നടന്നത് ??”
ഞാൻ ഇറങ്ങി വരുന്നതും കാത്ത് തോമാച്ചേട്ടൻ സ്റ്റപ്പിന് താഴെ നില്പുണ്ട്
“ഹേ… മാഡം ചുമ്മ ഓരോ കാര്യം തിരക്കാൻ വിളിച്ചതാണ് ”
“ഒ പിന്നെ ഞങ്ങളോട് ഒന്നും ഒരു കാര്യവും തിരക്കാൻ ഇല്ലല്ലോ?”
“എന്റെ പൊന്നു ചേട്ടാ… വാ ഞാൻ എല്ലാം പറയാം ”
“ആ അങ്ങനെ വഴിക്ക് വാ ”
ഞാൻ പുള്ളിയും ആയി ഫ്രിഡ്ജ് ഒക്കെ ഡിസ്‌പ്ലേ വച്ചിരിക്കുന്ന പോർഷനിലേക്ക് നടന്നു
“പൊന്നു ചേട്ടാ വേറെ ഒന്നുമല്ല ഇന്നലെ ചേട്ടൻ എന്നെ വണ്ടിയിൽ കൊണ്ടുപവാൻ വിളിച്ചില്ലേ? ”
“ആ വിളിച്ചു പക്ഷെ നീ വന്നിലാലോ ”
“അതേ വന്നില്ല എനിക്ക് ബസിൽ പോകുന്ന വഴി ഒക്കെ ഒന്ന് പഠിക്കാൻ വേണ്ടി ആണ് ഞാൻ ഇന്നലെ നിന്നത്, അങ്ങനെ ഞാൻ ഷോപ്പ് ഒക്കെ ക്ളോസ് ആയി കഴിഞ്ഞു എല്ലാരും പിരിഞ്ഞപോ മാഡം ഇറങ്ങി വരുന്ന കണ്ടു അവൾ കാറിൽ കേറുന്നതും കണ്ടു ഞാൻ പതിയെ നമ്മുടെ വഴിയേ ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടക്കുമ്പോ ആ വളവിൽ വച്ചു ഒരു കാർ വളഞ്ഞ് പുളഞ്ഞു വന്നു മണ്ണിൽ പുതഞ്ഞു”