സ്വാതന്ത്ര്യം 2 [കിരൺ കുമാർ]

Posted by

 

“ങേ…. ആ… എന്ത് എന്താ മാഡം ?”  പെട്ടന്ന് ഞാൻ സ്‌തലാകാല ബോധത്തിലേക്ക് വന്നു

 

“താൻ അവിടെ ഇരിക്കാൻ ”

 

“വേണ്ട മാഡം ഞാൻ നിന്നോളാ”

 

“ഹ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കുക ”

 

ഞാൻ യാന്ത്രികമായി അവിടെ ഇരുന്നു

 

” ആ….. താൻ അല്ലെ ഇന്നലെ രാത്രി കാറിൽ ”

 

“അയ്യോ മാഡം അത് ഞാൻ പെട്ടെന്ന് വണ്ടി പാളി കിടക്കുന്ന കണ്ടപ്പോ വിട്ടിട്ട് പോവാൻ തോന്നിയില്ല സോറി”

 

“ഹ അതിന് എന്തിനാ സോറി പറയുന്നേ താൻ നല്ല കാര്യമല്ലേ ചെയ്തത് ”

 

“ആണോ….”

 

“ങേ… അല്ലെ.. ഞാൻ തന്നോട് ഒരു നന്ദി പറയാൻ വേണ്ടിയാണ് വിളിപ്പിച്ചത് .

വളരെ നന്ദി ഇന്നലെ എനിക്ക് ഒന്നും പറ്റാതെ വീട്ടിൽ എത്താൻ പറ്റിയത് താൻ കാരണമാണ് ”

 

“നന്ദിയൊന്നും വേണ്ട മാഡം ”

 

” ആട്ടെ തന്റെ പേര് എന്താണ്.??”

 

“ഞാൻ അർ… അഖിൽ… അഖിൽ മാഡം ”

 

“എഡോ താൻ ഇങ്നെ മാഡം മാഡം മാഡം ന്ന് എപ്പോഴും വിളിക്കണ്ട ”

 

“പിന്നെ ഞാൻ എന്ത് വിളിക്കാൻ ആണ് ? ”

 

” എന്റെ പേര് ആതിര എന്നാണ് വേണേൽ അത് വിളിച്ചോളൂ ”

 

“Ok ആതിര”

 

“തനിക്ക് ഈ ആളെ കാണുമ്പോ കളിയാക്കി ചിരിക്കണ പരിപാടി ഉണ്ടോ?”

 

“അയ്യോ മാഡം, അല്ല അതിര ഞാൻ അങ്ങനെ ഒന്നും ഉദ്ദേശ്യം വച്ചല്ല ചിരിച്ച് രാവിലെ കണ്ടത് ആണെങ്കിൽ ”

 

“ഹും.. ok ok പിന്നെ തന്റെ റെസ്യൂമേ ൽ ഇതെന്താ 10 ത് വരെ പഠിച്ചതായി കാണിച്ചിരിക്കുന്നത്?? ”

 

അവൾ അവളുടേ ടേബിളിൽ ഇരുന്ന് ഫയലിൽ നിന്നും എന്റെ റെസ്യൂമേ എടുത്ത് ചോദിച്ചു .

 

“അത്..ഞാൻ  അത്രേ  പഠിച്ചുള്ളൂ ആതിര ”

 

“അതെന്താ? “

Leave a Reply

Your email address will not be published. Required fields are marked *