“ഞാൻ എല്ലാം കണ്ടിട്ടുണ്ട് മോളെ .. പക്ഷെ അന്ന് നീ ഇല്ലാന്നേ ഉള്ളൂ”.
“പൊന്നു ചേച്ചിയല്ലേ വരോ?? അമ്മേ ഒന്ന് പറയമ്മെ ?”
അവൾ ദേവി ചിറ്റയെ നോക്കി കൊഞ്ചി
“മോളെ നീ നേരത്തെ വ നമുക്ക് എല്ലാർക്കും കൂടെ പോയിട്ട് വരാം ”
“അയ്യോ ചിറ്റേ അത് ഷോപ്പ്?? ”
“നീ ഒന്ന് നേരത്തെ വന്നു ന്ന് കരുതി അവിടെ ഒന്നും സംഭവിക്കില്ല നീ ഇല്ലാഞ്ഞപ്പോളും അവിടെ കട നന്നായി നടന്നു പോന്നത.. മര്യാദക്ക് വന്നോണം ”
ദേവി ചിറ്റ കടുപിച്ചു പറഞ്ഞു
” അപ്പോ വരില്ലേ ചേച്ചി ?? ”
“ആ വരാം പെണ്ണേ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ”
അത് കേട്ടതും ശ്രീദേവി തുള്ളി കൊണ്ട് അമ്മുവിന് ഒരു ഉമ്മയും കൊടുത്ത് ഇറങ്ങി ഓടി
“ഹോ ഈ പെണ്ണ് കെട്ടിക്കാൻ പ്രായം ആയി ന്നിട്ടും നോക്കിയേ നടപ് .. ”
അവൾ ആരോടെന്നില്ലാതെ പറഞ്ഞു
“ഓഹോ അപ്പോ നീയോ?? ” ദേവി ചിറ്റയാണ്
“ആ കാര്യം നമുക്ക് സംസാരിക്കണ്ട ചിറ്റേ ഞാൻ പോണ് ”
“എന്താടി നിനക്ക് വല്ല കാമുകനും ഉണ്ടോ അവിടെ ?”
” ആ ഉണ്ട് അയാളെ ഞാൻ കെട്ടു പക്ഷെ ആൾ അവിടെ അല്ല ഇവിടെ ഉണ്ട്.. പക്ഷെ ഇപോ എവിടാ ന്ന് എനിക്ക് അറിയില്ല കണ്ടുപിടിക്കണം ”
അമ്മു അതും പറഞ്ഞിറങ്ങി കാർ സ്റ്റാർട്ട് ചെയ്ത് ഷോപ്പിലേക്ക് പോയി
ദേവി ക്ക് അവൾ പറഞ്ഞതിന്റെ പൊരുൾ മനസിലായിരുന്നു. അവർ ഒരു നെടുവീർപ്പിട്ടു അകത്തേക്ക് നടന്നു ..
അതേ സമയം അടുക്കളയിൽ നിന്ന് ഇതെല്ലാം കേട്ട അമ്മ കരയുകയായിരുന്നു .
…………………………………………………………………..
ഷോപ്പിൽ പാർക്കിങ്ങിൽ കാറും ഇട്ട് അവൾ ഇറങ്ങി ഉള്ളിലേക്ക് കയറി .
സ്റ്റാഫുകൾ എല്ലാം അവളെ വിഷ് ചെയ്തു അവളും തിരിച്ചു വിഷ് ചെയ്ത് പോകുന്ന വഴിയാണ് അവനെ കണ്ടത് . അവളെ കണ്ടു പുഞ്ചിരിച്ചു നിന്ന അവനെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് അവൾ മുകളിലേക്ക് അവളുടെ ക്യാബിനിലേക്ക് പോയി.