റൂമിൽ പോയി കിടക്കുമ്പോഴും അവൾ വീട്ടിൽ എത്തി കാണുമോ എന്ന പേടി ആയിരുന്നു മനസിൽ, കിടന്നിട്ടും ഉറക്കം വരുന്നില്ല അവസാനം ഞാൻ എങ്ങനെയോ ഉറങ്ങി.
…………………………………………………………………..
“അമ്മു….”
“അമ്മു മോളെ…”
എങ്ങനെയോ വീട് വരെ വണ്ടി ഓടിച്ചെത്തി ഫുഡും കഴിച്ചു റൂമിൽ വന്നു ക്ഷീണം കൊണ്ട് കിടന്നതാണ് ആതിര പക്ഷെ ആ വിളി മാത്രം അവളുടെ ഉപബോധ മനസിൽ ഇങ്ങനെ നിൽക്കുന്നു ഏറെ പ്രിയപ്പെട്ട ആരോ തന്നെ വിളിക്കുന്ന പോലെ.. പക്ഷെ ആര്…??? ഇടക്ക് ഉറക്കത്തിലേക്ക് വഴുതി പൊയ അവൾ പോലീസുകാർ വളഞ്ഞിട്ട് തല്ലുന്ന അർജുൻ നെ ആണ് കണ്ടത്
“അച്ചുവേട്ടാ…..” ന്ന് വിളിച്ച് അവൾ ചാടി എണീറ്റു … അടുത്തിരുന്ന ജഗ്ഗിൽ നിന്ന് വെള്ളം കുടിച്ചു അവൾ കിടന്നു ഇത് പുതിയത് ഒന്നും അല്ല ഇത്രേം വർഷമായി അവൾക്ക് സ്ഥിരമാണ് ആ കാഴ്ച്ച കണ്ടു ഞെട്ടി ഉണരൽ .
അവളുടെ കണ്ണു നിറഞ്ഞൊഴുകുകയാണ് കിടക്കയിലേക്ക് ചുരുണ്ടു കൂടി എങ്ങനെയോ അവൾ ഉറങ്ങി .
പിറ്റേന്ന് രാവിലെ എണീറ്റ് കുളിച്ചൊരുങ്ങി അവൾ ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ തന്നെ ശ്രീദേവി വഴി തടഞ്ഞു മുന്നിൽ ഉണ്ടായിരുന്നു
“എന്താ പെണ്ണേ… നിനക്ക് സ്കൂളിൽ പോണ്ടേ?? ”
“ചേച്ചി എന്നെ പറ്റിക്കുവാ ”
“ഞാൻ നിന്നെ പറ്റിച്ചു ന്നോ എപ്പോ?”
” എനിക്ക് ഇന്നലെ ഫോണ് വാങ്ങി തരാം ന്ന് പറഞ്ഞിട്ട്”
“അയ്യോ അതാണോ ഇന്ന് വാങ്ങി തരാം , നീ വേഗം സ്കൂളിൽ പോവാൻ നോക്ക് എനിക്ക് ഓഫിസിൽ പോണം ”
“ചേച്ചി ഇന്ന് നേരത്തെ വരുമോ?”
“എന്തിനാ?”
“ഇന്ന് നമ്മുടെ അമ്പലത്തിൽ കൊടിയേറ്റ് ആണ് ഉത്സവം അല്ലെ . ”
“അതിന് എന്താ ഞാനെങ്ങും ഇല്ല”
” അയ്യോ അങ്ങനെ പറയല്ലേ ചേച്ചീ ഞാൻ എന്റെ കൂട്ടുകരികളോടോകെ പറഞ്ഞു ചേച്ചി യും വരുമെന്ന്. കൊടിയേറ്റ് സദ്യ ഒക്കെ ഉണ്ട് ചേച്ചി അതൊന്നും കണ്ടിട്ടില്ലലോ “