“ഇതാണ് നമ്മുടെ കൊട്ടാരം വാ.. ”
പുള്ളി എന്നെ പിടിച്ചു അവിടെ സോഫയിൽ ഇരുത്തി
അകത്ത് നിന്ന് അപ്പോ ഒരു സുന്ദരിയായ ചേച്ചി കയ്യിൽ ജ്യൂസുമായി വന്നു മനോഹരമായി സാരി ധരിച്ച പക്കാ നസ്രാണി ചേച്ചി .
” അഖിൽ വന്നിട്ട് ഇപ്പോഴാ ഒന്ന് കാണാൻ പറ്റിയത് ” അവർ ഒരു ഗ്ളാസ് ജ്യൂസ് എനിക്ക് നീട്ടി കൊണ്ട് പറഞ്ഞു
“ഇതാണ് എന്റെ സഹധർമ്മിണി ആനി ”
പുള്ളി അവരെ ചൂണ്ടി കൊണ്ട് പറഞ്ഞു . ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു
“ഇനി ഒരാൾ കൂടെ ഉണ്ട് മോളെ.. ഇസാ.. ”
“ആ പപ്പാ വരുന്നു ”
അകത്ത് നിന്ന് ഒരു ശബ്ദം കേട്ടു
പെട്ടെന്ന് ഓടി പിടിച്ചു ഒരു പെണ്ണ് അങ്ങോട്ട് വന്നു പെട്ടെന്ന് എന്നെ കണ്ടു സ്തബ്ധയായി നിന്നു .ആനി ചേച്ചിയുടെ തനി പകർപ്പ് ആയി തോന്നി അവളെ കണ്ടപ്പോ ..ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു , അവൾ പക്ഷെ മുഖം വിളറി ഇരുന്നു
“എടി ഇതാണ് നമ്മുടെ മുകളിൽ താമസിക്കാൻ വന്ന അഖിൽ ”
“ഹായ്… ” നേർത്തത്തെ ഭാവം മാറിയ അവൾ പെട്ടെന്ന് എന്നെ നോക്കി കൈ വീശി
“ഹായ് ഇപോ എന്ത് പഠിക്കുവാ?? ”
എന്തെങ്കിലും ഒന്ന് ചോദിക്കണം എന്നു കരുതി ഞാൻ ചോദിച്ചു
“ഞാൻ ബി കോം 2nd ഇയർ ”
“ആഹാ.. ”
“നമുക്ക് എന്നാൽ ഫുഡ് കഴിച്ചാലോ ??”
ആനി ചേച്ചി ചോദിച്ചു.
പിന്നെ ഞങ്ങൾ എല്ലാം കൂടെ ഒരുമിച്ചിരുന്നു ഫുഡ് ഒക്കെ കഴിച്ചു കുറെ വർത്തമാനം ഒക്കെ പറഞ്ഞു പഴേ കാര്യങ്ങൾ ഒക്കെ ചോദിക്കുമ്പോ ഓരോ വായിൽ തോന്നിയ കള്ളങ്ങൾ ഒക്കെ പറഞ്ഞു ഞാൻ അഡ്ജസ്റ്റ് ചെയ്തു . ഒടുവിൽ അവരുമായി നല്ല കമ്പനി ആയിട്ടാണ് ഞാൻ അവിടുന്നു മുകളിലേക്ക് പോയത്.