“ദേ അതാണ് നിന്റെ മുറി. ബാഗും സാധനങ്ങളും അവിടെ വച്ചോളൂ. പിന്നെ കുറെ നടന്നും നിന്നും ഒക്കെ വിയർത്തതല്ലേ ഒന്നു ഫ്രഷ് ആയിക്കോ. റൂമിൽ ബാത്രൂം ഉണ്ട്. പിന്നെ പഴയ സ്വഭാവത്തിന് വല്ല സീൻ പിടിക്കാൻ ആണേൽ പടിഞ്ഞാറു ഭാഗത്ത് കുളിക്കടവ് ഉണ്ട്. പക്ഷെ ഉദ്ദേശിക്കുന്ന സീൻ ഒന്നും ഉണ്ടാകില്ല കേട്ടോ.” സരയുവിന്റെ ശബ്ദം എന്നെ ഏതോ ലോകത്തു നിന്നും ഉണർത്തി. ഒരു പുച്ഛവും എന്നാൽ കുസൃതിയും നിറഞ്ഞ ചിരി ആയിരുന്നു അവളുടെ മുഖത്ത്. പക്ഷെ ഇവിടെ തമാശ ആയി ചിരിച്ചു കളഞ്ഞാൽ എന്റെ പൗരുഷത്തിന് ഒരു വിലയും ഇല്ലാത്ത പോലാകും. പക്ഷെ പ്രതികരിക്കുന്നത് ആത്മഹത്യക്ക് തുല്യമാണ്.
“ശരി ചേച്ചി….” ഒരു വിഷാദഛായ കലർന്ന പുഞ്ചിരി സമ്മാനിച്ച് ഞാൻ റൂമിലേക്ക് നടന്നു. അതേറ്റു. വല്ലാത്ത അമ്പരപ്പും എന്നാൽ കുറ്റബോധവും പെട്ടെന്ന് തന്നെ ആ മുഖത്ത് എനിക്ക് കാണാൻ കഴിഞ്ഞു. റൂമിൽ കയറുമ്പോഴും അവൾ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു. “അന്താടാ നോക്കുന്നെ” എന്ന ഭാവത്തിൽ ഞാൻ അകത്തേക്ക് കയറി വാതിൽ അടച്ചു.
തുടരണോ…..?