“ചെയ്ത പാപങ്ങൾക്കല്ലേ മാം ശിക്ഷ അനുഭവിക്കാൻ പറ്റൂ. ചെയ്യാൻ പോകുന്ന പാപങ്ങൾക് പറ്റില്ലലോ..” ഞാൻ പറഞ്ഞത് അല്പം ഉറച്ചായി പോയി.
“ഓഹോ, നിനക്ക് ചെയ്തതൊന്നും പോരെ?” ഗൗരവം ആണോ… അതു പറഞ്ഞപ്പോൾ ചുണ്ടിന്റെ ഏതോ കോണിൽ ഒരു പുഞ്ചിരി വന്നില്ലേ? ആഹ് എന്തു മൈരെങ്കിലും ആകട്ടെ. എന്റെ ജോലി നോക്കി ഇരിക്കുന്നതാണ് തൽകാലം എനിക്ക് നല്ലത്. ഞാൻ എന്റെ ഉള്ളിലെ കോഴിയെ അടക്കി നിർത്തി.
“ഇതെങ്ങോട്ടാ പോകുന്നത് എന്ന് വല്ലോം അറിയോ?” മാം ചോദിച്ചു.
“ഇല്ല മാം. എങ്ങോട്ടാ?”
“ഇനി നീ സ്ഥിരം പോകേണ്ട സ്ഥലങ്ങളാണ്. അച്ഛനിവിടെ പതിമൂന്ന് കടകൾ ഉണ്ട്. അതിന്റ വാടക വാങ്ങേണ്ട ദിവസമാണ്. പേടിക്കണ്ട, എല്ലാവരും നല്ലവരാണ്. വാടകക്ക് വേണ്ടി നീ കഷ്ടപ്പെടേണ്ട.”
“ഒക്കെ മാം.” ഇനി അല്ലെങ്കിലും ഈ വദൂരി പറയുംപോലെ കെട്ടല്ലേ പറ്റൂ.
“നീരജ്, നിന്റെ മാം വിളി ഒന്നു നിർത്തൂ. ഇതൊരു നാട്ടിൻപുരമാണ്. ഇവിടുത്തുകർ ഇതൊന്നും കേട്ട് ശീലിച്ചിട്ടില്ല. അവർ നിന്റെ മാം വിളി കേട്ടാൽ ഞാൻ ഏതാണ്ട് അധോലോകം വല്ലോം ആണെന്ന് വിചാരിക്കും.” സരയു ചിരിച്ചു.
“പിന്നെ ഞാൻ എന്ത് വിളിക്കണം?”
“നീ തൽകാലം എന്നെ ചേച്ചി എന്നു വിളിച്ചാൽ മതി”
“ശരി ചേച്ചി.” ഞാനാ അവസരം അങ്ങ് ഉപയോഗിച്ചു. ഇനി ആൾക്കാരെ കാണുമ്പോൾ ചേച്ചി എന്നും അല്ലാത്തപ്പോൾ മാം എന്നും വിളിക്കാൻ പറഞ്ഞാലോ. അപ്പോഴാണ് സത്യത്തിൽ ഭയമില്ലാതെ ഞാൻ സരയുവിനെ ശ്രദ്ധിക്കുന്നത് അപ്സരസ് എന്നു പറഞ്ഞാൽ കുറഞ്ഞു പോകും. ചേച്ചി എന്നു വിളിക്കാനുള്ള പ്രായമേ വരൂ. കണ്ടാൽ ഇപ്പോഴും ഇരുപത്തിയെട്ടിൽ കൂടുതൽ പറയില്ല. ഇടതൂർന്ന മുടികൾ, കണ്ണുകൾ കാന്തങ്ങൾ എന്നു പറഞ്ഞാൽ പോര, ചെറിയ മൂക്കുകൾ, നേർത്ത പിങ്ക് നിറത്തിലുള്ള ചുണ്ടുകൾ, എന്റെ ഏകദേശം ഉയരം, സാരി ആയതിനാൽ എടുത്തു കാണിക്കുന്ന മാറിടങ്ങൾ, ഒതുങ്ങിയ അരക്കെട്ട്. ആ സാരിയും പെരുമാറ്റത്തിലുള്ള പക്വതയും ഇല്ലെങ്കിൽ അനിയത്തി എന്നു വിളിക്കാനുള്ള പ്രായമേ തോന്നു. നമ്മൾ ഒരു ചെറിയ ജംഗ്ഷനിൽ എത്തി. സരയു കാറിൽ നിന്നും ഇറങ്ങി, കൂടെ ഞാനും. അവിടെ കുറെ പീടിക ഉണ്ടായിരുന്നു. അതെല്ലാം സരയുവിന്റെ അച്ഛന്റെയാണ്. അവിടെ നിന്നെല്ലാം വാടക മേടിക്കണം. അതിനാണ് ഇന്ന് വന്നത്. കടയിൽ ഉള്ളവരെല്ലാം വളരെ മാന്യന്മാർ ആണെന്ന് പെരുമാറ്റം കണ്ടപ്പോൾ തന്നെ മനസിലായി. വാടക മേടിക്കുന്ന കൂട്ടത്തിൽ എന്നെയും പരിചയപ്പെടുത്തി. ഇനി മുതൽ ഞാൻ ആകും മിക്കവാറും വരുന്നതെന്നും പറഞ്ഞു. നമ്മൾ തിരികെ വന്നു. തിരികെ വരുന്ന വഴി ആരും ഒന്നും മിണ്ടിയില്ല.