അങ്ങനെ 8മണി ഒക്കെ ആയപ്പോൾ ഞാൻ വീട്ടിൽ പോയി….. ചേട്ടനോട് കാര്യം ഒക്കെ പറഞ്ഞു.. പ്രശ്നം ഉൾപ്പെടെ.. കാരണം എന്തേലും പണി വന്നാൽ തീർക്കണ്ടേ.. ACP രാജൻ ചേട്ടന്റ ഫ്രണ്ട് ആണ്… ചേട്ടൻ എന്നോട് ഇനി പ്രേശ്നത്തിന് ഒന്ന് പോകണ്ട എന്ന് പറഞ്ഞു.. ഞാൻ പിന്നെ ഫുഡും കഴിച്ചു പോയി കിടന്നു… കുറച്ചു നേരം ഫോൺ നോക്കി കിടന്നു എപ്പോഴോ ഉറങ്ങി പോയി.
————————– രാവിലെ പതിവുപോലെ ചേട്ടത്തി വിച്ചു.. ഞാൻ എന്നത്തേയും പോലെ ഫ്രഷ് ആയി താഴെ പോയി ഫുഡ് കഴിച്ചു കോളേജിൽ പോകാൻ പോയി .. . .
ഞാൻ ബൈക്ക് പാർക്ക് ചെയ്തു അവിടന്ന് പോയതും ഒരു മഹേന്ദ്ര തർ എന്റെ നേരെ പാഞ്ഞു വന്നു.. ഏകദേശം എന്നെ ഇടിക്കാൻ ആയി ഞാൻ വണ്ടി അടുത്ത് എത്തിയതും പിന്നിലേക്ക് ചാടി… വണ്ടിയുടെ സൗണ്ട് കേട്ടു അവിടെ ഒകെ ഉണ്ടായിരുന്ന കുട്ടികൾ എല്ലാം ഇങ്ങോട്ട് നോക്കി..
ഞാൻ ചാടിയപ്പോൾ ചെന്ന് വീണത് അവിടത്തെ മതിലിന്റെ സൈഡിൽ ആയിരുന്നു.. എന്റെ ശരീരം എനിക്കു നന്നായി വേദനിച്ചു.. അതോടെ എനിക്ക് ദേഷ്യവും വന്നു…….ഞാൻ എഴുന്നേറ്റു നോക്കിയപ്പോൾ വരുണും കൂട്ടുകാരും വണ്ടിയിൽ നിന്ന് ഇറങ്ങി എന്നെ നോക്കി ചിരിക്കുന്നു.. അത് കണ്ടതോടെ എന്റെ എല്ലാ നിയന്ത്രണവും പോയി… ദേഷ്യം വന്ന ഞാൻ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങിയ വരുണിന്റ നേരെ ഓടി എന്റെ പെട്ടന്നുള്ള നീക്കം അവിടെ ഉള്ള എല്ലാവരും ഒന്ന് പകച്ചു………..
ഞാൻ ഓടി ചെന്ന് അവനെ രണ്ട് കൈകൊണ്ടും പിടിച്ചു ബോണറ്റിൽ അടിച്ചു അവന്റെ നെഞ്ചിൽ അഞ്ചു ചവിട്ടി.. എന്റെ പെട്ടന്നുള്ള ആക്രമണത്തിൽ അവനു ഒന്നും ചെയ്യാൻ പറ്റിയില്ല.. ചവിട്ട് കൊണ്ട അവൻ തെറിച്ചു പോയി തറയിൽ വീണു…. ആ ചവിട്ടിൽ തന്നെ അവൻ ആകെ തളർന്നു.. കാരണം എന്റെ ദേഷ്യത്തിന്റെ എക്സ്ട്രീം ആയിരുന്നു..
ഒരു പതർച്ച മാറിയ അവന്റെ കൂട്ടുകാർ എനിക്ക് നേരെ കുതിച്ചു ആദ്യം വന്നവനെ എന്റെ ഇടതു കൈകൊണ്ടു കഴുത്തിൽ പിടിച്ചു നിർത്തി… അടുത്തവന്റ വയറിൽ ഒരുചവിട്ടു കൊടുത്തു അവൻ കുനിഞ്ഞപ്പോൾ അവന്റെ തലപിടിച്ചു വണ്ടിയിൽ ഇടിച്ചു.. അതോടെ അവനും വീണു…. വലം കൈ കൊടുത്തു നേരത്തെ കഴുത്തിൽ പിടിച്ചവന്റ മുക്ക് നോക്കി ഒന്ന് കൊടുത്തു….. അവന്റെ മുക്കിൽ നിന്ന് ബ്ലഡ് വരാൻ തുടങ്ങി.. ഇതെല്ലാം കണ്ടു 4മൻ ഓടിവന്നതും കാരണം നോക്കി ഒരണ്ണം കൊടുത്തു അടുത്ത് അടിക്കാൻ കൈ പൊക്കിയതും കിരണും ആരൊക്കയോ ചേർന്ന് എന്നെ പിടിച്ചോണ്ട് പോയി……… എന്റെ ദേഷ്യം അപ്പോഴും ഷമിച്ചിട്ടില്ല…. ഞാൻ വരുണിനെ നോക്കിയപ്പോൾ ആരൊക്കയോ ചേർന്ന് അവനെ പിടിച്ചു എഴുന്നേൽപ്പിക്കുന്നു…. അവന്റെ മുഖം കണ്ടാൽ അറിയാം അവനു നന്നായി വേദന ഉണ്ടെന്നു…