⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
“ഡാ എന്നാലും അവൻ ഇന്ന് നമ്മളെ നാണം കെടുത്തിലെ.. എന്റെ കാലാണ് പോയത് .. പുല്ലു ഇപ്പോഴും നല്ല വേദന ഉണ്ട്…
ഡാ വരുൺ എന്താ ഒന്നും മിണ്ടാതെ.”
” ഡാ നമ്മൾ കുറെ കൊല്ലം ആയില്ലേ ഒരുമിച്ചു.. നമ്മൾക്കിട്ട് ഉണ്ടാക്കിട്ട് ആരേലും നേരെ പോയിട്ടുണ്ടോ.. നീ വിട് സമയം ഉണ്ടല്ലോ.. ”
“ഡാ എന്ത് സമയം.. നാളെ തന്നെ അവനു പണി കൊടുക്കണം.. ഇല്ലേൽ ശെരി ആവില്ല…”
“നീ അടങ്ങു നാളെ അല്ലേ… അപ്പോൾ ശരി ആക്കാം.. ഇപ്പോൾ വാ പോയി രണ്ടെണ്ണം അടിക്കാം… അപ്പോൾ ഒക്കെ ആകും.”
അതും പറഞ്ഞു വരുണും ബാക്കി 3 പേരും പോകാൻ ഇറങ്ങി… നാളെ ഗോകുലിനു പണി കൊടുക്കും എന്ന് വിചാരിച്ചു.. കാരണം അവർക്കറിയാം ഈ കോളേജിൽ അവന്മാർ എന്ത് കാണിച്ചാലും പ്രശ്നം ആകില്ല എന്ന്.. തന്തമാരുടെ പിടിപാട് അതെല്ലാം തേച്ചു മച്ചു കളയും..
⚡️⚡️⚡️⚡️⚡️⚡️⚡️
ഞാൻ വണ്ടി വച്ചു അകത്തോട്ടു പോയി.. ഹാളിൽ അമ്മ ഹാളിൽ ഇരുന്നു tv കാണുന്നു.. ഞാൻ നേരെ പോയി അമ്മയുടെ മടിയിൽ കിടന്നു.. ചേട്ടനും ചേട്ടത്തിയിം വന്നിട്ടില്ല.. ഞാൻ അമ്മയുടെ മടിയിൽ കിടന്നപ്പോൾ അമ്മ എന്റെ മുടിയിൽ തലോടി കൊണ്ടിരിക്കുന്നു ക്ലാസ്സിലെ വിശേഷം ചോദിച്ചു പ്രശ്നം ഒഴിച് ബാക്കി എല്ലാം ഞാൻ അമ്മയോട് പറഞ്ഞു….
“മോനെ പോയി കുളിച്ചിട്ട് വാ ഞാൻ ചായ ഇട്ടു തരാം…..”
അമ്മ അതും പറഞ്ഞു അകത്തോട്ടു പോയി… ഞാൻ നേരെ മുറിയിൽ പോയി കുളിച്ചിട്ട് വന്നു.. അപ്പോഴേക്കും ഏട്ടത്തി വന്നിരുന്നു.. ഞാൻ ചായ കുടിക്കുമ്പോൾ എന്നോട് കാര്യങ്ങൾ ചോദിച്ചു ഞാൻ അമ്മയോട് പറഞ്ഞപോലെ ചേട്ടത്തിയോടും പറഞ്ഞിട്ട്.. നേരെ പുറത്ത് പോയി ഞങ്ങളുടെ ഗ്രൗണ്ടിൽ പോയി ഇരുന്നു.. ഇത് ഇപ്പോൾ സ്ഥിരം ആണ്. വൈകുന്നേരം ഗ്രൗണ്ടിൽ പോയിരിക്കുന്നത്. കളിക്കാൻ ഒന്നും ഇറങ്ങില്ല..
അവിടെ ചുമ്മാ കളിയും നോക്കി ഇരിക്കും.2 വർഷം മുൻപ് വരെ എന്നോടൊപ്പം എന്റെ ഫ്രണ്ട് കിച്ചു ഉണ്ടായിരുന്നു.. ഇപ്പോൾ അവൻ ഇല്ല ( മരിച്ചതല്ല കേട്ടോ……… ഞാൻ ഇടിച്ചു ഒട്ടിച്ചതാ… കൂടെ നിന്ന് ചതിച്ചപ്പോൾ ഞാൻ അടിച്ചു.. നന്നായി അടിച്ചു അതിൽ പിന്നെ അവൻ അവന്റെ അച്ഛന്റെ കൂടെ ദുബൈയിൽ ആണ്.. അവന്റെ വീട്ടിലുകാരുമായി പ്രശ്നം ഒന്നും ഇല്ല.. അവർക്കു ഞാൻ ഇപ്പോളും മോനെ പോലെ ആണ്…….. അത് വഴിയേ പറയാം )