ടീച്ചർ കയറി വന്നു……ക്ലാസ്സിൽ ആകെ 40 നു അകത്തു കുട്ടികളെ ഒള്ളു അതിൽ 10 ആൺകുട്ടികൾ ബാക്കി പെനുകുട്ടികളും ആയിരുന്നു……
“ഹായ് സ്റ്റുഡന്റസ്… എന്റെ പേര് രേവതി. നിങ്ങളുടെ അക്കൗണ്ടസി ടീച്ചർ ആണ്.. ഇന്ന് ഫസ്റ്റ് ഡേ അല്ലേ…. അപ്പോൾ എല്ലാരും ഒന്ന് സ്വയം പരിചയപെടുത്തു…..
ഓരോകുട്ടികളും സ്വയം പേരും ഡീറ്റൈൽസും പറയാൻ തുടങ്ങി… ഞാനും കിരണും എല്ലാം പറഞ്ഞു…. അവളുടെ അടുത്ത് എത്തിയപ്പോൾ എന്തെന്നറിയില്ല അവളുടെ പേരറിയാൻ ഒരു ആകാംഷ…..അവളോട് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഒന്നും അല്ല… എരെയും പ്രേമിക്കാൻ ഉള്ള താല്പര്യവും ഇല്ല…. എന്നാലും ആ സുന്ദരിയുടെ പേരറിയാൻ ഒരു ഇത്……. 😜
“എന്റെ പേര് രമിത……. വീട് കൊല്ലം ആണ് ഇവിടെ ഹോസ്റ്റലിൽ ആണ് താമസം.. വീട്ടിൽ അമ്മ അച്ഛൻ.. എല്ലാരും ഉണ്ട് ”
അവൾ അവളുടെ മധുരമായ ശബ്ദത്തിൽ എല്ലാരോടും പറഞ്ഞു…. ഞാനും അവളെ നോക്കി ഇരിന്നു. എന്നാലും ഞാനും അങ്ങോട്ട് അധികം ശ്രെദ്ധിക്കാൻ നിൽക്കാതെ കിരണിനോട് സംസാരിച്ചു ഇരുന്നു..
അങ്ങനെ ആദ്യ രണ്ടു പിരീഡ് കഴിഞ്ഞു ഇന്റർവെൽ ടൈമിൽ ഞാനും കിരണും പുറത്തോട്ടു ഇറങ്ങി… അപ്പോൾ പിന്നിൽ നിന്നും
“ഹായ്. ഗോകുൽ. ”
ഞാൻ തിരിഞ്ഞു നോക്കി എന്റെ ക്ലാസ്സിൽ ഉള്ള കുട്ടി തന്നെ ആണ്… അവൾ എന്റെയും കിരണിന്റെ യും അടുത്ത് വന്നു കൈ തന്നു പരിചയപെട്ടു..
“ഹായ് ഞാൻ വിനിത ”
അവൾ ഞങ്ങളോട് സംസാരിക്കാൻ തുടങ്ങി.. എന്നാലും ഞാൻ വലിയ മൈൻഡ് ഒന്ന് കൊടുക്കാതെ വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ സംസാരിച്ചു.. അത് അവൾക്കും മനസ്സിലായി കാണണം….അവൾ ക്ലാസ്സിൽ വച്ചു പലതവണ എന്നെ നോക്കിയത് ഞാൻ ശ്രെദ്ധിച്ചതാണ്..
കുറച്ചു നേരം സംസാരിച്ചു അവൾ പോയി.. ബ്രേക്ക് കഴിഞ്ഞതും ഞങ്ങളും പോയി. അന്നത്തെ ക്ലാസ് പിന്നെ വലിയ സംഭവം ഒന്നും ഇല്ലാതെ തന്നെ മുന്നോട്ടു പോയി.
ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞാൻ ബാഗും എടുത്തു പോകാൻ ആയി ഇറങ്ങി….. അപ്പോഴും വിനിത ഇടയ്ക്കു എന്നെ നോക്കുന്നുണ്ടായിരുന്നു.. ഞാൻ അത് മൈൻഡ് ചെയ്യാതെ പോയി കൂടെ കിരണും.. ഞാൻ ബൈക്ക് എടുത്തു പോകാൻ നിന്നതും അവൻ എന്നെ തന്നെ നോക്കി ആ മരത്തിന്റെ ചുവട്ടിൽ ഉണ്ടായിരുന്നു.. ഞാൻ അത് കാര്യം ആക്കാതെ വീട്ടിൽ പോകാൻ ഇറങ്ങി…