മീനാക്ഷി കല്യാണം 3 [നരഭോജി]

Posted by

പിന്നാലെ അതെ ആഘോഷത്തിൽ വരണ ജോണിനെയും ശരത്തിനെയും കണ്ടപ്പോൾ ഞങ്ങൾ ഡീസന്റ് ആയി നിന്നു, അവര് കൂടി കുടിച്ചു, ആ ഊമ്പിയ ഭാവങ്ങൾ കൂടി കണ്ടപ്പോൾ ഞങ്ങൾക്ക് തൃപ്തി ആയി. മൂന്നാളും സിഗെരെറ്റിനു വേണ്ടി അടിപിടി ആയി.

വിചാരിച്ച പോലെ മീനാക്ഷി ഒരു അസാധ്യ പാചകക്കാരി ആണ്, എല്ലാം അവളെ കെട്ടാൻ പോകുന്നവന്റെ ഭാഗ്യം. ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു, അല്ല ഞാൻ അല്ലെ ഇവളെ കെട്ടിയെ, പെട്ടന്ന് ചിരി എവിടെയോ പോയി മറഞ്ഞു.

: എന്താടാ പൊട്ടന്റെ പോലെ ഇളിക്കണത്. (ജോൺ ഒരു ഒഴുക്കൻ മട്ടിൽ ചോദിച്ചു)

എന്നെ ഒരു വട്ടം നോക്കിയാ ശേഷം റോഡിലെ തിരക്കിൽ കണ്ണോടിച്ചു, അജു സീരിയസ് ആയിട്ട് പറഞ്ഞുതുടങ്ങി.

: എടാ കെട്ടണത് എന്തായാലും കെട്ടി. അത് നിലനിർത്താന്നൊക്കെ പറയണത് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ്. അത് നിലനിർത്തുന്നതും പൊട്ടിച്ചെറിയുന്നതും നിന്റെ കൈയിൽ ആണ്. (അവൻ ഒരു പഫ് കൂടി ഇരുത്തി വലിച്ചിട്ടു പറഞ്ഞു) ഞാൻ ഒക്കെ ആണങ്കി അളിയാ, കാട്ടില് പണിത തോട്ടില് റെഡിന്നു കേട്ടിട്ടില്ലേ നീ.

അവൻ ഇന്നലെ അവളോട് പറഞ്ഞതിന് പരസ്പരവിരുദ്ധം ആയ കര്യം ആണ് എന്നോടിപ്പൊ പറയുന്നത്. പക്ഷെ പറഞ്ഞ കാര്യം അഭിയടക്കം സർവ്വരും ഐക്യകണ്ഡേണ ഒരേസ്വരത്തിൽ തിരഞ്ഞെടുത്തു. കെട്ടിയ പെണ്ണിനെ വേറൊരുത്തന് വിട്ടു കൊടുക്കുക എന്നത് സത്യസന്ധമായി പറഞ്ഞ ഒരാണിനും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലല്ലോ. ഞാൻ കടന്നു പോയിക്കൊണ്ടിരുന്നു ജീവിതസങ്കർഷം അവരിലും പ്രതിഫലിച്ചു.

ഞങ്ങൾ മൗനമായി ആത്മസങ്കര്ഷങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോൾ, അതിനിടയിലേക്കു മീനാക്ഷി എന്തോ വിശിഷ്ടവസ്തു കൊണ്ട് വരുന്നപോലെ, അവളുണ്ടാക്കിയ ചായയുമായി കടന്നുവന്നു.

എനിക്കും അഭിക്കും അത് തന്ന് അഭിപ്രായം അറിയാൻ അവൾ പോകാതെ അവിടെ തന്നെ ഞങ്ങളെ നോക്കി നിന്നു. ആ കുഞ്ഞുപളുങ്ക് കണ്ണുകൾ ഞങ്ങളുടെ പ്രശംസക്ക് വേണ്ടി കാത്തിരുന്നു.

ഞാൻ അഭിയെ നോക്കി, അവന്റെ ബങ്കറിലേക്കു പാക്കിസ്ഥാൻകാർ എറിഞ്ഞ ഗ്രനേഡ് പോലെ അവൻ ചായകപ്പിലേക്കു നോക്കിയിരുപ്പുണ്ട്. ഞാൻ കണ്ണടച്ച് എന്തും വരട്ടെ എന്ന് വച്ച് ഒറ്റവലിക്ക് അത് കുടിച്ചു, മുഖഭാവം വ്യത്യസ്തപെടുത്താതെ ഒരു ചിരി വരുത്തി. ഇത്ര കൂതറ ചായ ഞാൻ അടുത്ത കാലത്തൊന്നും കുടിച്ചിട്ടില്ല, അജുവും പിള്ളേരും ചിരി അടക്കി പിടിച്ച്‌ നിപ്പുണ്ട്. പക്ഷെ അവൾ എന്റെ ചിരിക് വലിയൊരു മൈൻഡ് തന്നില്ല, ഒറ്റ ദിവസം കൊണ്ട് ഞാൻ അവൾക് താല്പര്യം ഇല്ലാത്തവരുടെ ലിസ്റ്റിൽ കയറിയിരിക്കുന്നു. അവൾ അഭിയെ ആകാംഷയോടെ നോക്കി. വേറെ വഴിയില്ലാതെ അഭിയും ഒരു കാവിൾ ചായ ഇറക്കി നന്നായിട്ടുണ്ടെന്നു തലകുലുക്കി കാണിച്ചു. അവൾ സന്തോഷത്തിൽ ചാടിതുള്ളി അടുക്കളയിലേക്കു പോയി. അഭി തിരിഞ്ഞു “മയിര്, ഊമ്പ്യ ചായ” ന്ന് പറഞ്ഞു പൊറത്തേക്കു തുപ്പി. എല്ലാവര്ക്കും ചിരിപൊട്ടി.

Leave a Reply

Your email address will not be published. Required fields are marked *