: എടാ ചേട്ടൻ വിളിച്ചിരുന്നു, ഞങ്ങൾക്ക് ഇപ്പോ തന്നെ പോണം, നാട്ടുകാരും വീട്ടുകാരും എതിർപ്പും ആയി വന്നപ്പോൾ രാഘവമ്മാമൻ പ്ളേറ്റ് മാറ്റിയെന്ന കേട്ടെ. നമ്മള് ബലംപ്രയോഗിച്ചു കല്യാണം നടത്തിയെന്നാ പറയണേ. നിങ്ങളെ ഇനി നാട്ടി കേറ്റില്ലത്രെ, അതു നമുക്കൊന്ന് കാണണം.
: അയാളെ വിട്ടുകള, പറഞ്ഞ വാക്കിനും ചെയ്ത പ്രവർത്തിക്കും വിലയില്ലാത്ത പൂറൻ. (ഞാൻ അവനെ സമാധാനിപ്പിച്ചു, ഞാൻ അയാളിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നു)
: ആ മൈരൻ അച്ഛനോട് എന്തൊക്കെയാ പറയാന്ന് ഉറപ്പില്ല, ഞാൻ അവിടെ വേണം.
: നീ ചെല്ല്, ഇവിടെ ഇനി വേറെ പരിപാടികൾ ഒന്നും ഇല്ല, നാളെ ഇവളെ കൊണ്ടുപോയി ഹോസ്റ്റലിൽ വിടണം, സമാധാനം ആയിട്ടൊന്നു കിടന്നു ഒറങ്ങണം. (ഞാൻ അവനെ ചേർത്ത് നിർത്തി പറഞ്ഞു)
എന്റെ അസാധാരണമായ ജീവിത സാഹചര്യങ്ങൾ കണ്ടിട്ടോ എന്തോ, അവൻ എന്റെ പുറത്തു വെറുതെ തട്ടി സമാധാനിപ്പിക്കാൻ നോക്കി.
ഞങ്ങൾ രണ്ടുപേരും ഉള്ളിലെ ചുരുണ്ടുകിടക്കുന്ന ഇരുട്ടിലേക്കും നോക്കി അലപനേരം നിന്നു.
അപ്പോഴേക്കും മീനാക്ഷി ഇണ്ടാക്കി കൊടുത്ത ഒരു കപ്പ് ചായയും പിടിച്ച് കാവടിയാടി അജുവും അങ്ങോട്ട് വന്നു, ആദ്യം ചായ അവനു കിട്ടിയേൻറെ എല്ലാ അഹങ്കാരവും മുഖത്തുണ്ട്, ഞാൻ അവനെ സഹതാപത്തോടെ നോക്കി ചിരിച്ചു. കയ്യിൽ പുകയുന്ന സിഗരറ്റ് ഒരു വലികൂടെ ഉള്ളിലേക്കെടുത്ത അവൻ ആഘോഷത്തോടെ ഒരു വലിയ കവിൾ ചായ കുടിച്ചിറക്കി. ഞാൻ നെറ്റി ചുളിച്ചു അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇന്നലെ ആ കൂതറ റം വെള്ളം പോലും ഒഴിയാതെ അടിച്ചു കയറ്റുമ്പോൾ പോലും ഇങ്ങനെ ഒരു ഓഞ്ഞഭാവം അവന്റെ മുഖത്തു ഞാൻ കണ്ടില്ല. തൊണ്ടയിൽ കൂടി ഇറങ്ങിയ സാധനം എന്താണെന്നു മനസിലാവാതെ അവനെന്നെ നോക്കി. ഞാൻ ഒരു കണ്ണടച്ചു നെറ്റി ചുളിച്ചു സഹതാപത്തോടെ നിൽക്കുന്ന കണ്ടപ്പോൾ അവനു ആകെ പൊളിഞ്ഞു വന്നു.
: നിന്റെ ഭാര്യാ അല്ലടാ മൈരേ, നിനക്ക് അങ്ങനെന്നെ വേണം പൂറാ. എനിക്കും അഭിക്കും ചിരിപൊട്ടി.
(അവൻ ചായേടെ വാട മാറ്റാൻ രണ്ടു പഫ് പെട്ടന്ന് വലിച്ചു വിട്ടു)