കൈയിൽ അവളുടെ നാല്പാമര വള്ളികൾ പോലുള്ള കൈകൾ ഒതുക്കി പതിയെ നിലത്തിറക്കി. തോളിൽ പദങ്ങളൂന്നി മതിലും കടന്നു.
ലക്ഷങ്ങൾ വിലയുള്ള കാറ് ഞാൻ പെട്ടിയോട്ടോർഷ പോലെ റോഡ് അരികിൽ ഇട്ടിരിക്കണ കണ്ടു അവള് വായപൊളിച്ചു.
സ്പോർട്സ് മോഡിൽ കുതിച്ച കാറിന്റെ സൺറൂഫിലൂടെ മീനാക്ഷി എഴുന്നേറ്റുനിന്നു, മുഖത്തടിച്ച തണുത്ത കാറ്റും ആസ്വദിച്ചു അവളൊരു പക്ഷിയെന്നോണം കൈകൾ വിടർത്തി, അവളുടെ കണ്ണുതെറ്റിയ ആ നിസ്സാര സമയത്തു ഞാൻ ആ കടഞ്ഞെടുത്ത അരയഴകിലും, അതിൽ അലങ്കാരമായ അളവൊത്ത പൊക്കിൾചുഴിയിലും പാളിനോക്കി. എന്റെ നോട്ടം കണ്ട അവൾ സാരി നേരെയാക്കി മുഖംകോട്ടി, സീറ്റിലേക്ക് വീണു.
ഒരു കൊച്ചുകുട്ടിയെപോലെ ഓരോന്ന് ചെയ്‌തു കൂട്ടുന്ന ഇവൾ ഒരു കോളേജ് അദ്ധ്യാപിക ആണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, ഞാൻ ചിരിച്ചു പോയി. അവൾ എന്നെ നോക്കി ‘എന്തെ?’ എന്ന് പുരികം ഉയർത്തി കാട്ടി, ഒന്നും ഇല്ലെന്നു പറ ഞ്ഞു ഞാൻ ചുമൽ കൂച്ചിയപ്പോൾ, പുരികം വളച്ചു താടിതാഴ്ത്തി എന്നെ സംശയത്തിൽ സൂക്ഷിച്ചു നോക്കി, പിന്നെ വീണ്ടും റോട്ടിലെ മിന്നുന്ന പലവക ലൈറ്റുകളിലേക്കു ശ്രദ്ധതിരിച്ചു. ക്രിസ്ത്മസ് അടുത്ത് വരുംതോറും, നഗരം കൂടുതൽ വർണാഭമായി മാറും. ആ സമയത്തെ രാത്രികൾക്കു ഒരു പ്രത്യേക ദൃശ്യഭംഗിയുണ്ട്.
*********************
തണുത്ത ഈ രാത്രിയിലും ഉണർന്നിരിക്കുന്ന ചെന്നൈയുടെ സ്വന്തം മറീന ബീച്ചിലൂടെ ഉപ്പുകാറ്റും നുണഞ്ഞു ഞങ്ങൾ നടന്നു. നിശബ്ദമായി, അലയടിക്കുന്ന കടലിനെയും നോക്കി ഒരുപാട് നേരം അവൾ നിന്നു. ആ മിഴികളിൽ നിറഞ്ഞുവന്ന കണ്ണുനീർ സർവ്വവ്യാപിയായ കടൽക്കാറ്റു തട്ടിപറിച്ചുകൊണ്ടോടി. ലോകപ്രശസ്ത കലാകാരൻ വിക്ടർ ഹ്യൂഗോയുടെ, “പാവങ്ങളിൽ” ജീൻ വാൾജീൻ എന്നപോലെ, ആ ചുടുനീർ എന്റെ കവിളുകളിൽ ഉപേക്ഷിച്ചു കാറ്റ് അവിടെ കുറ്റബോധത്തിൽ പരുങ്ങിനിന്നു. അവൾ കരയുകയാണ്, ഞാൻ ആണോ കാരണക്കാരൻ, ഈ പാപങ്ങൾ മുഴുവൻ ഞാൻ എവിടെ കൊണ്ടുപോയി കഴുകിക്കളയാൻ ആണ്…?
*********************
തിരിച്ചുവരുമ്പോൾ ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല. എഗ്മോർ ജംഗ്ഷൻ കഴിഞ്ഞപ്പോൾ എൻറെ ഷോൾഡറിൽ അവളുടെ നെറ്റിത്തടം വന്നു പതിച്ചു. മീനാക്ഷി ഉറങ്ങിയിരിക്കുന്നു. ഞാൻ സീറ്റ്ബെൽറ്റ് ഊരി അവളുടെ ലോലമായ കവിളിണകളിൽ അണച്ച്, തോളിലേക്ക് നേരെ കെടുത്തി. അവൾ ഉറക്കത്തിൽ മധുരമായ ഒരു ചിരിസമ്മാനിച്ച്, ഇളകി സുഖത്തിൽ കിടന്നു. വണ്ടി ഡ്രൈവ്മോഡിയിലേക്കു മാറ്റി, കുറച്ച്‌ദൂരം പോയി ഒരു ഇലഞ്ഞി മരക്കീഴിൽ നിർത്തി, വരുംവരായ്കകൾ പോലും ആലോചിക്കാതെ സ്റ്റിയറിങ്ങിൽ പിടിച്ചു, സീറ്റ്ബെൽറ്റ് പോലും ഊരാതെ മുന്നില്ലേ ഇരുട്ടിലേക്കും നോക്കിയിരുന്നു. എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണ ഞാൻ അപ്പോൾ കടന്നുപോയ ഒരു കൂറ്റൻ കണ്ടെയ്നർ വണ്ടിയുടെ ഹോൺ കേട്ടാണ് ഉണർന്നത്. പെട്ടന്നുണ്ടായ പരിഭ്രമത്തിൽ അവൾക് എവിടെയാണെന്ന് പിടുത്തം കിട്ടിയിട്ടില്ല. ഉറക്കത്തിലെപ്പോഴോ ഇഴുകിയിറങ്ങിയ അവൾ. എന്റെ ഷിർട്ടിനുള്ളിലേക്കു തലകയറി കങ്കാരുവിന്റെ കുഞ്ഞു പോലെയാണ് ഉറങ്ങുന്നത്.