അടുത്ത മുറിയുടെ അടുത്ത് എത്തിയപ്പോൾ നെഞ്ചിലൊരു വേദന, നെഞ്ചുരഞ്ഞു തൊലിപോയിട്ടുണ്ട്, പോട്ടെ മൈര്, നമ്മടെ മീനാക്ഷിക്ക് വേണ്ടി അല്ലെ. മുറിയിലേക്ക് നോക്കാതെ തന്നെ എനിക്ക് മനസിലായി അത് മീനാക്ഷിയുടെ മുറിയല്ല. ഏതോ പെണ്ണുമ്പിള്ള അവളുടെ ഭർത്താവിനെ കണ്ണ്പൊട്ടണ ചീത്ത പറഞ്ഞു കൊണ്ടിരിക്കുകയാണ്, അത്കേട്ട് എന്റെ കണ്ണ് വരെ നിറഞ്ഞു പോയി, അപ്പോ ദിവസവും കേട്ടിരിക്കണ അവന്റെ അവസ്ഥയോ. ഞാൻ നിരാശനായി സൺഷേഡിൽ ഇരുന്നു.
കഷ്ടകാലം എന്റെ ഉച്ചിയിൽ കസേരയിട്ട് ഇരിക്കാണല്ലോ ദൈവമേ. തിരിച്ചു പോകാൻ എഴുന്നേറ്റപ്പോൾ, കാറ്റിൽ അവസാന മുറിയുടെ ജനൽ ഇളകിയെന്നു തോന്നി. വെളിച്ചം ഒന്നും ഇല്ല. എന്തായാലും പൊത്തിപിടിച്ചു കയറി, ആ മുറികൂടി നോക്കിയിട്ടു പോകാം. ഞാൻ കുനിയാതെ നടന്നു, ഇനി അങ്ങോട്ട് വെളിച്ചം ഇല്ലാത്ത ഭാഗം ആണ് മാത്രമല്ല ചുറ്റും മരങ്ങളും മറതീർത്തിട്ടുണ്ട്. യാതൊരു പ്രതീക്ഷയുമില്ലാതെ ചെന്ന് എത്തിനോക്കി, ഇരുട്ട്, കണ്ണിനെ കരണ്ടുതിന്നുന്ന ഇരുട്ട്. ഇരുണ്ട മദയാനകൂട്ടം പോലുള്ള മേഘങ്ങളുടെ മറപറ്റി, അമ്പിളി ഉണ്ണിയപ്പത്തിലിട്ട തേങ്ങാപൂളുപോലൊരു ചിരിനൽകി. തണുത്ത നിലാവെളിച്ചത്തിൽ അവളെ ഞാൻ കണ്ടു, മുട്ടിൽ തലതാങ്ങി ചുരുണ്ടുകൂടിയിരിക്കുന്നു, രാവിലെ ഉടുത്തിരുന്ന വാടാമല്ലികളർ സാരിപോലും മാറിയിട്ടിട്ടില്ല. ദുഃഖം ഇരുട്ടെന്നെപോലെ അവളെ ചുറ്റി നിറഞ്ഞു നിൽക്കുന്നു.
“മീനാക്ഷി…” പതിയെ ശ്വാസത്തിൽ ലയിച്ചൊരു വിളി, അത് കാറ്റിൽ ലയിച്ചുചേർന്നു.
മൂന്നാമത്തെ വിളിക്കാണ് അവൾ വിഹരിച്ചിരുന്ന മായികലോകത്തു നിന്ന് തിരിച്ചെത്തിയത്. പെട്ടന്ന് ഞെട്ടിത്തരിച്ച, അവൾക്കു അത് ഞാൻ ആണെന്ന് മനസ്സിലാക്കിയെടുക്കാൻ, നിമിഷാര്ധങ്ങൾ മാത്രം മതിയായിരുന്നു.
അവൾ ചാടിപിടഞ്ഞെഴുന്നേറ്റു ജനലിക്കൽ എത്തി, അഴികളാൽ വേർതിരിക്കാത്ത, ആ തുറന്ന ജനലിക്കൽ നടുക്കുള്ള മരക്കട്ടിളയിലും പിടിച്ചവൾ നിന്നു, ഒരുവാക്കു ഉരിയാടിയില്ല. ആ കരഞ്ഞു കലങ്ങിയകണ്ണുകളിലും വിടർന്ന നിശാശലഭം പോലുള്ള ചുണ്ടുകളിലും ഒരു നൂറുപരിഭവങ്ങൾ തുളുമ്പി നിന്നിരുന്നു.
അവയുടെ അനഘസൗന്ദര്യത്തിൽ മതിമറന്നു നിന്നുപോയി ഞാൻ, സൺഷേഡ് ഒട്ടൊന്നു താഴെ ആയതു കൊണ്ട് എനിക്കഭിമുഖമായി നിൽക്കുന്നത് അവളുടെ ആലിലക്കൊത്ത അരയഴകാണ്. സ്വാഭാവികമായും എന്റെ നശിച്ച നോട്ടം, മുൻപ് ആകസ്മികമായി കൈയിൽ തടഞ്ഞ അവളുടെ ലക്ഷണമൊത്ത പൊക്കിൾചുഴിയിൽ ചെന്നവസാനിച്ചു. ദൈവം തഴക്കം വന്ന ഒരു ശില്പിയാണെന്നു ഞാൻ ഒരിക്കൽക്കൂടി കണ്ടറിഞ്ഞു. പെട്ടന്ന് തന്നെ അത് സാരിയാൽ മൂടപ്പെട്ടു. നയനസുഭഗമായ ആ കാഴ്ച നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ, മുട്ടായി നഷ്ട്ടപ്പെട്ട കുട്ടിയെ പോലെ ഞാൻ അവളെ നോക്കി.