സമയം പത്തര, പ്രണയം കാമത്തിന് വഴിമാറാൻ തുടങ്ങുന്ന സമയം, അതിനു അപവാദമായി വാട്ടിയ വാഴയിലയിൽ ഉണ്ണിയപ്പവും പൊതിഞ്ഞു ഞാൻ ഇറങ്ങി.
ബസ്സില്ല തിരിച്ചു വരാൻ 7 km നടക്കേണ്ടി വരും. ഹോസ്റ്റലിനടുത്തേക്കു ഈ അസമയത് ഓട്ടോ വിളിച്ചാൽ, ഏയ് ശരിയാവില്ല. നോക്കുമ്പോ എന്റെ പാർക്കിംഗ് ലോട്ടിൽ മിനി നിന്ന് ചിരിക്കുന്നു, ആത്തിഫ് അലിയുടെ മിനി കൂപ്പർ, എന്ത് പുല്ലെങ്കിലും ആവട്ടെ, തിരിച്ചോടി, താക്കോലിന് വേണ്ടി അരിച്ചു പെറുക്കി, സോഫയുടെ അടിയിൽ നിന്നൊരു മിനിന്നു എഴുതിയ ഉണ്ടകിട്ടി, താക്കോൽ ഒന്നും ഇല്ല. ശാസ്ത്രത്തിന്റെ ഓരോ വളർച്ച.
വീട്ടിൽ W123 ബെൻസ് ആണ് വിൻറ്റെജ് 1986 മോഡൽ. എനിക്ക് ശരിക്കും പഴേ മോഡൽ വണ്ടികളാണ് ഇഷ്ടം. ഞാൻ ഓർത്തെടുത്തു.
മിനിക്കടുത്തു ചെല്ലുമ്പോൾ എനിക്ക് അനിയത്തിപ്രാവിലെ ഡായലോഗ് ആണ് ഓർമ്മവന്നതു,
“മിനി ഇല്ലാതെ എനിക്ക് പറ്റില്ല അച്ഛാ, അവളില്ലാതെ ഞാൻ എങ്ങോട്ടും വരില്ല”
ഈ മൈര് ആദ്യം ആയിട്ടാണ് ഓടികണത്, പക്ഷെ കറുത്ത കാറാണ് എവിടെങ്കിലും പാർക്കെയ്താ ആള്ക്കാര് പെട്ടന്ന് ശ്രദ്ധിക്കില്ല.
ഇവള് മതി, മിനി മതി.
താക്കോലും ഉണ്ണിയപ്പവും ഗിയർ അരികിലെ സ്റ്റോറേജ് ബോക്സിൽ വച്ച് ഞാൻ വണ്ടി സ്റ്റാർട്ടയത്തു, വിമാനത്തിൻറെ കോക്ക്പിറ്റ് പോലെ ആകെ സ്വിച്ച്‌കൾ, ഇൻഫോടെയ്ൻ സ്ക്രീൻ അടക്കം ചുറ്റും ഉള്ളതെല്ലാം വൃത്തങ്ങൾ, ഇതിന്റെ സ്റ്റൈൽ ഇങ്ങനെ ആവും, ഞാൻ ആവശ്യം ഇല്ലാത്ത ഒന്നും മൈൻഡ്ചെയ്യാൻ പോയില്ല.
ഗിയറിന്റെ സുനയിൽ പിടിച്ചു ഡ്രൈവ് മോഡ് ഇട്ടു വണ്ടി എടുത്തു. നല്ല വലിയുണ്ട്, മിനിമോള് കരിമ്പുലി പോലെ തെരുവുകൾ താണ്ടിയോടി.
ഞാൻ ഒന്നുകൂടി ഉദ്വേഗഭരിതനായി ആ ഉണ്ണിയപ്പപൊതിയിൽ നോക്കി. കാർ ഹോസ്റ്റലിനു പിന്നിൽ ആളൊഴിഞ്ഞ ഒരുഓരത്തു നിർത്തി, ഉണ്ണിയപ്പപൊതിയുമെടുത്തു ഞാൻ ചാടിയിറങ്ങി. പൊതി മുകളിൽ കയ്യെത്തിച്ചു വച്ച്, ഞാൻ ആ മതിലിൽ വലിഞ്ഞു കയറി.കഴിഞ്ഞാഴ്ചത്തെ എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് എനിക്കതു പെട്ടന്ന് കഴിഞ്ഞു. നിത്യാഭ്യാസി ആനയെ എടുക്കും എന്നാണല്ലോ. മുറി മുകളിൽ ആവും എന്നാണ് കുമുദം അന്ന് കണ്ടപ്പോൾ പറഞ്ഞത്. മുകളിൽ ഒരു വരിയിൽ ആറു മുറികൾ ഉണ്ട് അതിൽ ഒന്നിടവിട്ട രണ്ടു മുറിയിൽ വെളിച്ചം ഉണ്ട്, ഈശ്വര അതിൽ ഏതിലാണാവോ മീനാക്ഷി.