: എന്നിട്ടു കണ്ടോ.
: മ്മ്.
: എന്തെ എന്റെഅടുത്തേക്ക് വന്നില്ല. (അവൾക് പരിഭവം)
: നോക്കാതെ കടന്നു പോയപ്പോൾ, ഞാൻ കരുതി, ഞാൻ വന്ന സമയം ശരിയായില്ലന്ന്, എന്നോട് ദേഷ്യം ഉണ്ടായിരിക്കും ന്ന്.
അവളൊന്നും പറഞ്ഞില്ല നീണ്ട മൗനം
: പക്ഷെ വന്നത് നന്നായി, മീനാക്ഷി മിസ്സിന്റെ കോളേജിലെ ആരാധകവൃന്ദത്തെ പരിചയപ്പെടാൻ സാധിച്ചല്ലോ. (ഞാൻ സന്ദർഭത്തെ ലഘുകരിക്കാൻ വളിച്ച കോമഡി എടുത്തെറിഞ്ഞു)
അവൾ വെറുതെ ഒന്ന് ചിരിച്ചു. ഞങ്ങൾക്കിടയിൽ വാചകങ്ങൾ കൊണ്ട് നികത്താൻ കഴിയാത്ത ഒരു മൗനം കടന്നു വന്നു. കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം ഇടറുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു.
: ഉണ്ണിയേട്ടൻ ഇടയ്‌ക്കെന്നെ കാണാൻ വരണം. നിക്കതു വലിയൊരു ആശ്വാസാ. നിക്ക് വേറെ ആരാ ഉള്ളെ. (ആ വാക്കുകളിൽ വലിയൊരു പ്രതീക്ഷയും, ആവളനുഭവിക്കുന്ന വേദനയും നിറഞ്ഞു നിന്നിരുന്നു), ക്ലാസിനു സമയം ആയി, വയ്ക്കട്ടെ. (ഇടറുന്ന വാക്കുകളിൽ അതുകൂടി പറഞ്ഞു അവൾ ഫോൺകട്ട് ചെയ്തു)
ഞാൻ ഫോൺ ചെവിയിൽ നിന്ന് എടുക്കാൻ പോലും കഴിയാതെ, അങ്ങനെ തന്നെ ഇരുന്നുപോയി.
ശരിയാണ് എന്റെ തെറ്റാണു, ഞാൻ എന്നെ കുറിച്ച് മാത്രമേ ആലോചിച്ചുള്ളു,
അവൾക്കു ആരാ ഉള്ളെ. പടിയടച്ചു പിണ്ഡം വച്ച വീട്ടുകാരോ, അതോ അവളെ ഈ ചക്രവാതത്തിൽ ഇട്ട് അമേരിക്കയിൽ സായിപ്പിന്റെ അണ്ടിപിടിച്ചു കൊടുക്കാൻ പോയിരിക്കുന്ന ഊമ്പൻ കാമുകനോ. ഞാൻ അവളെ കുറിച്ച് ആലോചിക്കണ്ടതായിരുന്നു. ഈ പരിചയമില്ലാത്ത സ്ഥലത്തു അവൾ ഒരാഴ്ച ഞാൻ അനുഭവിച്ചതിന്റെ അപ്പുറം അനുഭവിച്ചിരിക്കും. എന്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറി.
എഴുന്നേറ്റു നടക്കാൻ പോയ ഞാൻ കണ്ടത് കോളേജിനുള്ളിൽ നിന്ന് ഓടിക്കിതച്ചു വച്ചുന്ന കുമുദത്തെയാണ്. അവൾ വന്നു കിതച്ചു നിന്ന് ആയാസപ്പെട്ട് ശ്വാസം എടുത്തു കൊണ്ട് പറഞ്ഞുതുടങ്ങി.
: ഉങ്കളെ അങ്കേറുന്തേ പർത്തേ നാന്. മീനാക്ഷി അമ്മാവേ പറ്റി, കൊഞ്ചം പേശണം.
(ഞാൻ ആകാംക്ഷയോടെ, മീനാക്ഷിയെ പറ്റി അവൾക്, എന്നോട് എന്താണ് പറയാൻ ഉള്ളതെന്ന് കേൾക്കാൻ ചെവിയോർത്തു.)
: അമ്മ റൊമ്പ നാളാ യാർ ക്കിട്ടയും പേസറാതില്ലേ, എപ്പവും അഴുത്തുകിട്ടെ ഇറുക്ക. ശാപ്പാടും പുടിക്കലെ നിനയ്ക്കിറെ.ശരിയാ ശാപ്പിടറതും ഇല്ലൈ, തൂങ്കറതും ഇല്ലൈ. അടിക്കടി മൂക്കിലിരുന്നു രത്തം വന്തുകിട്ടെയിരുക്ക്, കേട്ട വേപ്പതിനാലെ സൊൽറാങ്കെ. ഇപ്പടിയെ രൊമ്പനാൾ ഇരുന്ത ഒടംമ്പുക്ക് ആകാതു, സൊല്ലിട്ടെ. യഥാവത് ശീക്രം പണ്ണുങ്കെ.