“സ്നേഹം ഉണ്ട് ഇല്ലെങ്കി, അന്ന് രാത്രി ആ വലിയ ഹോസ്റ്റൽ മതിലുംചാടി, ഇത്ര റിസ്ക് എടുത്ത്, പാതിരാത്രി തന്നെ ഇത്രേടം വരെ വരില്ല.” ചിന്തകൾ അവളുടെ മുഖത്തു ഒരു നേർത്ത മന്ദസ്‌മിതത്തിന്റെ പാൽനിലാവ് വിരിച്ചു.അതിനൊപ്പം അവൾ പാറിനിൽക്കുന്ന അറ്റം ചുരുണ്ട മുടിയിഴകളെ തലോടിക്കൊണ്ടിരുന്നു.
ഭക്ഷം കഴിക്കാൻ വിശപ്പു തോന്നിയില്ല, കുമുദം കുറെ നിർബന്ധിച്ചു നോക്കി. അല്പം വെള്ളം കുടിച്ചു ഉറങ്ങാൻകിടന്നു.
ഇന്ന് അവൾ കിടന്നതും ഉറങ്ങിപ്പോയി, അവളും ശരിക്കൊന്നു ഉറങ്ങിയിട്ട് കുറച്ചു നാളായിരുന്നു….
********************************
നാട്ടിൽ എന്തൊക്കെയോ കോലാഹലങ്ങൾ നടക്കുന്നുണ്ട്, രാഘവമ്മാമൻ പരസ്യമായി മീനാക്ഷി തന്റെ മോളല്ല എന്ന് പ്രഖ്യാപിച്ചു.
“ഹോ, വല്ലത്തൊരു മലയോന്തു തന്നെ.”
രാത്രിതണുപ്പ് വെയിലിനു വഴിമാറുന്നപോലെ അനുദിനം ജീവിതത്തിന്റെ കാലാവസ്ഥയും മാറിക്കൊണ്ടിരുന്നു.
********************************
രാവിലെ പോകാൻ ഒരു ഡ്രെസ്സിനു വേണ്ടി, ഞാൻ കബോഡിൽ ഉണ്ടായിരുന്ന ഡ്രെസ്സുകൾ മുഴുവൻ വലിച്ചു നിലത്തിട്ടു തപ്പി. ഇല്ല കോളേജിൽ പോവാൻ പറ്റിയ ഡ്രസ്സ് ഒന്നും ഇല്ല. എന്ത് ചെയ്യും, ഞാൻ തലപുകഞ്ഞു ആലോചിച്ചു. ആ കെ.എം.സി. എഞ്ചിനീയറിംഗ് കോളേജിൽ വിനയ് ശ്രീനിവാസൻ ഏതോ പടം ഷൂട്ടെയുന്നുണ്ട്, ഏതോ അവയവത്തിന്റെ പേരാണ്, വല്ല അവയവദാന പടവും ആവും. എന്തെങ്കിലും ആവട്ടെ. അവടെ പോയി നോക്കാം, കോളേജ് പടം അല്ലെ ചെത്ത് ഡ്രസ്സ് വല്ലതും തടയും. വിനയ് ഒരു പാവം ആണ്, ഒരു ശുദ്ധൻ. ഇന്ന് അവനെ പറ്റിക്കാം. ഞാൻ ഓട്ടോ പിടിച്ചു.
പടത്തിൽ എല്ലാം ചെറുവക പിള്ളേരാണ്, ആകെ പാകം ആവണത്, ഒരു പൂക്കള ഷർട്ടും, കീറിയ പാന്റും ആണ്. “പൊളി ആയിണ്ടല്ലോ”, എന്ന വിനയ്ടെ കമെന്റ്ൽ വിശ്വസിച്ചു, അതും ഇട്ടു ഗണേശപുറത്തേക്കു ബസ്സ് കയറി. ആളുകളൊക്കെ നൈസ് ആയിട്ട് നോക്കുന്നുണ്ട്, ഈ മൈരോളു ഒന്നും സിമ്പിൾ ഡ്രസ്സ് ഇടണ ഫ്രീക്കന്മാരെ കണ്ടിട്ടില്ലേ. വല്യപ്പന്മാരൊക്കെ എന്നെ ചൂണ്ടികാണിച്ചു എന്തോ പറയുന്നുണ്ട്, പൂറന്മാര് കളിയാക്കാവും, നാല് പല്ലെങ്കിലും ഉണ്ടെങ്ങി അടിച്ചു താഴെ ഇടായിരുന്നു. ബുദ്ധി ഉറക്കാത്ത കുറച്ചു സ്കൂൾ പിള്ളേര് മാത്രം ആരാധനയോടെ നോക്കുന്നുണ്ട്.