“… വീട്ടിൽ വല്ല പ്രശനങ്ങൾ ????”.
“….. ഏയ് അങ്ങനെയൊന്നുമില്ല …. എന്തോ എനിക്ക് ഇപ്രാവശ്യം പോകാനേ തോന്നിയെ ഇല്ല….. ടിക്കറ്റിൻെറ കാശ് കളയണ്ടാ എന്ന് കരുതി പോയതാ …”.
“….. എന്താ അങ്ങനെ തോന്നാൻ ……”.
ഞാൻ അറിയാതെ ചോദിച്ചതിന് അവൾ ഉണ്ടക്കണ്ണുകൾ ഉരുട്ടി എന്നെ ദേഷ്യഭാവത്തിൽ നോക്കി. അവളുടെ വെളുത്ത കവിളുകൾ ചുവന്നു. ഇനിയും തനിക്ക് മനസ്സിലായില്ലേ എന്നൊരു ഭാവമായിരുന്നു അവളിലാകെ പ്രതിഫലിച്ചത്.
പെട്ടെന്നായിരുന്നു അവളുടെ നഴ്‌സിങ്ങ് ഹെഡ് കോറിഡോറിൽ നിന്ന് വിളിച്ചത്.
“….. ഇനിയും വരില്ലേ …തിരക്ക് കഴിഞ്ഞ് ഇങ്ങോട്ട് …”. ഞാൻ ആർത്തിയോടെ ചോദിച്ചു. ആ ഭാവം എനിക്ക് മറയ്ക്കാനും കഴിഞ്ഞില്ല.
അവളുടെ ചുവന്ന കവിളുകൾ പ്രകാശിച്ചു.
“…. വരൂല്ലോ ….വരാതിരിക്ക്യാതിരിക്കാൻ പറ്റില്ലല്ലോ …”.
കള്ളച്ചിരി ചിരിച്ച് അവൾ വേഗത്തിൽ നടന്നു.
ഇളകിയാടുന്ന കുഞ്ഞൻ ചന്തിയുടെ താളം നോക്കിക്കൊണ്ട് നിൽക്കുന്ന നേരത്താണ് അടുത്താരോ വന്നത് ഞാനറിഞ്ഞത്.
അമ്മ…..
“…… എന്താടാ ഇവിടെ …..”.
“……ഹേയ് … ഒരു പരിചയക്കാരിയാ …ഇവിടെയാ വർക്ക് ചെയ്യുന്ന്യേ …മുത്തച്ഛന്റെ രോഗവിവരങ്ങൾ പറയുകയായിരുന്നു …..”.
“……. എന്നിട്ടെന്താ പറഞ്ഞത് ……”. അമ്മയുടെ തറപ്പിച്ചുള്ള നോട്ടം.
“…ഏയ് ….അങ്ങനെയൊന്നുമില്ല…..”.
എനിക്കെന്താണ് പറയേണ്ടതെന്നറിയാത്ത നിമിഷമായിരുന്നു. അമ്മയെന്ന ഇരുത്തി മൂളിക്കൊണ്ട് മുറിയുടെ ഉള്ളിലേക്ക് കയറിപ്പോയി. ഞാൻ പുറകെയും.
കട്ടിലിൽ സുഖമായി കിടന്നുകൊണ്ട് മുത്തച്ഛൻ ടീവി കണ്ടുകൊണ്ട് സ്വയം ഒരു ഓറഞ്ച് പൊളിച്ച് തിന്നുകയായിരുന്നു. കണ്ടാൽ ഇക്ക വില നിന്നിങ്ങിയ മനിഷ്യനാണെന്ന് പറയുകയേ ഇല്ല,
” ….എന്തിനാടാ ദേവാ ഇത്രയ്ക്കും ഫോണും മെസ്സേജോക്കെ അയച്ചെ…ഇങ്ങനെ വിളിക്കാൻ എന്തിരിക്കുന്നു …. നിന്റെ മുത്തച്ഛന് ഒന്നും പറ്റിട്ടില്ലല്ലോ … “.
അമ്മ എൻെറ നേർക്ക് നേരെ ചാടി കയറി. ഞാനാകെ എന്താണ് പറയേണ്ടതെന്നറിയാതെ പകച്ച് നിന്നു.
ഇത് കണ്ട മുത്തച്ഛൻ കയർത്തു.
” …. നീയെന്തിനാടീ അവന്റെ മേലേക്ക് ചാടികയറുന്നേ …. നാട്ടുകാരെ ബോധിപ്പിക്കാനെങ്കിലും നിനക്ക് വന്നൂടെടീ …”.” … ഞാൻ എനിക്ക് തോന്നുബോൾ വരും ..നൂറ് കൂട്ടം കാര്യങ്ങൾ ഇട്ടേച്ചാണ് പോന്നത് ….. “. അമ്മയാകെ ദേഷ്യത്താൽ ചുവന്നു.