നേരത്താണ് പുറത്തെ വാതിലിൽ മുട്ട് കേട്ടത്. ആരാണ് മുട്ടുന്നത് ???.
———————————————–
തുറന്ന് നോക്കിയപ്പോൾ പ്രായമുള്ള ഒരു നേഴ്‌സ് ആയിരുന്നു. ഐസിയു വാർഡിലേക്ക് ചെല്ലാൻ പറഞ്ഞു. ഞാൻ കുളിച്ചുകൊണ്ടിരുന്ന ദേവകിയോട് കാര്യം പറഞ്ഞ് മുടി ചാരിക്കൊണ്ട് അവിടേയ്ക്ക് നടന്നു.
ജീവൻ നില നിർത്തുന്നത് കാണിക്കുന്ന മിഷ്യൻ അതിൻെറ ഗ്രാഫ് ഉയർച്ച താഴ്ച്ചകൾ കാണിക്കുന്നു. അതിൻെറ അരികിൽ മുത്തച്ചൻ കിടക്കുന്നു. ഞാൻ അടുത്തെത്തിയപ്പോൾ എന്റെ കരം കവർന്ന് മുത്തച്ഛൻ എന്നെ നോക്കി.
ഏകദേശം മൂന്നാല് മിനിറ്റ് അങ്ങനെ കടന്ന് പോയി.
“… ശാന്തി … അവൾ വന്നില്ല അല്ലെ ….”.
മുത്തച്ഛന്റെ ചോദ്യത്തിന് എനിക്ക് എന്താണ് ഉത്തരമേകേണ്ടതെന്ന് അറിയില്ലായിരുന്നു. വാർധ്യക്യം മുത്തച്ഛന്റെ മുഖത്ത് വളരെ കൂടിയതായി വിളിച്ചോതുന്നു.
“… ഇന്ന് വരുമെന്ന് തോന്നുന്നു …..”.
“…ങ്ങും …വരട്ടെ ….വന്നാൽ ജീവനോടെ കാണാം …”.
“….മുത്തച്ഛന് അങ്ങനെ സീരിയസ്സായി ഒന്നും ഇല്ല…. വേഗം തന്നെ ഹോസ്പിറ്റലിൽ വീട്ടിലേക്ക് പോകാല്ല്യോ ….”.
ഞാൻ പറഞ്ഞതൊന്നും മുത്തച്ഛന്റെ മനസ്സ് മാറ്റിയില്ല. അമ്മയെ പ്രതീക്ഷിക്കുന്ന നിർവികാരമായ നോട്ടത്താൽ വാതിലിലേക്ക് തന്നെ നോക്കി കിടന്നു.
അൽപ നേരം ഞാൻ അവിടെ ചിലവഴിച്ച ശേഷം അവിടെ നിന്ന് പുറത്തേക്കിറങ്ങി. കോറിഡോറിലൂടെ ദേവകി ചുരിദ്ദാർ ധരിച്ച് നടന്ന് വരുന്നത് ഞാൻ കണ്ടു. അവൾക്ക് നല്ല ചേർച്ചയുണ്ട് ചുരിദ്ദാർ. ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ അവളിൽ ജാള്യത മുഖത്ത് പടർന്നു.
“…..കാർന്നോരെ കണ്ടോ ?????”.
“…..കയറി കാണണോ ????”.
“…ഏയ് …വേണ്ടാ … അതും ഈ വേഷത്തിൽ ….”.
അവൾ അൽപ്പം ഭയത്തോടെ പറഞ്ഞു. സംഗതി ശരിയാണ്. വസ്ത്രങ്ങളിലെ മാറ്റം ചിലപ്പോൾ മുത്തച്ഛനിൽ ദ്വേഷ്യം ഉണ്ടാക്കിയേക്കാം. പഴഞ്ചൻ മനസ്സല്ലേ.
“…..ദേവൻ കുട്ടാ …. വീട്ടിലേക്ക് ഒന്ന് പോകണം ..”.
“…ഉം ….”.
“….മുത്തച്ഛന്റെ കുറച്ച് ഡ്രെസ്സൊക്കെ എടുക്കണ്ടേ .. പിന്നെ കുറച്ച് പാത്രങ്ങളും … ചായ വാങ്ങാനും ഭക്ഷണം കഴിക്കാനും ….”.
അവൾ പറഞ്ഞത് ശരിയായിരുന്നു. ഹോസ്പിറ്റലിലേക്കുള്ള വരാനുള്ള തിരക്കിൽ ഒന്നും കരുതിരുന്നില്ല. ഞാനും ദേവകിയും കൂടി കാറിൽ വീട്ടിലേക്ക് പുറപ്പെട്ടു. ദേവകി കാറിന്റെ പുറകിലുള്ള സീറ്റിലാണ് ഇരുന്നിരുന്നത്. യാത്രയിൽ അവൾ ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ദേവകി ഹോസ്പിറ്റലിലേക്ക് എടുക്കേണ്ട സാധനങ്ങൾ എടുത്ത് വയ്ക്കാനുള്ള തിരക്കിലായിരുന്നു.