“ഡി ഇത് കുടിക്ക്.. ഒരു പവർ വരട്ടെ “
ഞാൻ തമാശക്ക് പറഞ്ഞതാണേലും…എന്നെ ഞെട്ടിച്ചുകൊണ്ട്.. കുപ്പി വാങ്ങി ഒറ്റ വലിക്കു കുടിച്ചു….
ഞാൻ : ഡി…..
അവൾ കുടിക്കുന്നെ കണ്ടു ഞാൻ വിളിച്ചു…
പെട്ടന്ന് ഒരു ചുമ..കുടിച്ചത് അവളുടെ ഉച്ചിയിൽ കയറി…ഞാൻ അവളുടെ തലയിൽ തട്ടി കൊടുത്തു…
ഞാൻ : പയ്യെ കുടിക്ക്..ദാ ഈ അച്ചാർ കൂടെ ഒന്ന് തോട്..
അവൾ : പോടാ…
ഞാൻ : ഹും എന്തൊക്കെ ആരുന്നു…സ്മെൽ ഇഷ്ട്ടം അല്ല…എന്നിട്ട് ഇപ്പോൾ എങ്ങനെ ഉണ്ട്…
അവൾ : ഭയങ്കര കായിപ്പ്…
ഞാൻ : ഓഹോ…കുടിച്ചോ.. കുടിച്ചോ…
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട്… രണ്ടാമത്തെ കുപ്പി എടുത്തു കുടിക്കാൻ തുടങ്ങി…
എനിക്ക് തലക്ക് ഒരു പേരുപോകെ കേറി തുടങ്ങി…
ഞാൻ : ഡി…നിനക്ക് എങ്ങനെ ആണ് ഇത്ര പെട്ടന്ന് എന്നെ ഇഷ്ട്ടം ആയെ….
അവൾ : അതിനു നിന്നെ ഇന്നും ഇന്നലേം കാണാൻ തുടങ്ങിയതാണോ ഞാൻ…നീ അല്ലെ വലിയ ഡൽഹികാരൻ
അവൾ ഫിറ്റ് അയാന്ന്.. അവളുടെ സംസാരത്തിനിന്നും മനസിലായി.. സംസാരിക്കുമ്പോൾ നാക്ക് കുഴയുന്നു…
എന്റെ ശരീരവും എന്റെ കൺട്രോളിൽ നിന്നും പോകുന്നെ ഞാൻ അറിഞ്ഞു…..
ഞാൻ : ഓ പിന്നെ…പോടീ പുല്ലേ…
അവൾ : നീ അല്ലെ എന്നെ കാണാൻ വരാഞ്ഞേ…. ഞാൻ മിക്കപ്പോളും അപ്പച്ചിടെ സ്റ്റാറ്റസിലും ഫേസ്ബുക് ലും എല്ലാം കാണാറുണ്ടല്ലോ…
ഞാൻ : നിനക്ക് റിലേഷൻ ഒന്നും ഇല്ലാരുന്നോ..
അവൾ : ഉണ്ടാരുന്നേൽ നിന്നോട് ഇഷ്ട്ടം ആണ് എന്ന് പറയുമോടാ തെണ്ടി …അത് എങ്ങനാ…അപ്പച്ചി വരുമ്പോ എല്ലാം ഇവളെ എനിക്ക് തന്നേക്ക് തന്നേക്ക് എന്ന് അല്ലെ എന്റെ അമ്മയോട് പറയുന്നേ…അങ്ങനെ കേട്ട് കേട്ട്.. എപ്പോളോ മനസ്സിൽ നീ കേറി കൂടി ….
ഞാൻ : പിന്നെ…? എന്നിട്ടാണോ ഞാൻ അന്ന് പറഞ്ഞപ്പോ ദേഷ്യപ്പെട്ടു പിണങി നടന്നെ