അവൾ : എന്താ അല്ലെ…. ഇനി എന്നെ കെട്ടിയില്ലേൽ ഉണ്ടല്ലോ.. കൊല്ലും ഞാൻ…
അവിടെ ഇരുന്ന ഒരു കുപ്പി എടുത്ത് എന്റെ നേരെ ഓങ്ങി അവൾ പറഞ്ഞു…
ദൈവമേ ഇവൾ വല്ല സൈക്കോ ആണോ…ഞാൻ മനസ്സിൽ ഓർത്തു…
ഞാൻ : അല്ല….ഈ കുപ്പിയൊക്കെ എവിടുന്നു ഒപ്പിച്ചു…
അവൾ : ഓഹ്..ഞാൻ താഴെ ചെന്നപ്പോ എല്ലാരും ഫിറ്റ് ആയി ഉറങ്ങി…അമ്മ, മിച്ചം വന്ന ഫുഡ് എടുത്ത് വെക്കാൻ വിളിച്ചേയ.. അത് വെക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ കുറേ കുപ്പി.. അപ്പോൾ നിനക്ക് രണ്ടെണ്ണം തരാം എന്ന് വിചാരിച്ചു…
ഞങ്ങളുടെ വീട്ടിൽ വന്നിട്ട് ഇനി ഒന്നും തന്നില്ല എന്ന് പറയരുത്…
ബാൽക്കണിയിലെ കസേരയൊക്കെ മാറ്റി.. ഞങ്ങൾ നിലത്തു ഇരുന്ന്…ഞാൻ ഒരു കുപ്പി പൊട്ടിച്ചു കുടിക്കാൻ തുടങ്ങി…
ഞാൻ : നിനക്ക് വേണോ…
അവൾ : വേണ്ട..എനിക്ക് അതിന്റെ മണം ഇഷ്ട്ടം അല്ല…
ഞാൻ : മുക്ക് അടച്ചു പിടിച്ചു അങ്ങു കുടിച്ചാ മതി.. ആദ്യം ഒരു പാട് ഉണ്ടന്ന് ഒള്ളു.. പിന്നെ ശീലം ആവും…
ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.. സംസാരത്തിന്റെ ഇടയിൽ ഓരോ സിപ് ആയി ഞാൻ കുടിക്കുന്നുണ്ടാരുന്നു…
അവൾ : പോടാ…ഞാൻ നിന്റെ കൂടെ ഇങ്ങനെ ഇവിടെ ഇരുന്നോളാം…
ഞാൻ : അപ്പോ ഇന്ന് ഇവിടെ ആണോ കിടക്കുന്നെ..
അവൾ : അതിനു ആരാ കിടക്കുന്നെ.. നമ്മൾ ഇങ്ങനെ സംസാരിച്ചു ഇരിക്കും…
ഞാൻ : ആം…രണ്ടു ദിവസം കഴിഞ്ഞ ഞാൻ അങ്ങു പോകും..
ഞാൻ ചെറിയ സങ്കടം ഭവിച്ചു പറഞ്ഞു…
അവൾ : പോകണോ…
ഞാൻ : പോകണം…
അവൾ : ഇനി എന്നാ വരുന്നേ…
ഞാൻ : അറിയില്ല…
അവൾ ഒന്നും മിണ്ടിയില്ല…ഞങ്ങളുടെ ഇടക്ക് ആകെ ഒരു നിശബ്ദത…
ഞാൻ : വിഷമം ആയോ…
അവൾ ഒന്നും മിണ്ടിയില്ല….